Money
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍
നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല

ഡല്‍ഹി :ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. കാര്‍ഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലാത്തവര്‍ക്ക് അത് ബാങ്കില്‍ അറിയിച്ചാല്‍ മതി. പ്രതിദിന ഇടപാടു പരിധിയും തീരുമാനിക്കാം.
അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമീയം കൂടും. 17 രോഗങ്ങള്‍ക്കു കൂടി പരിരക്ഷ ഏര്‍പ്പെടുത്തിയതോടെയാണ് പ്രീമിയം കൂടുന്നത്. കോവിഡും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തേക്കുള്ള പണത്തിന് ഇനി നികുതി നല്‍കണം. 7 ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് 5% നികുതി ബാങ്കുകള്‍ക്കും മറ്റും ഈടാക്കാം.
മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും. വിദേശ ടൂര്‍ പാക്കേജ് നല്കുന്നവര്, തുകയുടെ 5% ആദായ നികുതി ഈടാക്കണം. മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശവും ഇന്നു പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് പായ്ക്കറ്റിലല്ലാതെ വില്‍ക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നു മുതല്‍ ‘ബെസ്റ്റ് ബിഫോര്‍’ തീയതി നിര്‍ബന്ധമാണ്.
Money
എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റിന്റെ തട്ടിപ്പില്‍ ഇരകളായി നിക്ഷേപകര്‍
4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം.

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാം വാങ്ങാന്‍ സാധിക്കില്ല. 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വഴിയാണ് ഈ തട്ടിപ്പിന്റെയും തുടക്കം.
എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്്. പക്ഷേ ഇവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനേ സാധിക്കുകയുള്ളു. ഫര്‍ണിച്ചര്‍ ലഭിക്കില്ല. പകരമായി ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. വീട്ടമ്മമാരാണ് ഈ തട്ടിപ്പില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ളത്.
680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ 115 രൂപ വെല്‍ക്കം ബോണാസായി ലഭിക്കും. ശേഷം ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റാം. ഒരുമാസമാകുന്നതോടെ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക ഈ വെബ്സൈറ്റില്‍ നിക്ഷേപിച്ചു തുടങ്ങി.
10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ മാസം ഒരു ഓഫര്‍ വന്നിരുന്നു. മുമ്പ് ഈ വെബ്സൈറ്റില്‍ ഇടപാടു നടത്തിയവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ പുതിയ ഓഫറിലും നിക്ഷേപിച്ചു. വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്സൈറ്റ് അപ്രതീക്ഷമായി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്സൈറ്റ് ലഭിക്കുന്നില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപിച്ചവര്‍ പരാതികളുമായി മുന്നോട്ടു പോവുകയാണ്.
kerala
സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി.

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് ഉള്ളത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണ്ണവില. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് ഉയര്‍ന്നത്.
Football
പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്
2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന് ഇവാന് വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴയായി ചുമത്തിയത്.
സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന് വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന് ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്