Connect with us

kerala

രാത്രി വൈകി ഫോണ്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞു; യുവാവ് തീകൊളുത്തി ജീവനൊടുക്കി

പെരുവ ആറാക്കല്‍ ജോസഫ്-ലൈസാ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്

Published

on

കോട്ടയം: രാത്രി വൈകി ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതോടെ വീടുവിട്ട യുവാവ് തീകൊളുത്തി ജീവനൊടുക്കി. പെരുവ ആറാക്കല്‍ ജോസഫ്-ലൈസാ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്.

ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനായ ലിഖില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങുകയും ഉറങ്ങാന്‍ പറയുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരോടു വഴക്കിട്ട് ലിഖില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

രാവിലെ അഞ്ചോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തുകയായിരുന്നു. ലിഖില്‍ വീടുവിട്ടു പോയതോടെ വീട്ടുകാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

പെരിയ ഇരട്ടക്കൊലപാതക ഗൂഢാലോചന കുഞ്ഞിരാമനില്‍ അവസാനിക്കില്ല, താഴെയും മുകളിലും ആളുകളുണ്ട്: കെ സുധാകരന്‍

നിലവിലെ പോലീസ് ഉദ്യോ​ഗസ്ഥരെ മാറ്റി സി.ബി.ഐ.ക്ക് കേസ് കൈമാറാൻ നട്ടെല്ല് കാണിച്ച ഉദ്യോ​ഗസ്ഥർക്ക് തന്നെയാണ് ഈ കേസിന്റെ വിജയശിൽപികൾ.

Published

on

പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയിൽ പ്രതികരിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. വിധിയിൽ ഉൾപ്പെടുത്താത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘രാഷ്ട്രീയ കൊലപാതകത്തിൽ ഇതുപോലെ ഒരു വിധി എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യത്തേതാണ്. ഇത്രയും പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി നമുക്ക് ലഭിക്കാനിടയായത് നിയമപരമായി കോടതിക്ക് തോന്നിയ നല്ല ബുദ്ധികൊണ്ട്. നിലവിലെ പോലീസ് ഉദ്യോ​ഗസ്ഥരെ മാറ്റി സി.ബി.ഐ.ക്ക് കേസ് കൈമാറാൻ നട്ടെല്ല് കാണിച്ച ഉദ്യോ​ഗസ്ഥർക്ക് തന്നെയാണ് ഈ കേസിന്റെ വിജയശിൽപികൾ.

കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ല. വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ്. ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. എല്ലാ ആളുകളെ സംബന്ധിച്ചും ഒരു മാതൃകയായി ഈ കേസിനെ മാറ്റും. സർക്കാർ ശ്രമങ്ങളെ എല്ലാം മറികടന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. സി.ബി.ഐ. ഉദ്യോ​ഗസ്ഥരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കും’, സുധാകരൻ പറഞ്ഞു. കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ വാദത്തോട് സുധാകരൻ പ്രതികരിച്ചു. ‘സി.പി.എമ്മിന് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കെന്ന് അദ്ദേഹം സി.ബി.ഐ.യോട് പറയട്ടെ. അല്ലെങ്കിൽ കോടതിയോട് പറയട്ടെ’, അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ല. വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ്. ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. എല്ലാ ആളുകളെ സംബന്ധിച്ചും ഒരു മാതൃകയായി ഈ കേസിനെ മാറ്റും. സർക്കാർ ശ്രമങ്ങളെ എല്ലാം മറികടന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. സി.ബി.ഐ. ഉദ്യോ​ഗസ്ഥരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കും’, സുധാകരൻ പറഞ്ഞു.

കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ വാദത്തോട് സുധാകരൻ പ്രതികരിച്ചു. ‘സി.പി.എമ്മിന് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കെന്ന് അദ്ദേഹം സി.ബി.ഐ.യോട് പറയട്ടെ. അല്ലെങ്കിൽ കോടതിയോട് പറയട്ടെ’, അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരുംആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

kerala

സുനില്‍ കുമാറിനെ തള്ളി സി.പി.ഐ; മേയറെ പിന്തുടർന്ന് വിമര്‍ശിക്കുന്നത് ശരിയല്ല

. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

Published

on

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരായ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ ജില്ലാ നേതൃത്വം. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് മേയറായി എം.കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സിപിഐയ്ക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ല എന്നാണ് വത്സരാജിന്റെ പ്രതികരണം.

മേയറുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പിന്മാറുന്ന നിലപാടാണ് വി എസ് സുനില്‍ കുമാറും സ്വീകരിച്ചത്.
എല്‍ഡിഎഫ് തീരുമാനപ്രകാരമാണ് മേയര്‍ തുടരുന്നത്. അത് തുടരട്ടെ. ഭവന സന്ദര്‍ശന വിവാദം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല
കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

Continue Reading

Trending