Connect with us

kerala

മന്ത്രി കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

Published

on

കൊച്ചി: മന്ത്രി കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ചട്ടലംഘനമുണ്ടായതായാണ് ആക്ഷേപം.

കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ആകെ 4478 കിലോഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര പാഴ്‌സല്‍ ആയി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചത്. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്‌സലില്‍ എത്തുന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യാന്‍ പാടില്ല എന്നാണ് ചട്ടം.

കേസുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പാഴ്‌സല്‍ വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.

Published

on

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്‌ഐആര്‍ താന്‍ വായിച്ചതാണെന്നും അതില്‍ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.

‘പുക വലിച്ചെന്ന് എഫ്ഐആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കില്‍ തെറ്റാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി.

അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും’ മന്ത്രി പറഞ്ഞു.

ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായരെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യു പ്രതിഭ നിയമസഭയിലെ മികച്ച സാമാജികയാണെന്നും അതാണ് പ്രതിഭയ്ക്ക് പാര്‍ട്ടി വീണ്ടും അവസരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പ്രതികരണവുമായി ഒരു നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

kerala

യു. പ്രതിഭ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി; കെ.എം ഷാജി

പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

Published

on

സിപിഎം എംഎല്‍എ യു.പ്രതിഭക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രംഗത്ത്. പ്രതിഭ തന്റെ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി. ഇതുവരെ പ്രതിഭയെ സിപിഎം തിരുത്തിയിട്ടില്ല. പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

”ഒരമ്മ എന്ന നിലയ്ക്ക് അവരുടെ സങ്കടത്തെ മാനിക്കുന്നു. നമ്മളൊക്കെ പൊതുപ്രവര്‍ത്തകരോ തിരക്കുള്ള ആളുകളോ ആയിരിക്കാം. നമ്മുടെ മക്കളെ ഒരു അപകടത്തിലോ പെടുത്തരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാം. നമുക്ക് അടക്കം കൊടുക്കാം, ഒതുക്കം കൊടുക്കാം . എന്നാലും എന്തെങ്കിലും സംഭവിച്ചുപോയാല്‍ അമ്മയെ..അവര്‍ ഒരു എംഎല്‍എ ആയതുകൊണ്ട് വലിയ രീതിയില്‍ കുറ്റവാളിയാക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അത് വേറെ വിഷയമാണ്. പക്ഷെ പ്രതിഭ നടത്തിയ ഒരു പരാമര്‍ശമുണ്ട്.”മാധ്യമം പത്രത്തിലെ ഒരാള്‍ മുസ്‌ലിമായതുകൊണ്ട് അയാള്‍ക്ക് മറ്റുള്ളവരോടുള്ള പ്രതികാരമാണത്രേ പ്രതിഭയുടെ മകന്റെ കേസ്. എന്തു മോശത്തരത്തിലേക്കാണ് സിപിഎംകാരാ നിങ്ങള്‍ പോകുന്നത്. ഇതുവരെ സിപിഎം അത് തിരുത്തിയിട്ടില്ല. ഒരു പത്രപ്രവര്‍ത്തകന്റെ മതം നോക്കി, ജാതി നോക്കി തന്റെ മകന്റെ തെറ്റ് മറയ്ക്കാന്‍ അവര്‍ നടത്തിയ വിവരക്കേട് പോലും വര്‍ഗീയ പരാമര്‍ശമാവുക. വളരെ അപകടകരമായ പരാമര്‍ശമാവുക” കെ.എം ഷാജി പറഞ്ഞു.

Continue Reading

kerala

സ്‌കൂള്‍ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; മന്ത്രിക്ക് വിഡി സതീശന്റെ കത്ത്

കൊച്ചി ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മയും അപകടത്തൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കലാസ്വാദകരും ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിൻ്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി ഈ സംഭവങ്ങളെ കാണണം.

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

കത്ത് പൂർണ രൂപത്തിൽ

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ തലസ്ഥാന നഗരിയിൽ തുടക്കമാകുകയാണല്ലോ. കലോത്സവത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും നടത്തുന്ന മുന്നൊരുക്കങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ഗൗരവതരമായ ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമാണ് ഈ കത്ത്.

കഴിഞ്ഞ ദിവസം കൊച്ചി ജവഹർലാൽ നെഹ്റു അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയ തൃക്കാക്കര എം.എൽ.എ. ഉമ തോമസ്, മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കൊച്ചി ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മയും അപകടത്തൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കലാസ്വാദകരും ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിൻ്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി ഈ സംഭവങ്ങളെ കാണണം.

മത്സര വേദികളിലും ഊട്ടുപുരയിലും കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും അടിയന്തിരമായി എല്ലാ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണം. പ്രധാന വേദികൾ ഉൾപ്പെടെ തിരക്കേറിയ നഗര മധ്യത്തിലായ സാഹചര്യത്തിൽ നിരത്തുകളിലെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം സർക്കാരിൻ്റെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും ഉത്തരവാദിത്തമാണ്.

ഇക്കാര്യങ്ങളിൽ അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി കുട്ടികളുടെ ഈ കലാമേളയെ വൻ വിജയമാക്കി തീർക്കാൻ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു.

Continue Reading

Trending