Connect with us

india

ബിജെപിയിലെത്തിയതിന് പിന്നാലെ ഹാത്രസ് സംഭവത്തിലും ന്യായീകരണവുമായി ഖുഷ്ബു

മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബു കോളിവുഡില്‍ താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്‍ കോണ്‍ഗ്രസിലും ചേര്‍ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

Published

on

ചെന്നൈ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരവെ പ്രതികരിച്ച നടി ഖുഷ്ബു, ബിജെപിയില്‍ ചേരുന്നതിന് പിന്നാലെ അതിലും മലക്കം മറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി യോഗി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ഹത്രാസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഖുഷ്ബൂ തന്റെ മുന്‍ ട്വീറ്റുകളില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് സിബിഐക്ക് കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് നടി ഇപ്പോള്‍ പറയുന്നത്.

”അതെ, വാസ്തവത്തില്‍ ഞാന്‍ അതിനെ(ഹത്രാസ് സംഭവം)ക്കുറിച്ച് വളരെ ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ യോഗി ആദിത്യനാഥ് ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്,” ഖുഷ്ബു ചൂണ്ടിക്കാട്ടി. അതേസമയം, ഹത്രാസ് സംഭവത്തില്‍ ഇരയുടെ കുടുംബത്തിന് നേരെ തിരിഞ്ഞ യോഗി സര്‍ക്കാറിന്റെ നടപടിയിലും വിഷയത്തില്‍ ഉന്നയിച്ച രൂക്ഷമായ പ്രതികരണത്തില്‍ ഖുഷ്ബു മൗനം പൂണ്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ യോഗി സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിലാണ് കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം ഏറ്റെടുത്തടുത്ത്. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പൊലീസിനെതിരെ തെളിവ് നശിപ്പിക്കലടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഖുഷ്ബു യോഗിയെ വെള്ള പൂശിയത്.

അതിനിടെ, ഹാത്രസ് സംഭവത്തെ സമാനവത്കരിക്കാനും ഖുഷ്ബു ശ്രമം നടത്തി. ഹാത്രസ് നടന്നപ്പോള്‍ ഞങ്ങള്‍ ചെന്നൈയിലും തമിഴ്നാടിലും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ 19 വയസുള്ള ഒരു കുട്ടിയെ തമിഴ്നാട്ടില്‍ കൂട്ടബലാത്സംഗം ചെയ്തതില്‍ ആരും സംസാരിച്ചില്ലെന്നും ഖുഷ്ബു വിമര്‍ശിച്ചു. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍ വരാതിരുന്നതെന്നും, മഹാരാഷ്ട്രയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലേക്ക് പോകാതിരുന്നതെന്നും ഖുഷ്ബു ചോദിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടാണോ ബിജെപിയിലേക്കുള്ള പ്രവേശനമെന്ന ചോദ്യത്തോട്, തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചും ടിക്കറ്റ് നേടുന്നതിനെക്കുറിച്ചും എനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു ഖുഷ്ബുവിന്റെ മറുപടി. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ”എനിക്കറിയില്ല, ഞാന്‍ മുഖമാണെന്ന് അവര്‍ കരുതുന്നുവെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു” എന്നും ഖുഷ്ബു പറഞ്ഞു.

മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബു കോളിവുഡില്‍ താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്‍ കോണ്‍ഗ്രസിലും ചേര്‍ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

india

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Published

on

ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാസൈനികനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം തുടങ്ങുകയായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു.

 

Continue Reading

india

ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

Published

on

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നെന്നും ബഅല്ലായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

അതേസമയം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് ഡോക്ടറുടെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നതെന്നും ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്നും കുടുംബം പറഞ്ഞിരുന്നു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.

 

 

Continue Reading

india

ശാസ്ത്രീയ സംവാദത്തിന് തയ്യാറെന്ന് ന്യായീകരണവുമായി വി. കാമകോടി; ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നു

ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു.

Published

on

ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നും ഡയറക്ടര്‍ പറഞ്ഞു. ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു.

അമേരിക്കയില്‍ നടത്തിയ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ കൈമാറാമെന്നും അവിടെ ഗോമൂത്രത്തില്‍ ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കാമകോടി പറഞ്ഞു.

ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പുകഴ്ത്തിക്കൊണ്ടുള്ള കാമകോടിയുടെ വീഡിയോ നേരത്തെ വയറലായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തിയത്.

ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നും വി. കാമകോടി പറഞ്ഞിരുന്നു.

ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞിരുന്നു. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലായിരുന്നു ഐ.ഐ.ടി ഡയറക്ടറുടെ വിചിത്ര പരാമര്‍ശം.

ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

വിചിത്ര പരാമര്‍ശത്തെ തുടര്‍ന്ന് വി. കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന്‍ പ്രസ്തവാനയിറക്കുകയും ചെയ്തിരുന്നു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നുവെന്നും അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഗോമൂത്രം കുടിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതാക്കളും ഹിന്ദുത്വ വാദികളും അവകാശപ്പെട്ടിരുന്നു. ശരീരത്തില്‍ ചാണകം പൂശുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ച് വാദിക്കുന്ന എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്.

Continue Reading

Trending