Connect with us

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.നാളത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ആന്ധ്രാ ഒഡിഷാ തീരം വഴി കരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.

ഇതിനു പിന്നാലെ ഒക്ടോബര്‍ 16 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതേസമയം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം സംസ്ഥാനത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങും. മറ്റു സംസ്ഥാനങ്ങളിലും കാലവര്‍ഷം അതീവ ദുര്‍ബലമായി.

kerala

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Published

on

തിരുവനന്തപുരം കാട്ടാക്കട തൂങ്ങാപാറയില്‍ യുവാവിന് കുത്തേറ്റു. കണ്ടല സ്വദേശി അജീറിനാണ് കുത്തേറ്റത്. കാട്ടുവിള സ്വദേശി കണ്ണന്‍ വാക്കുതര്‍ക്കത്തിനിടെ ബിയര്‍ കുപ്പിക്കൊണ്ട് മര്‍ദിക്കുകയായിരുന്നു.

വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ അജീറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രമണത്തില്‍ അജീറിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതി സംഭവസ്ഥലത്തുനിന്നും പൊലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ടു.

Continue Reading

kerala

മലപ്പുറത്ത് ബിവറേജ്‌സ് ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം; മൂന്നുപേര്‍ പിടിയില്‍

മലപ്പുറം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ്‌സ് ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം.

Published

on

മലപ്പുറം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ്‌സ് ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഔട്ട്‌ലെറ്റിന് മുന്‍വശത്തെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും സിസിടിവി നശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി.

Continue Reading

kerala

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും

Published

on

സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്.

Continue Reading

Trending