Connect with us

india

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്ന് സവാള വില

സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്

Published

on

തിരുവനന്തപുരം: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്ന സവാള വില. ദിനംപ്രതി അഞ്ചുരൂപാ വീതമാണ് വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്.

ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ നല്‍കി വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്കാണ് വാങ്ങുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. അവിടെ പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചു.

പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച് മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സവാള വില പുതിയ റെക്കോര്‍ഡിലെത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷ അവസാനവും സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു.

india

ഭരണഘടനയുടെ 75 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും.

Published

on

സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രി, ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങള്‍ക്കായി വായിക്കും. സംസ്‌കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകള്‍ രാഷ്ട്രപതി പ്രകാശനം ചെയ്യും.

സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യം പങ്കെടുക്കും.

75ാം വാര്‍ഷികത്തിന്റെ സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിര്‍മാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടത്തും. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങുമുള്ള പരിപാടികള്‍.

 

Continue Reading

india

അന്തമാനില്‍ ബോട്ടില്‍നിന്ന് അഞ്ച് ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരിവേട്ട. അന്തമാനിന് സമീപം മത്സ്യബന്ധന ബോട്ടില്‍നിന്ന് 5500 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

രണ്ടുകിലോ വീതമുള്ള മൂവായിരത്തോളം പാക്കറ്റുകളാക്കിയാണ് ലഹരിമരുന്ന് ബോട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയും അയല്‍രാജ്യങ്ങളും ലക്ഷ്യമിട്ടാണ് ലഹരിക്കടത്ത് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

അദാനി ഗ്രൂപ്പിനെതിരായ നടപടി; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍

ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

Published

on

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നടത്തിയെന്നും യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.

Continue Reading

Trending