Connect with us

kerala

കരിപ്പൂര്‍ വിമാനാപകടം: 660 കോടി രൂപ നഷ്ടപരിഹാരം

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക.

Published

on

കൊണ്ടോട്ടി: കരിപ്പൂരില്‍ സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ആഗോള ഇന്‍ഷൂറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ചേര്‍ന്നാണ് ഈ തുക നല്‍കുക. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷൂറന്‍സ് ക്ലെയിം തുകയാണിത്.

89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 51 ദശലക്ഷം ഡോളറാണ് വിമാനത്തിന് സംഭവിച്ച നഷ്ടം നികത്താന്‍ നല്‍കുക. 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി വെളിപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. ആഗസ്റ്റ് ഏഴിനാണ് റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കരിപ്പൂരില്‍ ദുരന്തത്തില്‍ പെട്ടത്. അപകടത്തില്‍ പൈലറ്റും, കോ പൈലറ്റും അടക്കം 18 പേര്‍ സംഭവ ദിവസം തന്നെ മരണപ്പെട്ടു. പിന്നീട് ചികിത്സക്കിടെ മൂന്നുപേരും മരണപ്പെട്ടു. യാത്രക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ മൂന്നരക്കോടി രൂപയാണ് ചെലവായത്. അപകടത്തില്‍ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ സംഭവസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.

kerala

ഉപതിരഞ്ഞെടുപ്പ് പരാജയം; പരസ്യവിവാദവും പെട്ടിക്കഥയും തിരിച്ചടിയായെന്ന് സി.പി.എം

പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

Published

on

വന്‍ തിരിച്ചടിയായ ഉപതിരഞ്ഞെടുപ്പ് പരാജയം സിപിഎം പരിശോധിക്കും. പാലക്കാട്ടെ പ്രചരണ തന്ത്രങ്ങള്‍ പാളിയതും തിരിച്ചടിയായതും പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കും. പെട്ടി വിവാദവും പരസ്യ വിവാദവും തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഉപ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി സിപിഎം നേതൃത്വം ആഴത്തില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതിനൊപ്പം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന പ്രാഥമിക വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പി പി ദിവ്യാ വിവാദം ആളിക്കത്തി പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയില്‍ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ പിന്നീടിങ്ങോട്ട് സിപിഎം ചുവടുകള്‍ ഒന്നൊന്നായി പിഴയ്ക്കുകയായിരുന്നു.

പാലക്കാട്ട് ശക്തനായ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ വട്ടം ചുറ്റുന്നതിനിടയില്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞെത്തിയ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിന്റെ നിലപാട് തന്നെ പാര്‍ട്ടിയിലെ വലിയൊരു നിരയും അണികളും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇങ്ങോട്ട് പ്രചരണ തന്ത്രങ്ങളിലും പാര്‍ട്ടിക്ക് അടി തെറ്റുകയായിരുന്നു. പെട്ടി വിവാദവും പരസ്യ വിവാദവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാര്‍ട്ടിയെ തിരിഞ്ഞുകുത്തി, പെട്ടി വിവാദത്തെ പരസ്യമായി തള്ളി എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത് വന്നത് പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയും ചേരിതിരിവും കൂടുതല്‍ പ്രകടമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുര്‍വിനിയോഗം ചെയ്ത് മന്ത്രി എം ബി രാജേഷ് പാലക്കാട്ട് ക്യാമ്പ് ചെയ്തു നടത്തിയ എല്ലാ നീക്കങ്ങളും പാളിപ്പോകുകയായിരുന്നു. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദമാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. ചേലക്കരയിലെ നിറം മങ്ങിയ വിജയവും വയനാട്ടിലെ കനത്ത പരാജയവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആകുകയാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടന്‍ ചേരും.

Continue Reading

kerala

ഗസ്സയിൽ ഇസ്രാഈല്‍ ആക്രമണത്തിൽ വനിതാ ബന്ദി ​കൊല്ലപ്പെട്ടു

ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനാണ് ബന്ദി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്നും ഹമാസ് വ്യക്തമാക്കി.

Published

on

ഒരു വനിതാ ബന്ദി ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിലാണ് വനിതാ ബന്ദി കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളില്‍ ചിലരുടെ അവസ്ഥ എന്തെന്ന് ഒരു നിലക്കും അറിയാന്‍ കഴിയാത്ത സാഹചര്യമുള്ളതായും ഹമാസ് വക്താവ് അറിയിച്ചു. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനാണ് ബന്ദി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്നും ഹമാസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രാഈല്‍ സൈനിക വക്താവ് പ്രതികരിച്ചു. അതിനിടെ, സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചിലര്‍ ചോര്‍ത്തിയെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു.

