Connect with us

india

ലൊക്കേഷന്‍ ടാഗില്‍ കശ്മീര്‍ ചൈനയില്‍; ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍

ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. ഞായറാഴ്ച ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും നാഷണല്‍ സെക്യുരിറ്റി അനലിസ്റ്റായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവ ഇന്ത്യയുടെ നിയന്ത്രിണത്തിലുള്ള ഭാഗങ്ങളാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന്റെ ലൊക്കേഷന്‍ ടാഗിങില്‍ കശ്മീരിലെ ലെഹ് മേഖല ചൈനയുടെ ഭാഗമായി കാണിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം.

ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. ഞായറാഴ്ച ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും നാഷണല്‍ സെക്യുരിറ്റി അനലിസ്റ്റായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ട്വിറ്റര്‍ കാണിച്ചത്.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല, നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് നല്‍കിയ കത്തില്‍ ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്നെ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, സാങ്കേതിക പ്രശ്നം കൊണ്ട് സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും, കത്തിനോട് ട്വിറ്റര്‍ പ്രതികരിച്ചു

 

india

വിവാഹസമ്മാനം കൈമാറുന്നതിനിടെ ഹൃദയാഘാതം; വരന്റെ സുഹൃത്ത് കുഴഞ്ഞുവീണു മരിച്ചു

ആമസോണ്‍ ജീവനക്കാരനായ വംശിയാണ് മരിച്ചത്

Published

on

ആന്ധ്രാപ്രദേശ്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വരന്റെ സുഹൃത്ത് വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ആമസോണ്‍ ജീവനക്കാരനായ വംശിയെന്ന യുവാവാണ് മരിച്ചത്. മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം വധൂ വരന്‍മാര്‍ക്ക് വിവാഹസമ്മാനം കൈമാറുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ബെംഗളൂരു ആമസോണില്‍ ജോലി ചെയ്യുന്ന വംശി സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുര്‍ണൂലിലെ പെനുമട ഗ്രാമത്തിലെത്തിയതായിരുന്നു. വരന്‍ സമ്മാനപ്പൊതി അഴിക്കാന്‍ തുടങ്ങുമ്പോള്‍ വംശി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ധോന്‍ സിറ്റി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്

 

 

 

 

Continue Reading

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

Trending