Connect with us

india

കശ്മീരില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; പ്രതികരണവുമായി മഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും

ഇന്ത്യ ഗവണ്‍മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു.
അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കട്ടെ. ഈ ദുഷ്‌കരമായ നിമിഷങ്ങളില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മോശം നയങ്ങള്‍ കാരണം അവരുടെ ജീവന്‍ പണയപ്പെടുത്തുകയാണെന്ന് മുഫ്തി വിമര്‍ശനമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം.

കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെട്ടെന്ന വാര്‍ത്ത തന്നെ സങ്കടത്തിലാക്കിയെന്നും അവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ത്യ ഗവണ്‍മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു.

വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്‍ യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ഭയാനകരമായ വാര്‍ത്തയാണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും കേള്‍ക്കുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തെ ഞാന്‍ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കട്ടെ. ഈ ദുഷ്‌കരമായ നിമിഷങ്ങളില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ മുന്‍ മുഖ്യമന്ത്രിമാര്‍പോലും ഒന്നായ നിലയാണ്.

Read More ഞങ്ങള്‍ ദേശവിരുദ്ധരല്ല; ബി.ജെ.പി വിരുദ്ധര്‍; നിലപാട് വ്യക്തമാക്കി കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍-ഫാറൂഖ് അബ്ദുള്ള ഗുപ്കാര്‍ സഖ്യ അധ്യക്ഷന്‍

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

india

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

മൂന്ന് വർഷത്തേക്കാണ് നടപടി

Published

on

തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.

തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.

ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

Continue Reading

india

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; രാജേന്ദ്ര ആർലേകർ ജനുവരി രണ്ടിന് ചുമതലയേൽക്കും

സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല

Published

on

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.

പുതുവത്സര ദിനത്തിൽ ആര്‍ലേകര്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Continue Reading

Trending