Connect with us

india

ഇഡ്ഡലിയെ കളിയാക്കിയ വിദേശിക്ക് വായടപ്പന്‍ മറുപടിയുമായി ശശിതരൂര്‍

പ്രൊഫസര്‍ എഡ്വാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഇഡ്ഡലിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്

Published

on

ഇപ്പോള്‍ ട്വിറ്ററിലെ വലിയൊരു ഇഡ്ഡലിയുമായി ബന്ധപ്പെട്ടാണ്. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ചര്‍ച്ചയാകുന്നത്. എംപി ശശി തരൂര്‍ പോലും ഇഡ്ഡലി വിവാദത്തില്‍ കമന്റുമായെത്തി.

പ്രൊഫസര്‍ എഡ്വാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഇഡ്ഡലിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തില്‍ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാര്‍ഡിന്റെ ട്വീറ്റ്. ഈ ട്വീറ്റ് മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ചതോടെയാണ് ശശി തരൂരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മറുട്വീറ്റുമായെത്തി തന്റെ ഇഡ്ഡലിയോടുള്ള വികാരം പങ്കുവച്ചു.

”അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം എന്നത് നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ”

അവിടെയും അവസാനിച്ചില്ല ഇഡ്ഡലി കഴിക്കേണ്ട വിധത്തെക്കുറിച്ചും എഡ്വേര്‍ഡിനായി തരൂര്‍ ട്വീറ്റ് ചെയ്തു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

ഇതിനു പിന്നാലെ മറുപടിയുമായി എഡ്വേര്‍ഡ് എത്തുകയും ചെയ്തു. താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി രംഗത്തെത്തി. തരൂരിനു പിന്നാലെ നിരവധി പേര്‍ ഇഡ്ഡലി പ്രണയത്തെ പങ്കുവച്ച് ട്വീറ്റുമായെത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇന്‍ഫോസിസ് 240 ട്രെയിനികളെ പിരിച്ചുവിട്ടു

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു.

Published

on

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു. ഏപ്രില്‍ 18 നാണ് കമ്പനി ഇവര്‍ക്ക് ഇമെയിലുകള്‍ അയച്ചത്. ഫെബ്രുവരിയില്‍ സമാനമായ ഒരു റൗണ്ട് പിരിച്ചുവിടലിന് ശേഷമാണ് ഇത്.

അധിക തയ്യാറെടുപ്പ് സമയം, സംശയ നിവാരണ സെഷനുകള്‍, നിരവധി മോക്ക് അസസ്മെന്റുകള്‍, മൂന്ന് ശ്രമങ്ങള്‍ എന്നിവ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ ‘ജനറിക് ഫൗണ്ടേഷന്‍ പരിശീലന പരിപാടിയില്‍’ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. തല്‍ഫലമായി, നിങ്ങള്‍ക്ക് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്കുള്ള നിങ്ങളുടെ യാത്ര തുടരാന്‍ കഴിയില്ല, ടെര്‍മിനേഷന്‍ ഇമെയിലില്‍ പറയുന്നു.

‘ഇന്‍ഫോസിസിന് പുറത്തുള്ള അവസരങ്ങള്‍ നിങ്ങള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍, ആ യാത്രയില്‍ നിങ്ങളെ സഹായിക്കുന്നതിനായി ഞങ്ങള്‍ പ്രൊഫഷണല്‍ ഔട്ട്പ്ലേസ്മെന്റ് സേവനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബിപിഎം വ്യവസായത്തിലെ സാധ്യതയുള്ള റോളുകള്‍ക്കായി തയ്യാറെടുക്കുന്നതിനായി ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബാഹ്യ പരിശീലനം സ്വീകരിച്ചുകൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു കരിയര്‍ പാത വാഗ്ദാനം ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡിലെ ലഭ്യമായ അവസരങ്ങള്‍ക്കും നിങ്ങള്‍ക്ക് അപേക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഐടി കഴിവുകള്‍ മെച്ചപ്പെടുത്തുന്നത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഐടി കരിയര്‍ യാത്രയെ കൂടുതല്‍ പിന്തുണയ്ക്കുന്നതിന് ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള ഒരു ബാഹ്യ പരിശീലന പരിപാടി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിങ്ങള്‍ക്കുണ്ട്’. ഇമെയിലില്‍ പറയുന്നു.

 

Continue Reading

india

അസമില്‍ വന്‍ ലഹരിവേട്ട; 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

അസമില്‍ വന്‍ ലഹരിവേട്ട. അമിങ്ഗാവില്‍ നിന്നും 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 71 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും, മെത്താംഫെറ്റാമൈന്‍ ഗുളികകളും പിടിച്ചെടുത്തത്. 2,70,000 യാ ബാ ടാബ്ലറ്റ്, 520 ഗ്രാം ഹെറോയിന്‍ എന്നിവയാണ് കണ്ടെടുത്തത്.

അതേസമയം വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂര്‍ ഇസ്ലാം (34), നസ്രുള്‍ ഹുസൈന്‍ എന്ന അലി ഹുസൈന്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് (എസ്ടിഎഫ്) സംഘത്തെ പിടികൂടിയത്.

പിടിച്ചെടുത്ത ട്രക്കില്‍ നിന്ന് 67 കോടി രൂപ വിലമതിക്കുന്ന 2,70,000 യാബ ഗുളികകളും മറ്റൊരു ഹ്യുണ്ടായ് കാറില്‍ നിന്നും 40 സോപ്പ് ബോക്‌സുകളിലായി 4 കോടി രൂപ വിലമതിക്കുന്ന 520 ഗ്രാം ഹെറോയിനുമാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

 

Continue Reading

india

എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബധൗലി ഗ്രാമത്തില്‍ നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള്‍ ഗുരുഗ്രാമില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Published

on

മേദാന്ത ഹോസ്പിറ്റലില്‍ വച്ച് 46 കാരിയായ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ടെക്‌നീഷ്യനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതി കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

800 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത് വിവിധ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബധൗലി ഗ്രാമത്തില്‍ നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള്‍ ഗുരുഗ്രാമില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നും പ്രതി വെളിപ്പെടുത്തി. ബിഎസ്സി, ഒടിടി (ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജി) കോഴ്സിന് ശേഷം മേദാന്തയില്‍ ടെക്നീഷ്യനായി ചേര്‍ന്നു.

കഴിഞ്ഞ അഞ്ച് മാസമായി ഐസിയുവില്‍ ട്രീറ്റ്മെന്റ് മെഷീന്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് വക്താവ് പറഞ്ഞു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

കേസന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്നലെ ആശുപത്രിയിലെത്തി 50ലധികം ജീവനക്കാരെയും ചില ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുകയും 800ലധികം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു. മൈക്രോ ലെവലില്‍ ഒന്നിലധികം വിശകലനങ്ങള്‍ നടത്തി മാനുഷിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എയര്‍ഹോസ്റ്റസ് ഐസിയുവില്‍ വെന്റിലേറ്ററിലിരിക്കെയാണ് മര്‍ദ്ദനമേറ്റത്.

Continue Reading

Trending