Connect with us

kerala

ലാവലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്‍; ‘സമഗ്രമായ കുറിപ്പ്’ കൈമാറി

ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം കോടതിയോട് തേടി.

Published

on

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സി ബി ഐ സുപ്രീം കോടതിക്ക് കൈമാറി. അതേസമയം, കേസ് പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. നാളെ ലാവ്ലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ആണ് സുപ്രീം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്.

ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച്, കൂടുതല്‍ സമയം നല്‍കണമെന്ന് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കിയത്.

ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം കോടതിയോട് തേടി.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം എസ് എന്‍ സി ലാവലിന്‍ കമ്പനിക്ക് ടെണ്ടര്‍ വിളിക്കാതെ 243.74 കോടി രൂപയ്ക്ക് കൈമാറിയതില്‍ അഴിമതി ഉണ്ടെന്നാണ് സി ബി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 98.3 കോടി രൂപയ്ക്ക് തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കും എന്ന് ചൂണ്ടിക്കാട്ടി ആണ് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ കൈമാറിയത്. സിഐഡിഎ വഴി സഹായം എത്തിക്കും എന്നു പറഞ്ഞിരുന്നെങ്കിലും ആകെ 12 കോടി മാത്രമേ സഹായമായി എത്തിക്കാന്‍ കഴിഞ്ഞുള്ളു. 86.25 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായതായും സി ബി ഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2017ല്‍ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.

അതേസമയം, പ്രതിപ്പട്ടികയില്‍നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരാണ് എസ് എന്‍ സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം എടുത്തതെന്നാണ് ഹര്‍ജിയില്‍ സി ബി ഐ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവ് ഉണ്ട്. എല്ലാ പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സുപ്രീം കോടതിക്ക് കൈമാറിയ സമഗ്രമായ കുറിപ്പില്‍ സി ബി ഐ അവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാസുരാംഗനെ കൈവിടാതെ സിപിഎം; വീണ്ടും സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക്?

Published

on

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന എന്‍ ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന്‍ സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര്‍ ചീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.

ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന്‍ സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.

 

Continue Reading

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്

Published

on

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്ത് നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സ് ആയി പങ്കുവച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരിച്ചത്.

ഇതിനുമുമ്പ്, ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലാണ് റീല്‍സ് ചിത്രീകരിച്ചത്.

Continue Reading

Trending