Connect with us

india

മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി ഹഥ്‌രാസ് പെണ്‍കുട്ടിയുടെ ബന്ധു

Published

on

ലക്‌നൗ: മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി ഹഥ്‌രാസ് പെണ്‍കുട്ടിയുടെ ബന്ധു. പൊലീസിനെ കാണാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ രഹസ്യമായെത്തിയത് പതിനഞ്ചു വയസ്സുകാരനായിരുന്നു. എന്നാല്‍ സംസാരിയ്ക്കുന്നതിനിടെ പൊലീസിനെ കണ്ട് കുട്ടി ഭയന്നോടുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ പൊലീസെത്തി കുട്ടിയുടെ മാസ്‌ക് വലിച്ചൂരി കുട്ടിയെ തള്ളിമാറ്റുകയായിരുന്നു. തങ്ങളുടെ വീടിന് പൊലീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് നേരത്തെ പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞിരുന്നു. വീടിനകത്തും പുറത്തും പൊലീസ് തമ്പടിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്‍ക്കോ വീട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.

കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ അര്‍ദ്ധരാത്രി സംസ്‌ക്കരിച്ചനെതിരെ യുപി പൊലീസിന് നേരെ വിമര്‍ശനം ശക്തമാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ പുറത്തുനിന്നുള്ളവര്‍ക്കോ പ്രവേശനമില്ല. അകത്തും പുറത്തും പൊലീസ് തമ്പടിച്ചിരിക്കുകയാണ്.

എന്നാല്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് അഭിഭാഷകര്‍ പറഞ്ഞു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

crime

യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല. 

Published

on

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.

കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.

Continue Reading

india

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്‌നാട്ടില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

Published

on

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‍വെയർ മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തും അപകടത്തിൽ മരിച്ചു. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

ചെന്നൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ​​ഗോകുൽ (24) എന്നിവരാണ് മരിച്ചത്.

വാരാന്ത്യ ആഘോഷം കഴിഞ്ഞ മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. മദ്യപിച്ച് അമിത വേ​ഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Continue Reading

india

യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്‌; അരാജകത്വമെന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി

സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

Published

on

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ട​താ​യ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി. സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ, കൊ​ള്ള​യും കൊ​ല​യും ഗു​ണ്ടാ​വി​ള​യാ​ട്ട​വും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​വി​ടെ​യെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ആ​രോ​പി​ച്ചു. വാ​രാ​ണ​സി​യി​ലെ​യും ചി​ത്ര​കൂ​ടി​ലെ​യും കൊ​ല​പാ​ത​ക​ത്തെ​യും കൊ​ള്ള​യെ​യും കു​റി​ച്ചു​ള്ള വാ​ർ​ത്താ​ക്ലി​പ്പും പാ​ർ​ട്ടി എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ചു.

പൊ​ലീ​സും ബി.​ജെ.​പി​യും കൊ​ള്ള​ക്കാ​രും ഒ​ത്തു​ക​ളി​ച്ച് കൊ​ള്ള​മു​ത​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി കൊ​ള്ള​സം​ഘ​ത്തി​ന്റെ സി.​ഇ.​ഒ ആ​ണോ താ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

Trending