Connect with us

india

രാഹുലും പ്രിയങ്കയും നോയിഡയില്‍

നോയിഡ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്

Published

on

ഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോയിഡയിലെത്തി. നോയിഡ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇവരോടൊപ്പം നോയിഡയിലെത്തിയിട്ടുണ്ട്.കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രസിലേക്ക് പുറപ്പെട്ടത്. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ് രസില്‍ പോയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പൊലീസുകാര്‍ തള്ളി വീഴ്ത്തുകയായിരുന്നു. അതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയില്‍ എടുത്ത് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് യുപി ഗവണ്‍മെന്റെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നുള്ള ആവശ്യവും ശക്തമായി. അതിന് പിന്നാലെയാണ് വീണ്ടും ഹാത്രസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഹത്രാസിലെത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെയുള്ള ടിഎംസിയും വനിതാ എംപിമാരെയടക്കം യുപി പോലീസ് മര്‍ദ്ദിച്ചിരുന്നു. യുപി പോലീസ് ഉദ്യോഗസ്ഥര്‍ ഡെറക് ഒബ്രയനെ നിലത്തേക്ക് തള്ളിയിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയുടെ ബൗസ് പുരുഷ പോലീസുകാര്‍ പിടിച്ചുവലിച്ചതും വിവാദമായിരുന്നു.

അതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് യുപി സര്‍ക്കാര്‍.

 

india

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനം; ഒന്‍പത് ജവാന്‍മാര്‍ക്ക്‌ വീരമൃത്യു

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്

Published

on

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒന്‍പത് ജവാന്‍മാര്‍ വീരമൃത്യു പവരിച്ചു. പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സൂചന.

സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Continue Reading

india

ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു

Published

on

അഹമ്മദാബാദ്: ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനും, എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്ര പശ്ചാത്തലമില്ലാത്തതും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നുമുണ്ട്.

എന്നാല്‍ കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവിയ്ക്ക് ചൈനാ ബന്ധം ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ചൈന രംഗത്തെത്തിയിരുന്നു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.

 

Continue Reading

india

പ്രോംപ്റ്റര്‍ ചതിച്ചു; പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നിന്ന് പ്രധാനമന്ത്രി

ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്

Published

on

ന്യൂഡല്‍ഹി: പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് മോദിയുടെ പ്രസംഗങ്ങളെല്ലാമെന്ന് ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴായി ആരോപിച്ചിരുന്ന കാര്യമായിരുന്നു. തന്റെ പ്രസംഗങ്ങളില്‍ പ്രോംപ്റ്റര്‍ വേണമെന്ന് പ്രധാനമന്ത്രി എപ്പോഴും നിര്‍ദേശിക്കാറുമുണ്ട്.

കഴിഞ്ഞദിവസം ഡല്‍ഹിയിലെ രോഹിണിയില്‍ മോദി പ്രസംഗിക്കുന്നതിനിടെ, പ്രോംപ്റ്റര്‍ തകരാറിലായിയെന്ന് എ.എ.പി ആരോപണമുയര്‍ത്തിയിരുന്നു.
മോദി ഘോരഘോരം പ്രസംഗിക്കുന്നതിനിടെ, പെട്ടെന്ന് പ്രോംപ്റ്റര്‍ നിലക്കുകയായിരുന്നു. അതോടെ പ്രധാനമന്ത്രിയുടെ പ്രസംഗവും സ്തംഭിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ, പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ ആണ് എ.എ.പി പങ്കുവെച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്. രോഹിണിയിലെ പ്രസംഗത്തിനിടെ എ.എ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് മോദി ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.

Continue Reading

Trending