Connect with us

india

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ഭാര്യക്ക് ഭര്‍ത്താവിനെക്കാള്‍ വയസ് കുറവായിരിക്കണമെന്ന സമൂഹത്തിന്റെ സ്ത്രീവിരുദ്ധ ചിന്തയാണ് നിലവിലെ നിയമത്തിന്റെ അടിസ്ഥാനം.

Published

on

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് വിവാഹപ്രായം. ഇത് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി ഇദ്ദേഹം റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതിനിടെയിലാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ രാജ്യത്തെ മറ്റു കോടതികളില്‍ പരിഗണനയിലുള്ള മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

പുരുഷന്‍മാര്‍ക്ക് 21 വയസിന് ശേഷം സ്വന്തം താല്‍പര്യപ്രകാരം വിവാഹം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്ത്രീകള്‍ 18 വയസാവുമ്പോള്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിതരാവുകയാണ്. ഈ നിയമം പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ തീരുമാനമാണ്. ഇത് സ്ത്രീവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ദേശീയ നിയമകമ്മീഷന്‍ നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യക്ക് ഭര്‍ത്താവിനെക്കാള്‍ വയസ് കുറവായിരിക്കണമെന്ന സമൂഹത്തിന്റെ സ്ത്രീവിരുദ്ധ ചിന്തയാണ് നിലവിലെ നിയമത്തിന്റെ അടിസ്ഥാനം. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ഇത് സമ്പൂര്‍ണമായി സ്ത്രീകള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

 

crime

കര്‍ണാടകയില്‍ യുവതിയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചില്‍

കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 

Published

on

ബംഗലൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആണ്‍സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഇന്നു രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ബംഗലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. കഴിഞ്ഞ 23 നാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്നത്. ഇന്നലെ വൈകീട്ട് ആരവ് പുറത്തേക്ക് പോയിരുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തു ഞെരിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിന് പഴക്കമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മായ ഗൊഗോയി ഒരു വ്‌ലോഗര്‍ കൂടിയാണ്. രക്ഷപ്പെട്ട സുഹൃത്ത് ആരവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Continue Reading

india

എണ്ണിയപ്പോൾ 5 ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേട്; കോടതിയിലേക്ക്

വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്.

Published

on

നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം, ആകെ പോള്‍ ചെയ്ത 64,088,195 വോട്ടുകളായിരുന്നു. 66.05% ആയിരുന്നു അന്തിമ വോട്ടിംഗ് ശതമാനം. എന്നാല്‍ മൊത്തം എണ്ണിയ വോട്ടുകളാകട്ടെ 64,592,508. മൊത്തം പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 504,313 വോട്ടുകള്‍ അധികം. സംസ്ഥാനത്ത് മൊത്തം എണ്ണിയ വോട്ടുകളിലാണ് 5,04,313 വോട്ടുകളുടെ വ്യത്യാസം വന്നിരിക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.

എട്ട് മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ കുറവാണ് എണ്ണിയത്. ബാക്കി 280 മണ്ഡലങ്ങളിലാകട്ടെ ആകെ പോള്‍ ചെയ്തിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയ വോട്ടുകളുടെ കണക്ക്. അഷ്തി മണ്ഡലത്തില്‍ ആകെ പോള്‍ ചെയതതിനേക്കാള്‍ 4,538 അധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഒസ്മാനബാദ് മണ്ഡലത്തില്‍ അധികമായി വന്നത് 4,155 വോട്ടുകളായിരുന്നു.

ഈ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇത്തരം ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോളിംഗ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്ന 17 സി ഫോമില്‍ ആകെ വോട്ടര്‍മാരുടെ എണ്ണവും ആകെ പോള്‍ ചെയ്ത വോട്ടുകളും സൂക്ഷിക്കാറുണ്ട്. ഈ ഫോമിലെ കണക്ക് വ്യത്യാസമായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പൊരുത്തക്കേടുകൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റ സുതാര്യതയുടെയും കൃത്യതയും സംബന്ധിച്ച ച‍ർച്ചകൾ വീണ്ടും ഉയർ‌ത്തിയിരിക്കുകയാണ്. വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികരിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

india

നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണം ആരംഭിച്ചു

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.

Published

on

കല്‍ബുര്‍ഗിയില്‍ നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി. രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.

കുഞ്ഞിന്റെ രക്തം പരിശോധിക്കാന്‍ എന്ന് പറഞ്ഞ്് കുഞ്ഞിനെ സ്ത്രീകള്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംഉഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 

Continue Reading

Trending