Connect with us

main stories

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്

തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7002 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര് 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്കര സ്വദേശി ദേവകരണ് (76), വെണ്ണിയൂര് സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന് (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള് വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന് വര്ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര് (65), പെരുമ്പാവൂര് സ്വദേശി അബ്ദുള് ഖാദിര് (69), കീഴ്മാട് സ്വദേശി സുന്ദര് (38), ഊരമന സ്വദേശിനി അജികുമാര് (47), പെരുമ്പാവൂര് സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന് നായര് (58), തൃശൂര് മുണ്ടൂര് സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര് സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന് (80), മലപ്പുറം പോത്തനാര് സ്വദേശിനി അമ്മിണി (80), മേലേറ്റൂര് സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള് (75), വയനാട് ബത്തേരി സ്വദേശി മോഹനന് (60), കണ്ണൂര് ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര് സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തൃശൂര് 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര് 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര് 5 വീതം, കാസര്ഗോഡ് 4, പത്തനംതിട്ട, തൃശൂര് 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂര് 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂര് 393, കാസര്ഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,88,504 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,86,680 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 21,148 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 49,85,584 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈന്മെന്റ് സോണ് വാര്ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉര്ഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂര് (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എഡിഎമ്മിന്റെ മരണം; ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ല: കെ. സുധാകരന്‍

പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എം അങ്ങനെ കരുതേണ്ടതില്ലെന്നും ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ലൈന്നും കെ. സുധാകരന്‍ പറഞ്ഞു.

നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി. ദിവ്യ പറഞ്ഞത് അതേ അവരുടെ മാത്രം ആത്മവിശ്വാസമാണെന്നും നീതിക്കായി നവീന്‍ ബാബുവിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

പി.പി. ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍.ഡി.എഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും സുധാകരന്‍ ഓര്‍മ്മപ്പെടുത്തി. പി പി ദിവ്യയെ സംരക്ഷിക്കുന്നത് പൊലീസാണെന്നും ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്‍കിയതും ഇതേ പൊലീസാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

പാലക്കാട് യു.ഡി.എഫിന്റെ മത്സരം എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെയാണെന്നും സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായിട്ടാണ് യു.ഡി.എഫിനെ നേരിടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

Continue Reading

india

പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണം; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

Published

on

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്…ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എന്നെ യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി…”വിടവാങ്ങല്‍ പ്രസംഗത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു.

സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാല്‍ ഇന്ന് ഞാന്‍ വിരമിക്കുന്നതിന് സാക്ഷിയാകാന്‍ ഒരുപാട് വന്നിട്ടുണ്ട്. തീര്‍ഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക…പോവുക.-അദ്ദേഹം തുടര്‍ന്നു.

2022 നവംബര്‍ 8 ന് അമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് ചുമതലയേറ്റത്. 65 വയസ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

 

Continue Reading

india

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു: രാഹുല്‍ ഗാന്ധി

‘രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കി’

Published

on

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പരസ്പരം അതിനു പ്രേരിപ്പിച്ചു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ അല്ലാത്തവര്‍ക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.

‘ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഞാനിവിടെയുണ്ട്. ആദിവാസികളും ദളിതുകളും അടങ്ങുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയത് തെറ്റാണെങ്കില്‍, ഒ.ബി.സികളുടെ ഭരണ പങ്കാളിത്തത്തിനായി ഞാനത് തുടരും -രാഹുല്‍ ഗാന്ധി പറഞ്ഞു.

25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ബി.ജെ.പി എഴുതിത്തള്ളിയെന്നും എന്നാല്‍, യു.പി.എ ഭരണകാലത്ത് കര്‍ഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ജാര്‍ഖണ്ഡിലെ കര്‍ഷകരുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയോ? മുതലാളിമാരുടെ കടങ്ങള്‍ തള്ളുന്നതിനിടയില്‍ ബി.ജെ.പി നിങ്ങളുടെ കടങ്ങള്‍ ഒരിക്കലും എഴുതിത്തള്ളില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജാര്‍ഖണ്ഡ് സന്ദര്‍ശനമായിരുന്നു. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും.

 

Continue Reading

Trending