Connect with us

india

നടി ഖുശ്ബു ഡല്‍ഹിയില്‍; ബിജെപിയിലേക്കെന്ന് അഭ്യൂഹം-പഴയ ട്വീറ്റ് വൈറല്‍

സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: തെന്നിന്ത്യയിലെ സൂപ്പര്‍ താരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ഡല്‍ഹിയിലെത്തിയത് വിവാദം. ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ്ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും ഇതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Image

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു. താന്‍ കോണ്‍ഗ്രസില്‍ സന്തുഷ്ടയാണ് എന്നും ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നടി വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അതിനിടെ, കടുത്ത സംഘ്പരിവാര്‍ വിരുദ്ധയായ നടിയുടെ മുന്‍ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സങ്കികള്‍ മങ്കികളാണെന്നായിരുന്നു താരത്തിന്റെ ഒരു ട്വീറ്റ്.

തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

അതിനിടെ, ഹാത്രസ് യുവിതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തു. രാഹുല്‍ഗാന്ധി ഹരിയാനയില്‍ നടത്തിയ പ്രതിഷേധറാലിയുടെ വീഡിയോയും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ദിനേഷ് ഗുണ്ടു നടത്തിയ പ്രതികരണവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

 

india

സംഭാല്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണം; അന്തരീക്ഷം കലുഷിതമാക്കിയത് സര്‍ക്കാര്‍: പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

സംഭാലിലെ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് നിയുക്ത എം.പിയും ഐ,.സി.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രയങ്കയുടെ പ്രതികരണം.

ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ രണ്ട് പക്ഷത്തിനും പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തന്നെയാണ് സംഭാലിലെ അന്തരീക്ഷം കലുഷിതമാക്കിയതെന്നും പ്രിയങ്ക പറഞ്ഞു. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുക്കാതെ ഭരണകൂടം തിടുക്കപ്പെട്ട് സ്വീകരിച്ച നടപടികളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.

സര്‍വേ നടപടിക്രമങ്ങള്‍ക്കും പരിശോധനകള്‍ക്കും സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ട് നീതി നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

‘അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമര്‍ത്തലും ഭിന്നിപ്പും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ താത്പര്യമോ രാജ്യതാത്പര്യമോ അല്ല,’ പ്രിയങ്ക എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തില്‍ ആണെങ്കിലും സമാധാനം നിലനിര്‍ത്തണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

Continue Reading

india

ഷാഹി മസ്ജിദ് വെടിവെപ്പ്‌ ഞെട്ടിക്കുന്നത്: മുസ്‌ലിം ലീഗ്‌

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം.

Published

on

യു.പി സംഭാലിലെ ഷാഹി മസ്ജിദ് സംഘർഷവും വെടിവെപ്പും ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വെടിവെപ്പിൽ മൂന്ന് യുവാക്കാളാണ് കൊല്ലപ്പെട്ടത്.

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ഇതിന് സർക്കാർ സംവിധാനങ്ങൾ ചൂട്ട് പിടിക്കുന്നു. സമാധാനത്തിൽ കഴിയുന്ന നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇ.ടി പറഞ്ഞു.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

Trending