Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: ഇന്ന് 8790 പേര്ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര് 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര് 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്ക്കട സ്വദേശി തങ്കപ്പന് ആശാരി (80), നെട്ടയം സ്വദേശി സുകുമാരന് (79), നേമം സ്വദേശി സോമന് (67), മലയിന്കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന് നായര് (75), ആലപ്പുഴ കനാല് വാര്ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര് സ്വദേശി അബ്ദുള് കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന് കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര് സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജന് (85), തൃശൂര് ചോലകോട് സ്വദേശി പുഷ്പകരന് (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര് സ്വദേശി ബഷീര് അഹമ്മദ് (67), ഒല്ലൂര് സ്വദേശി ശങ്കരന് (76), സുരഭി നഗര് സ്വദേശി സോളമന് (55), കൊറട്ടി സ്വദേശി ഗോപാലന് (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്‌ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില് (51), നാട്ടുകല് സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്കുട്ടി (57), കോഴിക്കോട് കാപ്പില് സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല് സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1403 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 178 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര് 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര് 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
94 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര് 19 വീതം, എറണാകുളം 7, തൃശൂര് 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര് 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര് 358, കാസര്ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,68,506 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 21,998 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 44,076,730സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്മെന്റ് സോണ് വാര്ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര് (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്കോവില് (5 സബ് വാര്ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്ഡ് 1), തൃശൂര് ജില്ലയിലെ വേലൂര് (2), കൊല്ലം ജില്ലയിലെ കടക്കല് (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട് ; ഷാഫി പറമ്പില്‍

എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ തുടര്‍ച്ചക്കാരനെന്ന മേല്‍വിലാസത്തിലാകില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുക. വികസനത്തില്‍ പുതിയ മാതൃക രാഹുല്‍ മുന്‍പോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പാലക്കാട്ടെ വിജയത്തിന്റെ ക്രെഡിറ്റ് ഒരു വര്‍ഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വര്‍ഗീയ വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷാഫി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ പോലും തന്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചവരാണ് തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചതെന്നും ഷാഫി വിമര്‍ശിച്ചു.

Continue Reading

kerala

എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്; പി കെ കുഞ്ഞാലിക്കുട്ടി

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

Published

on

എസ.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോള്‍ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമര്‍ശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. വര്‍ഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വന്ന കണക്ക് പ്രകാരം പലയിടത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാല്‍ വയനാട്ടിലും, പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്. കാര്‍ഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഫലം അവര്‍ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുനമ്പം വിഷയം പരിഹരിക്കാതെ നീണ്ടു പോയാല്‍ അതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിന് ആയിരിക്കില്ല, അത് ചിലപ്പോള്‍ സ്പര്‍ധയ്ക്ക് ഇടയാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Continue Reading

kerala

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Published

on

പാലക്കാട് അടക്കമുള്ള ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയല്ല ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ഏതൊരു രാഷ്ട്രീയ പാർട്ടിയിലെയും നേതൃത്വം ഉത്തരവാദിത്തം കാണിക്കുക എന്ന ജനാധിപത്യത്തിന്‍റെ കാതലാണ്. രാജിവെക്കുമെന്ന് പറയുമ്പോൾ സ്വന്തം ആളുകളെ കൊണ്ട് ‘അയ്യോ അച്ഛാ പോകല്ലേ’ എന്ന് പുറകിൽ നിന്ന് പറയിപ്പിക്കുന്നതും ശരിയല്ല. തുടർച്ചയായ പരാജയത്തിൽ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കുകയാണ് വേണ്ടത്. രാജി സന്നദ്ധത ഉന്നയിച്ച് രാജി വെക്കാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെ. സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെടുന്നവർ ലക്ഷ്യമിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയാണ്. ബി.ജെ.പിക്കുള്ളിലെ ചക്കുളത്തി പോരാട്ടത്തോട് തനിക്ക് യോജിപ്പില്ല. അതിന്‍റെ ഭാഗമായി മാറാനോ ആരുടെയെങ്കിലും കൈകോടാലിയായി നിന്ന് ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ ആളായി മാറി സംസാരിക്കാനും തന്നെ കിട്ടില്ല. പലരും ഇത്തരത്തിൽ ശ്രമിക്കുന്നുണ്ടാകാം. ബി.ജെ.പിയെ അതിന്‍റെ വഴിക്ക് വിടുന്നുവെന്നും അവരെ നന്നാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

പാലക്കാട്ടെ കനത്ത തോൽവിയുടെയും ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ രാജിസന്നദ്ധത അറിയിച്ച സുരേന്ദ്രൻ, പാലക്കാട്ടെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം.

പാ​ല​ക്കാ​ട് മ​ത്സ​രി​ച്ച​ത് കൃ​ഷ്ണ​കു​മാ​റാ​ണെ​ങ്കി​ലും ശ​രി​ക്കും തോ​റ്റ​ത് സു​രേ​ന്ദ്ര​നാ​ണെ​ന്ന്​ വി​മ​ത​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. പാ​ല​ക്കാ​ട്ട്​ ശോ​ഭാ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ കൗ​ൺ​സി​ലം​ഗം എ​ൻ. ശി​വ​രാ​ജ​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും അ​ട​ക്ക​മു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സു​രേ​ന്ദ്ര​ൻ സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് സി. ​കൃ​ഷ്ണ​കു​മാ​റി​നെ ഗോ​ദ​യി​ലേ​ക്കി​റ​ക്കി​യ​ത്. ഇ​തോ​ടെ സു​രേ​ഷ് ഗോ​പി അ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ സ​ജീ​വ​മാ​യ​തു​മി​ല്ല.

2021ൽ 12 ​റൗ​ണ്ട് വോ​ട്ടെ​ണ്ണി​യ​പ്പോ​ഴാ​ണ് യു.​ഡി.​എ​ഫി​ന് ആ​ശ്വാ​സ ലീ​ഡ് പി​ടി​ക്കാ​നാ​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ മൂ​ന്നാം റൗ​ണ്ടി​ൽ ത​ന്നെ പാ​ർ​ട്ടി കോ​ട്ട​ക​ൾ ത​രി​പ്പ​ണ​മാ​യി. സു​രേ​ന്ദ്ര​നി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ച്ച ആ​ർ.​എ​സ്.​എ​സി​നും പാ​ല​ക്കാ​ട്ടു​കാ​ർ വോ​ട്ടു​കൊ​ണ്ട് മ​റു​പ​ടി ന​ൽ​കി. തോ​റ്റ​ത് സി​റ്റി​ങ് സീ​റ്റി​ല​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ പ​ക്ഷം വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട്​ ചോ​ർ​ച്ച​യി​ലാ​ണ് എ​തി​ർ​പ​ക്ഷം പി​ടി​മു​റു​ക്കു​ന്ന​ത്.

Continue Reading

Trending