Connect with us

News

പാകിസ്താനില്‍ തക്കാളിയുടെ വില കുതിച്ചുയരുന്നു; ഇന്ത്യയെ പഴിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍

തക്കാളിക്ക് പുറമെ സവാള, ഗോതമ്പ് എന്നിവയുടെ വിലയും യഥാക്രമം കിലോയ്ക്ക് 80 രൂപ, 60 രൂപ എന്നിങ്ങനെ ഉയര്‍ന്നു

Published

on

കറാച്ചി: പാകിസ്താനില്‍ തക്കാളി വില കുതിച്ചുയരുന്നു. കറാച്ചി, ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഈ ആഴ്ച തക്കാളി കിലോയ്ക്ക് 200 രൂപയാണ്.

തക്കാളിക്ക് പുറമെ സവാള, ഗോതമ്പ് എന്നിവയുടെ വിലയും യഥാക്രമം കിലോയ്ക്ക് 80 രൂപ, 60 രൂപ എന്നിങ്ങനെ ഉയര്‍ന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള തക്കാളി, സവാള എന്നിവയുടെ ഇറക്കുമതി പാകിസ്താന്‍ നിരോധിച്ചിരുന്നു. ഇതാണ് വിലകയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെയാണ് പഴിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ പാകിസ്താനെ ഉള്‍പെടുത്താന്‍ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് പാക് വാര്‍ത്താപ്രക്ഷേപണ മന്ത്രി ഷിബ്ലി ഫറാസിന്റെ ആരോപണം. ആഗോള വേദിയില്‍ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ ആരോപണം.

2019 ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനിലേക്ക് തക്കാളി കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതും പാകിസ്താനില്‍ കടുത്ത തക്കാളി പ്രതിസന്ധിക്കും വില കുത്തനെ ഉയര്‍ന്നതിനും കാരണമായെന്ന് വിലയിരുത്തലുണ്ട്.

 

 

film

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

Published

on

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്നും ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്നും ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

ബിജെപി നേതാവായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിവാദമായതിനെ തുടര്‍ന്ന് വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു

Published

on

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 10.89 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പുല്ലുവിള സ്വദേശി ഷിബു ഓടി രക്ഷപ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലുമെല്ലാം ലഹരി വില്‍പ്പന നടത്തുന്നവരെ പിടികൂടാനായിരുന്നു പൊലീസ്- എക്‌സൈസ് സംഘങ്ങളുടെ ലക്ഷ്യം. ഡാന്‍സാഫ് സംഘത്തിന്റെയടക്കം സഹായം ഇതിനുണ്ടായിരുന്നു.

 

Continue Reading

india

ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു

വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്

Published

on

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്‍കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.

Continue Reading

Trending