Connect with us

Cricket

അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ എന്തിനായിരുന്നു ‘ആ മസിലു പിടിത്തം’ ; പ്രതികരണവുമായി സഞ്ജു സാംസണ്‍

ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണ്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് രാജസ്ഥാന് വിജയമൊരുക്കിയത്

Published

on

അബുദാബി: ഈ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നേടിയ വിജയം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണ്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് രാജസ്ഥാന് വിജയമൊരുക്കിയത്.

എന്നാല്‍ അതിനിടയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് മറ്റൊന്നായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം സഞ്ജു സാംസ്ണ്‍ ഒരു പ്രത്യേക രീതിയില്‍ അത് ആഘോഷിച്ചത്. കൈ മസിലുകള്‍ പെരുപ്പിച്ചായിരുന്നു സഞ്ജുവിന്റെ ആഘോഷം. ഇപ്പോഴിതാ അതെന്തിനായിരുന്നു അങ്ങനെ ആഘോഷിച്ചത് എന്നതിലെ രഹസ്യം വ്യക്തമാക്കുകയാണ് താരം.

‘ക്രീസിലെത്തിയപ്പോള്‍ കുറച്ചുസമയം സാഹചര്യവുമായി പൊരുത്തപ്പെടാനാണ് ശ്രമിച്ചത്. അഞ്ചോ ആറോ പന്തുകള്‍ വേണ്ടിവന്നു പിച്ചുമായി ഇടപഴകാന്‍. രാഹുല്‍ ചഹറിനെതിരെ ചില വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നേരിടാനൊരുങ്ങുന്ന പന്ത് ശ്രദ്ധിച്ച് കളിക്കുകയെന്നുള്ളതാണ് സിക്‌സ് നേടാനുള്ള ഏകമാര്‍ഗം. അര്‍ധ സെഞ്ച്വറിക്ക് ശേഷം മസില്‍ പെരുപ്പിച്ചത് സ്വന്തം പേര് ഓര്‍മിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരെ കരുത്തനാണ്, എനിക്കു കൂടുതല്‍ സിക്‌സുകള്‍ നേടാന്‍ സാധിക്കും’ സഞ്ജു പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്‌റ്റോക്‌സിനൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. അതില്‍ മികച്ചതാണ് മുംബൈക്കെതിരെ വന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. വിജയിക്കാന്‍ എത്ര റണ്‍സ് വേണമെന്നോ, റണ്‍റേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. കളിക്കാവുന്ന പന്തുകളിലെല്ലാം റണ്‍ നേടുകയെന്ന വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു എന്റേത്. ബൗണ്ടറിയോ, സിക്‌സറോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഗിളോ, ഡബിളോ നേടി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസില്‍ തുടരാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ഭാഗ്യവശാല്‍ ഇന്നു ടീമിനു വേണ്ടി അതു കഴിഞ്ഞു’ സഞ്ജു വ്യക്തമാക്കി.

തുടര്‍ച്ചയായി ഇന്നിങ്‌സുകള്‍ കളിക്കുമ്പോള്‍ അതില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ഗെയിം പ്ലാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളില്‍, വ്യത്യസ്തമായ വിക്കറ്റുകളില്‍ കൂടുതല്‍ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതല്‍ ഷോട്ടുകള്‍ പായിക്കുകയെന്നതും പ്രധാനമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. നാല് ബൗണ്ടറികളും മൂന്നു തകര്‍പ്പന്‍ സിക്‌സറുമടക്കം 31 പന്തില്‍ പുറത്താകാതെ 54 റണ്‍സാണ് സഞ്ജു ഇന്നലെ അടിച്ചെടുത്തത്.

Cricket

ഐപിഎല്‍; പുതിയ ഷെഡ്യൂള്‍ യഥാസമയം പ്രഖ്യാപിക്കും: ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ‘ഒരാഴ്ചത്തേക്ക് ഉടനടി പ്രാബല്യത്തില്‍’ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ‘ഒരാഴ്ചത്തേക്ക് ഉടനടി പ്രാബല്യത്തില്‍’ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്. സസ്പെന്‍ഷന്‍ താത്കാലികമാണെങ്കിലും പുതുക്കിയ ഷെഡ്യൂള്‍ ‘യഥാസമയം’ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഉറപ്പുനല്‍കി.

വ്യാഴാഴ്ച (മെയ് 8) പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ധര്‍മ്മശാലയില്‍ നടന്ന മത്സരം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം. സമീപ പ്രദേശങ്ങളിലെ വ്യോമാക്രമണ മുന്നറിയിപ്പ് കാരണം അത് പാതിവഴിയില്‍ നിര്‍ത്തിവച്ചു. സംഭവം സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി-പ്രത്യേകിച്ച് വിദേശ കളിക്കാര്‍ക്കിടയില്‍-ബിസിസിഐ വേഗത്തിലുള്ള നടപടിയെടുക്കാനുള്ള ആഹ്വാനവും ശക്തമാക്കി.

ബന്ധപ്പെട്ട അധികാരികളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ സമഗ്രമായി അവലോകനം ചെയ്തതിന് ശേഷമായിരിക്കും മത്സരങ്ങള്‍, വേദികള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍. തങ്ങളുടെ കളിക്കാരുടെ ആശങ്കകളും വികാരങ്ങളും ബ്രോഡ്കാസ്റ്റര്‍, സ്‌പോണ്‍സര്‍, ആരാധകരുടെ അഭിപ്രായങ്ങളും അറിയിച്ച മിക്ക ഫ്രാഞ്ചൈസികളുടെയും പ്രാതിനിധ്യത്തെ തുടര്‍ന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ‘നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും BCCI പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താല്‍പ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് വിവേകമാണെന്ന് ബോര്‍ഡ് കണക്കാക്കുന്നു.’

Continue Reading

Cricket

‘ഇനി കളി മാറും’; കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിനെ കളത്തിലിറക്കി ചെന്നൈ

പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി

Published

on

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ ഹോം ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമായ ഉര്‍വിലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 47 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 1162 റണ്‍സാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം കൂടിയാണ് ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി 28 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തില്‍ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും ഉര്‍വില്‍ പട്ടേല്‍ തന്റെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇത്തവണ നിരാശാജനകമായ പ്രകടനങ്ങളാണ് ചെന്നൈ കാഴ്ച്ചവെച്ചത്. പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും ചെന്നൈ പുറത്തായിരുന്നു. 11 മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒമ്പത് തോല്‍വിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചുകൊണ്ട് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാത്രേ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മോയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Continue Reading

Cricket

‘ഒരു കോടി തന്നില്ലെങ്കില്‍ കൊല്ലും’ ; ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി

ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്.

Published

on

ലഖ്നൗ: ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിന്റെ പരാതിയെ തുടര്‍ന്ന് യുപിയെ അംറോഹ ജല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ് പുത് സിന്ദര്‍ എന്ന് പരിചയപ്പെടുത്തിയാണ് മെയില്‍ വന്നിരിക്കുന്നത്. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി കിരീടം സമ്മാനിക്കുന്നതില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു

നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഗംഭീറിനും ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം വന്നത്.

Continue Reading

Trending