Connect with us

News

കറുപ്പഴകില്‍ പടര്‍ന്നു കയറി; ചുക്കാന്‍ പിടിച്ചത് സ്റ്റാസി അബ്രാംസ്‌- ബൈഡന്‍ ട്രംപ് കോട്ട കീഴടക്കിയത് ഇങ്ങനെ

ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ

Published

on

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ജോര്‍ജിയയില്‍ ജോ ബൈഡന്‍ മേധാവിത്വം നേടിയത് കറുത്തവര്‍ഗക്കാരുടെ പിന്തുണയില്‍. ഡെമോക്രാറ്റിക്കുകളുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ മാറുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ജോര്‍ജിയയില്‍ അതിന് ചുക്കാന്‍ പിടിച്ചത് ഒരു കറുത്ത വര്‍ഗക്കാരിയായിരുന്നു- സ്റ്റാസി അബ്രാംസ്.

ജോര്‍ജിയയിലെ ജനപ്രതിനിധി സഭയിലെ മുന്‍ ന്യൂനപക്ഷ നേതാവാണ് സ്റ്റാസി. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും. 2018 മുതല്‍ കളത്തിലുള്ള സ്റ്റാസിയുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കറുത്ത വര്‍ഗക്കാരുടെ വോട്ടുകളെ ഒരു ബ്ലോക്കായി രൂപപ്പെടുത്തിയത്. ‘സ്റ്റാസി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു’ എന്ന് ജോര്‍ജിയ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍ നികേമ വില്യംസ് പറഞ്ഞു.

യേല്‍ സ്വദേശിയായ അഭിഭാഷകയാണ് 46കാരിയായ സ്റ്റാസി. അറ്റ്‌ലാന്‍ഡയിലെ ബ്ലാക് സ്‌പെല്‍മാന്‍ കോളജില്‍ നിന്ന് ബിരുദമെടുത്ത ഇവര്‍ 2018ല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചതോടെയാണ് ശ്രദ്ധേയയായത്. ഇതില്‍ തോറ്റെങ്കിലും ചിട്ടയായ സംഘാടനം കൊണ്ട് ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരമ്പരാഗതമായി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാത്ത കറുത്തവര്‍ഗക്കാരെ ഇത്തവണ ബൂത്തിലെത്തിച്ചു എന്നാണ് സ്റ്റാസിയുടെ വിജയം. ഇതിനായി ഫെയര്‍ ഫൈറ്റ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ഇവര്‍ വോട്ടില്ലാത്തവര്‍ക്ക് വോട്ടിങ് രജിസ്‌ട്രേഷന്‍ ശരിയാക്കി നല്‍കി. 2018ന് ശേഷം മാത്രം എട്ടു ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. ഇതില്‍ 45 ശമതാനവും 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 49 ശതമാനം കറുത്ത വര്‍ഗക്കാരും.

സ്റ്റാസിയെ പോലെ ബ്ലാക് വോട്ടേഴ്‌സ് മാറ്റര്‍ ഫണ്ട് എന്ന സംഘടനയുടെ സഹസ്ഥാപക ലതോഷ ബ്രൗണും നിരവധി കറുത്ത വര്‍ഗക്കാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി.

ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജോര്‍ജിയ ബൈഡന് ഒപ്പം നിന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജോര്‍ജിയ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ കൂടെ നില്‍ക്കുന്നത്. സംസ്ഥാനത്ത് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ. രണ്ടെണ്ണം 1976ലും 1980ലുമാണ്, നാട്ടുകാരനായ ജിമ്മി കാര്‍ട്ടര്‍ പ്രസിഡണ്ടായി മത്സരിച്ച വേളയില്‍. (96കാരനായ ജിമ്മി കാര്‍ട്ടര്‍ ഇപ്പോഴും ജോര്‍ജിയയില്‍ ജീവിച്ചിരിക്കുന്നുണ്ട്). 2016ല്‍ ഡൊണാള്‍ഡ് ട്രംപിന് 5.1 ശതമാനം അധികവോട്ടാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. 2012ല്‍ മിറ്റ് റോംനി 7.82 ശതമാനം വോട്ടു കിട്ടിയാണ് ജയിച്ചത്.

അതിനിടെ, തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്‍. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്. പെന്‍സില്‍വാനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് ഉയര്‍ത്തി. പെന്‍സില്‍വേനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും. 2016ല്‍ ട്രംപ് നേടിയ സംസ്ഥാനമാണ് പെനിസില്‍വേനിയ. ജോ ബൈഡന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്‌

സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല

Published

on

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്‌. ഇന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ഡിഡിഇ മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ടെന്നും യുട്യൂബ് ചാനലുകളാണു പിന്നിലെന്നും ഡിഡിഇ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ച അധ്യാപകരുടെയും മൊഴിയെടുത്തു. മുന്‍പരീക്ഷകളിലും ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അധ്യാപകര്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയമായ എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തില്ല.

Continue Reading

kerala

പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ കുറ്റവാളി പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോ ജോര്‍ജിനെ (37) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ജിജോയെ നാടുകടത്തിത്. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ ഈസ്റ്റ് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Continue Reading

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി

പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്

Published

on

കോഴിക്കോട്: ആദിവാസി യുവാവിനെ കാറില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരവും വധശ്രമത്തിനും കേസ് എടുക്കും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കമ്പളക്കാട് സ്വദേശികളായ ഹര്‍ഷിദും 3 സുഹൃത്തുക്കളുമാണ് ആദിവാസി യുവാവിനെ അക്രമിച്ചത്. ചെക്ക് ഡാം കാണാന്‍ എത്തിയ ഇവര്‍ കൂടല്‍ കടവില്‍ വച്ച് മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. പിന്നീട് കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.

Continue Reading

Trending