Connect with us

india

പൊള്ള വാഗ്ദാനങ്ങള്‍ വേണോ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.

Published

on

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയില്‍ സൗജന്യകോവിഡ് വാക്സിന്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.

”ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്സിന്‍ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൊവിഡ് വാക്സിനും പൊള്ളയായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ”, രാഹുല്‍ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിഹാറിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. ‘ കോവിഡ് 19 വാക്സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വേളയില്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്’ – എന്നാണ് പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കവെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ആഗോള തലത്തില്‍ തന്നെ ആദ്യമായാണ് കോവിഡ് വാക്സിന്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നത്.

അതേസമയം, ബിഹാറില്‍ മാത്രമാണോ കോവിഡിനെതിരെയുള്ള സൗജന്യ വാക്സീന്‍ എന്ന ചോദ്യവുമായി നിരവധിപേരാണ് ഇതിനകം ബിജെപിക്കെതിരെ രംഗത്തെത്തിയത്. ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞ കൊവിഡ് വാക്‌സിന് പാര്‍ട്ടിയുടെ ഖജനാവില്‍ നിന്നെടുത്ത് പണം കൊടുക്കുമോ എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചത്. കൊവിഡ് സൃഷ്ടിച്ച ഭയത്തെ പോലും ചൂഷണം ചെയ്യുന്ന ബി.ജെ.പിയുടെ നിര്‍ലജ്ജമായ ജനാധിപത്യ സിദ്ധാന്തം വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് വോട്ടു തരൂ. ഞാന്‍ നിങ്ങള്‍ക്ക് വാക്സിന്‍ തരാം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവരെ ശകാരിക്കുമോ’- എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് കോവിഡ് വാക്സിന്‍ കിട്ടില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ച ശേഷം, കോടിക്കണക്കിന് ബിഹാറികളുടെ ജോലി ഇല്ലാതാക്കിയ ശേഷം നിര്‍മല സൗജന്യ കോവിഡ് വാക്സിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു എന്നാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പഞ്ച് സൂത്ര, എക് ലക്ഷ്യ, 11 സങ്കല്‍പ് എന്ന തലക്കെട്ടുള്ള പ്രകട പത്രികയിലെ പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നല്‍കുന്നു.

india

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ് രണ്ട് സൈനികര്‍ക്ക്‌ വീരമൃത്യു

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.

Continue Reading

india

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു

രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

Published

on

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നിര്‍മാണ ശാലയുടെ കെട്ടിടത്തിലെ നാല് മുറികള്‍ തകര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

india

കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത

Published

on

ചണ്ഡീഗഡ്: കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു. ജസ്ബിര്‍ കൗര്‍, സരബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍ എന്നിവരാണ് മരിച്ചത്.

പഞ്ചാബിലെ ബര്‍ണാലയില്‍ ആണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡുകളിലേക്കുള്ള കാഴ്ച്ച മറക്കും വിധമുണ്ടായ മൂടല്‍ മഞ്ഞാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ബസിലുള്ളവര്‍.

Continue Reading

Trending