Connect with us

kerala

ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്

നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം വ്യക്തമാക്കുക. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാല്‍ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്

Published

on

കൊച്ചി: ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം വ്യക്തമാക്കുക. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാല്‍ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്.

എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ കമ്മീഷന്‍ നേടിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതായും മൊഴികളുണ്ട്. സ്വാഭാവികമായും അന്വേഷണം നടത്തുകയും ഫയലുകള്‍ വിളിപ്പിക്കുകയും വേണം.

സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നല്‍കിയിരുന്നു. റേറ്റ് ക്വട്ടേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇതില്‍ സ്വാഭാവിക അന്വേഷണം ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാകും കത്ത് നല്‍കുകയെന്നും ഇഡി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു

Published

on

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ 18% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. ഇതോടെ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

kerala

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്

ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്

Published

on

ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്.ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെ ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.

ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫിസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിലാണ് കണ്ടെത്തിയത്.

Continue Reading

Trending