Connect with us

india

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്; ബോളിവുഡ് നിര്‍മ്മാതാവിന്റെ ഭാര്യ അറസ്റ്റില്‍

മുംബൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്

Published

on

മുംബൈ: ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്തു. മുംബൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വിവിധ കേന്ദ്രങ്ങളില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് വിതരണക്കാരടക്കം നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബോളിവുഡ് നിര്‍മാതാവിന്റെ ഭാര്യ അറസ്റ്റിലായ വിവരം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകളുടെ നിര്‍മാതാവാണ് ഫിറോസ് നാദിയാവാല. അദ്ദേഹത്തിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.

അതിനിടെ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നാര്‍ക്കോട്ടികസ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് കാമ്പയിൻ ആരംഭിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. 

Published

on

വരും തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ്)-എന്‍.സി.പി(ശരത്പവാര്‍) പക്ഷം നേതൃത്വം നല്‍കുന്ന മഹാവിഘാസ് അഘാഡി സഖ്യം പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി-ശിവസേന(ഷിന്ദേ)-എന്‍.സി.പി(അജിത് പവാര്‍) സഖ്യം നേതൃത്വം നല്‍കുന്ന മാഹായുതി സഖ്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇ.വി.എം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.

 

Continue Reading

india

ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ അട്ടിമറി നടന്നു. ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം; രമേശ് ചെന്നിത്തല

നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

മഹാരാഷ്ട്രയിലും ഹരിയാനയിലും യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുന്ന വലിയ കള്ളക്കളികളാണ് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുടെ തെളിവുകളാണ് പുറത്തുവരുന്നതെന്നദ്ദേഹം പറഞ്ഞു. വോട്ടിംഗ് മിഷൻ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്. ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് മാറ്റണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു. ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനാധിപത്യത്തെ സംരക്ഷിക്കണം. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു

Continue Reading

india

‘മോദി ഭരണഘടന വായിച്ചിട്ടില്ല; വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’: രാഹുൽ ഗാന്ധി

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളുടെ പാതയിൽ നിൽക്കുന്ന മതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസും ശക്തിപ്പെടുത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’ എന്ന് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

രാജ്യത്തി​ന്‍റെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എതിരാണെന്ന് പറഞ്ഞ അദ്ദേഹം ദലിതുകളുടെയും ആദിവാസികളുടെയും ഒ.ബി.സികളുടെയും പാതയിൽ ഒരു മതിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നും മോദിയും ആർ.എസ്.എസും ആ മതിൽ ‘സിമന്‍റ് ചേർത്ത്’ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.

നേരത്തെ യു.പി.എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം, ഭക്ഷണത്തിനുള്ള അവകാശം തുടങ്ങിയവയൊക്കെ ആ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ യു.പി.എ സർക്കാർ മതിലിനെ ബലപ്പെടുത്തിയിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ ആ മതിൽ ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ബി.ജെ.പി കോൺക്രീറ്റ് ചേർത്ത് ആ മതിൽ ശക്തിപ്പെടുത്തുകയാണ് -മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

തെലങ്കാനയിൽ ജാതി സർവേ നടത്തുന്നത് ചരിത്രപരമായ നടപടിയാണെന്നും കോൺഗ്രസ് എവിടെ അധികാരത്തിൽ വന്നാലും അത് ചെയ്യുമെന്നും രാഹുൽ ആവർത്തിച്ചു.

Continue Reading

Trending