Connect with us

india

ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; ബിപ്ലവ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംഎല്‍എമാര്‍

ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം

Published

on

ഡല്‍ഹി: ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി. ബിപ്ലവ് കുമാര്‍ ദേബിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗം വിമത എംഎല്‍എമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഏഴ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി.

ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം. മുഖ്യമന്ത്രി എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും രണ്ടിലേറെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും എംഎല്‍എമാര്‍ പറയുന്നു. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാരാണ് മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

സുദീപ് റോയ്ക്ക് പുറമേ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, മോഹന്‍ ത്രിപുര, പരിമാള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എംഎല്‍എമാരാണ് കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയില്‍ തങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ 36 നിയമസഭാംഗങ്ങളില്‍ ബീരേന്ദ്ര കിഷോര്‍ ദേബ്, ബിപ്ലവ് ഘോഷ് എന്നീ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി തങ്ങള്‍ക്കുണ്ടെന്നും വിമത എംഎല്‍എമാര്‍ അവകാശപ്പെട്ടു.

india

ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍നവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

തെലങ്കാനയിലെ ബോവന്‍പള്ളിയില്‍ നടന്ന ജാതി സെന്‍സസ് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്‍സസിനെ കുറിച്ച് ചിന്തിക്കാത്തവര്‍ സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള സത്യവും വിവേചനത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവരെ കുറിച്ചും ജനങ്ങളറിയണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് ആവശ്യപ്പെട്ട താന്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നതെന്നും എന്നാല്‍ എന്നുമുതലാണ് രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയതെന്ന സത്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഒ.ബി.സി, എസ്.സി,എസ്.ടി, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ വിഭജനത്തിനിരയായയെന്നും ഇവര്‍ക്കെല്ലാം തൊഴിലവസരങ്ങള്‍ നഷ്ടമായെന്നുമുള്ള കണക്കുകള്‍ വ്യക്തമാകണമെങ്കില്‍ ജാതി സെന്‍സസ് നടക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജാതി സെന്‍സസ് നടത്താനുള്ള തെലങ്കാനയുടെ ശ്രമത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയുണ്ടായി. തെലങ്കാന നടത്തുന്ന സെന്‍സസ് ദേശീയ ജാതി സെന്‍സസിന് മാതൃകയാവുമെന്നും പുതിയ തുടക്കമാണ് നടക്കാനിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

Trending