india
കശ്മീര്‍ ടൈംസ് ഓഫീസ് പൂട്ടി സര്‍ക്കാര്‍; ‘പ്രതികാരം’ താഴ്വരയിലെ ഏറ്റവും പഴക്കമേറിയ പത്രത്തോട്
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ വകുപ്പ് 370 എടുത്തു കളഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച പത്രമായിരുന്നു കശ്മീര്‍ ടൈംസ്

ശ്രീനനഗര്‍: ജമ്മു കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീര്‍ ടൈംസിന്റെ ഓഫീസ് പൂട്ടി സംസ്ഥാന ഭരണകൂടം. ശ്രീനഗര്‍ റസിഡന്‍സി റോഡിലെ ഓഫീസാണ് പൂട്ടിയത്. തിങ്കളാഴ്ച വൈകിട്ടാണ് അധികൃതരത്തെ ഓഫീസിനും പ്രസിനും താഴിട്ടത്.
ജമ്മുവാണ് പത്രത്തിന്റെ ആസ്ഥാനം. ജമ്മുവില്‍ നിന്നും കശ്മീരില്‍ നിന്നും പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണ് ഇപ്പോഴത്തെ നടപടിയെന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാഥ ഭാസിന് പറഞ്ഞു. കെട്ടിടം ഒിയുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.
Today, Estates Deptt locked our office without any due process of cancellation & eviction, same way as I was evicted from a flat in Jammu, where my belongings including valuables were handed over to "new allottee". Vendetta for speaking out! No due process followed. How peevish! pic.twitter.com/J5P0eKxvbx
— Anuradha Bhasin (@AnuradhaBhasin_) October 19, 2020
എസ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ കെട്ടിടത്തിലാണ് ശ്രീനഗറില്‍ പത്രം പ്രവര്‍ത്തിക്കുന്നത്. 1990കളിലാണ് പത്രത്തിന് ഈ കെട്ടിടം അനുവദിച്ചത്.
നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ വകുപ്പ് 370 എടുത്തു കളഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച പത്രമായിരുന്നു കശ്മീര്‍ ടൈംസ്. പത്രത്തിനുള്ള പരസ്യങ്ങളും സര്‍ക്കാര്‍ ഈയിടെ നിര്‍ത്തലാക്കിയിരുന്നു.
അതേസമയം, തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തിരിച്ചെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് എസ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാഷ്ട്രീയ കക്ഷി നേതാക്കളായ ഉമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും രംഗത്തെത്തി.
india
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
india
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന് ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.
india
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നല്കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്കല് വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു