Connect with us

india

ഇരുനൂറോളം കോവിഡ് ബാധിതര്‍ക്ക് താങ്ങായി; ഒടുവില്‍ ആരിഫിനെയും കോവിഡ് കൊണ്ടുപോയി

ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്

Published

on

ഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചതാണെങ്കിലും എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കണമെന്ന് ആരിഫിന് നിര്‍ബന്ധമായിരുന്നു. അതിന് പണമില്ലാത്ത ബന്ധുക്കള്‍ക്ക് അയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്‍കി. അടക്കം ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ആ മൃതദേഹങ്ങള്‍ അയാള്‍ ഏറ്റെടുത്ത് മറവു ചെയ്തു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ അതിനും മടിച്ചുമാറിനിന്നില്ല. ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്.

കോവിഡിനാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങും തണലുമായി നിന്ന ആ നല്ലമനസ്സിന്റെ ഉടമയേയും ഒടുവില്‍ കോവിഡ് കൊണ്ടുപോയി. എല്ലാവര്‍ക്കും ഉചിതമായ യാത്രയയപ്പ് ഉറപ്പാക്കിയ ആരിഫിന് പക്ഷേ ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ബന്ധുക്കള്‍ക്കും പോലും സാധിച്ചില്ല. കോവിഡ് ബാധിച്ച് ശനിയാഴ്ച രാവിലെ മരിച്ച ആരിഫ് ഖാന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്‌കരിക്കുകയും ചെയ്തു.

6 മാസത്തിലധികമായി വീട്ടില്‍ പോകാതെ ആരിഫ് ഖാന്റെ താമസം ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു. കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനത്തിന്റെ ഭാഗമായിരുന്നു ഈ നാല്‍പത്തെട്ടുകാരന്‍. കോവിഡ് രോഗികളുമായി ആംബുലന്‍സില്‍ നിര്‍ത്താതെയുള്ള ഓട്ടം. ഈ ആറുമാസത്തിനിടെ ഫോണില്‍ മാത്രമാണ് ആരിഫ് ഭാര്യയേും കുട്ടികളേയും ‘കണ്ടത്’.

ഡല്‍ഹിയില്‍ സൗജന്യ അവശ്യസര്‍വീസ് നടത്തുന്ന ശഹീദ് ഭഗത് സിങ് സേവാദള്‍ എന്ന സംഘടനയില്‍ ജോലിചെയ്തിരുന്ന ആരിഫ് ഖാന്‍ പ്രതിമാസം ശമ്പളമായി കിട്ടിയിരുന്നത് 16,000 രൂപയാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ആരിഫ്. 9000 രൂപ വീട്ടുവാടക ഇനത്തില്‍ തന്നെ നല്‍കി, ബാക്കി തുക കൊണ്ടായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്

മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ ഭംഗിയായി നടന്നുവെന്ന് ഉറപ്പുവരുത്തിയിരുന്ന ആരിഫിനെ അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തകനായ ജിതേന്ദര്‍ കുമാര്‍ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനാണ് ആരിഫിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു. കോവിഡിനെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ലെന്നും തന്റെ തൊഴില്‍ നല്ല രീതിയില്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ആരിഫിന്റെ ഇളയമകന്‍ ആദില്‍ പറഞ്ഞു. വീട്ടില്‍നിന്ന് വസ്ത്രങ്ങളോ മറ്റോ എടുക്കാന്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ് മാര്‍ച്ച് 21 ന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ആദില്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ മറ്റുള്ളവര്‍ക്കായി നിലകൊണ്ട ആരിഫ് നന്മ എന്ന വാക്കിന്റെ പര്യായമാണ്.

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

india

സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

Published

on

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്സിറ്റിക്കായി ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ മറ്റൊരു സംഘടനയില്‍ നിന്നും തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റേയോ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ താനും കാമ്പിനറ്റ് മന്ത്രിമാരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ പ്രതിനീധികരിച്ച് ഉദ്യോഗസ്ഥന്‍ ജയേഷ് രഞ്ജന്‍ അദാനിക്ക് കത്തെഴുതി അറിയിക്കുകയും ചെയ്തുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

 

 

Continue Reading

india

ശാഹി ജമാ മസ്ജിദ് സര്‍വേ;പൊലീസ് വെടിവെപ്പില്‍ മരണം അഞ്ചായി

സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു

Published

on

ഉത്തര്‍പ്രദേശ്: സംഭാലില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. നഈം, ബിലാല്‍, നുഅ്മാന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇന്ന് മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 30 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സംഭാലിലെ ശാഹി ജമാ മസ്ജിദില്‍ നടത്തിയ സര്‍വേയില്‍ പ്രതിഷേതധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മുഗളന്മാര്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.

സംഭവത്തില്‍ സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു.സ്പര്ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുകയും നിരോധന ഉത്തരവുകള്‍ നടപ്പിലാക്കുകയും ചെയ്തു.പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചു.24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. കല്ലുകള്‍, സോഡ കുപ്പികള്‍, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പിലാക്കിയിരുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്‍.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അക്രമം സംഘടിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

 

 

 

 

 

 

 

 

Continue Reading

Trending