Connect with us

kerala

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്ത മഴക്കു സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് സംസ്ഥാനത്ത് അതിശക്തമായ മഴക്ക് കാരണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തിലായിരിക്കും അതിശക്തമായ മഴക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് സംസ്ഥാനത്ത് അതിശക്തമായ മഴക്ക് കാരണം.

അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കും.വടക്കന്‍ കേരളത്തിലാണ് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

 

kerala

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി അപകടം; നാല് പേര്‍ മരിച്ചു

ഒരാളുടെ മൃതദേഹം പുഴയില്‍നിന്നും മറ്റ് മൂന്ന് പേരുടേതും റെയില്‍ പാളത്തിന് സമീപത്തു നിന്നുമാണ് കിട്ടിയത്.

Published

on

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്‌സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. ഒരാളുടെ മൃതദേഹം പുഴയില്‍നിന്നും മറ്റ് മൂന്ന് പേരുടേതും റെയില്‍ പാളത്തിന് സമീപത്തു നിന്നുമാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

സർക്കാറിന് മുനമ്പം വിഷയത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ഒറ്റദിവസംകൊണ്ട് പരിഹരിക്കാം: പി.കെ കുഞ്ഞാലിക്കുട്ടി

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് വര്‍ഗീയ പ്രചാരണത്തിന് കാരണമാകും

Published

on

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതുനടപടിയോടും മുസ്‌ലിം സംഘടനകള്‍ സഹകരിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് വര്‍ഗീയ പ്രചാരണത്തിന് കാരണമാകും. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നത്തിന് എന്തിനാണ് ഒരു വര്‍ഷമെടുക്കുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ പ്രശ്നം അപ്പോള്‍ തന്നെ തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്. അവരുടെ സ്വത്തുവകകള്‍ നഷ്ടപ്പെടരുത്. ആ കാര്യത്തില്‍ ആര്‍ക്കും യാതൊരുവിധത്തിലുള്ള വിയോജിപ്പും ഉണ്ടായിട്ടില്ല. നിയമപരമായി അതുചെയ്തുകൊടുക്കേണ്ട പ്രഥമ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിക്കും മുസ്‌ലിം സംഘടനകളുടെ പൂര്‍ണ പിന്തുണയുണ്ടാകും. സാഹചര്യം ഇങ്ങനെയായിരിക്കെ ചില വര്‍ഗീയശക്തികള്‍ അനാവശ്യ പ്രചാരണം നടത്തുകയാണ്. ഈ പ്രചാരണം അവസാനിപ്പിക്കണം. പ്രശ്‌നം പരിഹരിക്കുന്നതില്‍ ആത്മാര്‍ഥത കാണിക്കുകയാണു വേണ്ടത്.

സര്‍ക്കാര്‍ വിചാരിച്ചാല്‍ പ്രശ്‌നം അവസാനിപ്പിക്കാം. സര്‍ക്കാര്‍ ഇത് നീട്ടിക്കൊണ്ടുപോകുന്നത് പാടില്ലാത്ത സംഗതിയാണ്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം മറ്റു ശക്തികള്‍ക്ക് തെറ്റായ പ്രചാരണത്തിന് ഇടം നല്‍കും. കോടതിക്കു പുറത്തുള്ള തീര്‍പ്പാക്കല്‍ സാധ്യമാകും’ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ബിഷപ്പുമാരുമായും സഭാ അധ്യക്ഷന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവിടത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. എല്ലാവരും പ്രശ്‌നപരിഹാരത്തിനായാണു നീങ്ങുന്നത്. എന്ത് കിട്ടിയാലും വര്‍ഗീയവല്‍ക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു കൂട്ടര്‍ നില്‍ക്കുന്നു. ഇവര്‍ക്ക് പൂരം കിട്ടിയാലും പെരുന്നാള്‍ കിട്ടിയാലും അങ്ങനെ തന്നെയാണ്. സര്‍ക്കാര്‍ സമയത്ത് ഇടപെട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഗുണമാകും. ബിജെപി ഇന്ത്യയില്‍ ഒട്ടാകെ നടപ്പാക്കുന്ന തന്ത്രമാണു വിഭജനം സൃഷ്ടിക്കല്‍. അതാണിപ്പോള്‍ കേരളത്തിലും പരീക്ഷിക്കുന്നത് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

സ്വതന്ത്ര കര്‍ഷക സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ളയെയും തെരഞ്ഞെടുത്തു

Published

on

രണ്ടു ദിവസമായി കോഴിക്കോട് നടന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനത്തിന് സമാപനം. സമാപനം കുറിച്ചുകൊണ്ട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കൗൺസിലിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ബാഫഖി കർഷക ഭവനിൽ ചേർന്ന സംസ്ഥാന കൗൺസിലിലാണ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കുറുക്കോളി മൊയ്തീൻ എം.എൽ.എയെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള (പാലക്കാട്)യെയും ഓർഗനൈസിങ് സെക്രട്ടറിയായി സി. മുഹമ്മദ് കുഞ്ഞി കാസർകോഡിനെയും ട്രഷററായി കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ (കോഴിക്കോട്) നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മൺവിള സൈനുദ്ദീൻ (തിരുവനന്തപുരം),പി.പി മുഹമ്മദ് കുട്ടി (കോട്ടയം), കെ.ഇ അബ്ദുറഹിമാൻ ( പത്തനംതിട്ട), സി.എ അബ്ദുള്ള കുഞ്ഞി (കാസർകോസ്), അഹമ്മദ് പുന്നക്കൽ (കോഴിക്കോട്), എം.എം അലിയാർ മാസ്റ്റർ (എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി പി.കെ അബ്ദുൽ അസീസ് (വയനാട്), എം.പി.എ റഹീം (കണ്ണൂർ), ടി.എം മുഹമ്മദ് ഇരുമ്പ് പാലം (ഇടുക്കി), പി.കെ അബ്ദു റഹിമാൻ (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.

കൗൺസിലിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്‌മത്തുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ കെ അബ്ദുറഹ്‌മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Continue Reading

Trending