Connect with us

kerala

ഇന്ന് വിദ്യാരംഭം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

അതേസമയം, വിദ്യാരംഭം നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്ത്. ഗുരുക്കന്മാര്‍ക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിന്റെ വിരലുകളാകും കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കുക. വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്താനായി കുഞ്ഞിങ്ങളുമായി രക്ഷിതാക്കള്‍ എത്തി.

Published

on

അറിവിന്റെ വെളിച്ചത്തിലേക്കെന്ന പ്രാര്‍ഥനകളോടെ പതിവ് ആഘോഷങ്ങളില്ലാതെ ഇന്ന് വിദ്യാരംഭം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മിക്ക കുരുന്നുകളും ആദ്യാക്ഷരമധുരം നുണയുന്നത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. വിജയദശമി ദിനത്തില്‍ പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശവും.

അതേസമയം, വിദ്യാരംഭം നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്ത്. വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്താനായി കുഞ്ഞിങ്ങളുമായി രക്ഷിതാക്കള്‍ എത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനനിയന്ത്രണങ്ങളാണ് ഇത്തവണ. അപ്നാ ക്യൂ ആപ്പിലൂടെ മുന്‍കൂട്ടി പേരുനല്‍കിയവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെ വിദ്യാരംഭത്തില്‍ പങ്കെടുക്കാം.

വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന, സരസ്വതിനടയില്‍ സാരസ്വതസൂക്താര്‍ച്ചന എന്നിവയോടെ വിദ്യാരംഭദിന പൂജകള്‍ ആരംഭിച്ചു. പുലര്‍ച്ചെ സരസ്വതിമണ്ഡപത്തില്‍ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജയെടുക്കുന്നതോടെ എഴുത്തിനിരുത്താരംഭിച്ചു. ഒരേ സമയം പതിനഞ്ചു കുട്ടികളെ രക്ഷിതാക്കള്‍ അക്ഷരമെഴുതിക്കുന്നത്. സമ്പര്‍ക്കം ഒഴിവാക്കാന്‍ എഴുതാനുള്ള അരിയും തളികയും അവരവര്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

Published

on

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ സുഭാഷ്, പൈനാവിലെ ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ് എന്നിവരാണ് പിടികൂടിയത്.

കാല്‍വരിമൗണ്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. സുഭാഷിനെതിരെ കുട്ടിയെ കടന്ന് പിടിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണിപ്പോള്‍. ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുന്നതിന് മുന്‍പും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മുത്തച്ചനെ കാണാന്‍ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പെണ്‍കുട്ടിക്ക് വിശദമായി കൗണ്‍സിലിങ് നല്‍കും.

Continue Reading

kerala

അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവയെ കുടുക്കാന്‍ വല വിരിച്ച് പ്രദേശവാസികള്‍

കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്

Published

on

ദിവസങ്ങളായി വയനാട് പുല്‍പ്പള്ളി അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവ കുരുങ്ങുമോ എന്ന് കണ്ണും നട്ട് കാത്തിരിക്കുകയാണ് നാട്ടുകാര്‍. മയക്കുവെടി സംഘവും കുങ്കിയാനകളും ഉള്‍പ്പെടെ രാവിലെ സര്‍വ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഡാറ്റാബേസില്‍ ഇല്ലാത്ത കടുവയായതിനാല്‍ കര്‍ണാടക വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. അവശനായ കടുവ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി. പ്രദേശത്തെ ചതുപ്പു നിലങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ പറഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റും നല്‍കുന്നുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; മൗനം പാലിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും

അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്

Published

on

തിരുവനന്തപുരം: കേരളം അതിവേഗം അപകടസംഭവങ്ങളുടെ ഭീകര പട്ടികയില്‍ ചേര്‍ക്കപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് മാത്രം വാഹന അപകടത്തില്‍ നാല് പേരുടെ ജീവനാണ് നഷ്ടമായത്. അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്. തെക്ക്, വടക്ക് തുടങ്ങിയ ജില്ലകളില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പതിനഞ്ചിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ കുട്ടികളടക്കം ആളുകള്‍ മരിക്കുകയും നിരവധി പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പാര്‍ട്ടി രാഷ്ട്രീയ കളികളും ഗതാഗത വികസന പദ്ധതികളുടെ പരാജയവുമാണ് റോഡുകള്‍ മരണപാതയാക്കി മാറ്റിയതെന്നുമാണ് പരക്കെയുള്ള സംസാരം. ഉപയോഗപ്പെടേണ്ട റോഡുകള്‍ ജനങ്ങള്‍ക്ക് ശിക്ഷയായി മാറുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ റോഡുകളുടെ ദയനീയ അവസ്ഥ അപകടങ്ങളുടെ പ്രധാന കാരണം ആണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്‍മാണത്തിലും നവീകരണത്തിലും തുടര്‍ച്ചയായ വീഴ്ചകള്‍ സംസ്ഥാനത്തെ അപകടവലയത്തിലേക്ക് തള്ളിയിരിക്കുകയാണ്.

ഇതിനു ഉദാഹരണമാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത. വര്‍ഷങ്ങളായി ആളിക്കത്തുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങള്‍, അപകടം നിറഞ്ഞ പാതകള്‍, തുടങ്ങിയ സി.പി.എം സര്‍ക്കാരിന്റെ അനാസ്ഥകളാണ് കേരളത്തെ മരണ പാതയിലേക്ക് നയിക്കുന്നതെന്ന് പൊതുസമൂഹം ആരോപിക്കുന്നു. അധികാരികളുടെ അശ്രദ്ധക്ക് എത്ര കൂടുതല്‍ ജീവന്‍ നല്‍കേണ്ടി വരും എന്നാണ് പൊതുജനം ചോദിക്കുന്നത്.

Continue Reading

Trending