Connect with us

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

തിരുവനന്തപുരം നോഡല്‍ ഓഫീസറുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നോഡല്‍ ഓഫീസറുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു.  അധിക ചുമതല വഹിക്കാനാകില്ലെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. രാജിക്കത്ത് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മെയില്‍ അയച്ചു. രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തിലായിരുന്നു നോഡല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തത്.

മെഡിക്കല്‍ കോളേജിന് മുമ്പില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തതും ഡോക്ടര്‍മാരെ പ്രകാപിപ്പിച്ചുവെന്നാണ് വിവരം. രാവിലെ ഒമ്പത് മുതല്‍ നടപ്പായ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെന്നാണ് പൊലീസ് വിശദീകരണം. അമ്പതിലധികം പേര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡോക്ടര്‍മാര്‍ സമരം നടത്തിയെങ്കിലും ഒ.പികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചില്ല. മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരും ഇന്ന് കരിദിനം ആചരിക്കുകയാണ്. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യാഗ്രഹം ഉടന്‍ ആരംഭിക്കും. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്നാണ് നഴ്‌സുമാരും പറയുന്നത്. അതേസമയം അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കോവിഡ് പ്രതിരോധത്തിനിടെയുളള നോഡല്‍ ഓഫീസര്‍മാരുടെ പ്രതിഷേധ രാജി സര്‍ക്കാരിന് നാണക്കേടായി മാറിയിരിക്കുകയാണ്.

kerala

സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്ത് പൊലീസ്‌

സി.പി.എം നല്‍കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്

Published

on

തിരുവനന്തപുരം: സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസ്. സി.പി.എം നല്‍കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഏരിയ സമ്മേളനത്തില്‍ നിന്നും ഏരിയ സെക്രട്ടറിയായിരുന്ന മധു ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നും മംഗലപുരം ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലാപുരം പോലീസിലും പരാതി നല്‍കി. ഏരിയയിലെ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.

Continue Reading

kerala

പാലക്കാട് കമിതാക്കളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പാലക്കാട്: ആലത്തൂര്‍ വെങ്ങന്നുരില്‍ യുവാവിനെയും പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23), വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18) എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

വ്യാജ വാര്‍ത്തയല്ല; കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഒമ്പതാം പ്രതി, എഫ്‌ഐആര്‍ പുറത്ത്‌

മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം

Published

on

യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കനിവ് ഒമ്പതാം പ്രതിയാണ്.

മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മകനെതിരെ വ്യാജ വാര്‍ത്തയാണ് പുറത്ത് വന്നതെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം.

തുടര്‍ന്നാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നത്. കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

രഹസ്യ വിവരം ലഭിച്ച കുട്ടനാട് എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലത്തിനടിയില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Continue Reading

Trending