തന്നെ താറടിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്രാഈലിന്റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ തന്റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നെതന്യാഹുവിന്റെ വാദങ്ങള്‍ പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പ്രതികരിച്ചു.

ബെയ്‌റൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സുരക്ഷാ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്ക സമര്‍പ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ഇസ്രാഈല്‍ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ട്.

ഗസ്സയില്‍ രണ്ടു ദിവസത്തിനിടെ 128 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈലിെന്റ ആസൂത്രിത വംശഹത്യ 414 ദിവസം പിന്നിടുേമ്പാള്‍ 44,176 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,04,473 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കന്‍ ഗസ്സയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പട്ടിണി മരണം വ്യാപകമാകുമെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധക്കുറ്റം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് മറികടക്കാന്‍ അമേരിക്കയുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്.

എന്നാല്‍, നെതന്യാഹു കടുംപിടിത്തം തുടരുകയാണ്. ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇസ്രായേല്‍ ആസത്രിതമായി ലക്ഷ്യമിടുന്നതായി ലബനാന്‍ സര്‍ക്കാര്‍ ആരോപിച്ചു.

 

Continue Reading

kerala

ബി.ജെ.പിയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന കോക്കസ്: സന്ദീപ് വാര്യര്‍

പാലക്കാട് ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നുവെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

Published

on

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ബി.ജെ.പിയിലെ കോക്കസ് ആണെന്ന് അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രനും വി. മുരളീധരനും സി. കൃഷ്ണകുമാറും ഉള്‍പ്പെടുന്ന കോക്കസ് ആണിത്. മുന്‍ നിശ്ചയിച്ച പ്രകാരം ജനാധിപത്യ മര്യാദയില്ലാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചു. പാലക്കാട് ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നുവെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

അച്ചടക്കം എന്ന പേരില്‍ അടിമത്ത മനോഭാവത്തോടെ നില്‍ക്കുന്ന ആളുകളുടെ വലിയ കൂട്ടമായി ബി.ജെ.പി മാറി. അച്ചടക്കത്തിന്റെ വാള്‍ കാണിച്ചു ഭയപ്പെടുത്തുകയാണ്. ജനാധിപത്യ രീതിയില്‍ ബി.ജെ.പിയില്‍ ചര്‍ച്ച നടക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെയോ പൊതുജനത്തിന്റെയോ അഭിപ്രായം തേടുന്നില്ല.

കൃഷ്ണകുമാറിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരാളെ പോലും സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിലേക്ക് വിളിച്ചില്ല. കുമ്മനം രാജശേഖരനെ യോഗത്തിലേക്ക് വിളിക്കുക പോലും ചെയ്തില്ല. കൃഷ്ണകുമാറിലേക്ക് സ്ഥാനാര്‍ഥിത്വം എത്താന്‍ വ്യാജ നടപടിക്രമങ്ങള്‍ നടത്തി.

തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയില്‍ ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അഭിപ്രായം പറയുന്നില്ല. ആര്‍ജവത്തോടെ, അഭിമാനത്തോടെ അഭിപ്രായം പറയാന്‍ നട്ടെല്ലുള്ളവരല്ല ഇപ്പോള്‍ അഭിപ്രായം പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നപ്പോള്‍ അഭിപ്രായം പറയണമായിരുന്നു. താന്‍ മാത്രമാണ് അഭിപ്രായം പറഞ്ഞതെന്നും സന്ദീപ് വ്യക്തമാക്കി.

ബി.ജെ.പി- സി.പി.എം നേതാക്കള്‍ ഒരുമിച്ച് ചര്‍ച്ച നടത്തിയത് പരസ്യമായതാണ്. ബി.ജെ.പിക്കെതിരെ ഒരു പ്രസ്താവന പോലും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പിക്ക് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സി.പി.എമ്മിനെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു സമുദായത്തിന്റെ രണ്ട് പത്രങ്ങള്‍ പരസ്യം കൊടുത്തത് സി.പി.എമ്മിന് ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് വ്യക്തമാണ്.

കെ. സുരേന്ദ്രന്‍ അടക്കം തെരഞ്ഞെടുപ്പിനിടെ നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ ഒരു വാക്ക് സി.പി.എം നേതൃത്വം പറഞ്ഞിട്ടില്ല. ബി.ജെ.പി സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു ആക്ഷേപവും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പിസി.പി.എം അന്തര്‍ധാര വ്യക്തമായ തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending