Connect with us

main stories

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്.

Published

on

കൊടുവള്ളി:നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുള്ളതിനാലാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് കസ്റ്റംസ് വിശദീകരണം.

കൊടുവള്ളി എംഎല്‍എ ആയ കാരാട്ട് റസാഖിന്റെ ബന്ധുവായ കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുള്ള ആളാണ് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കസ്റ്റംസ് സംഘം പരിശോധിച്ചു. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത് എന്നതാണ് വിവരം.

കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു സഞ്ചരിച്ചത്. സ്വര്‍ണക്കടത്ത് കേസ് സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ തെളിവാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത സംഭവം.

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ പറയാത്ത് കാര്യങ്ങള്‍ പൊലീസ് ഉന്നയിക്കുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്നും തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും
സിദ്ദിഖ് പറയുന്നു. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതി നടി ഉന്നയിച്ചിട്ടില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.

അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.

 

 

Continue Reading

kerala

ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വറുടെ വാര്‍ത്താസമ്മേളനം

വാര്‍ത്താ സമ്മേളനത്തിനിടെ പി.വി.അന്‍വറിനോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

Published

on

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ പി.വി.അന്‍വറിനോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.

 

Continue Reading

kerala

ലഹരിക്കേസ്; ഓം പ്രകാശിന്റെ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

കൊച്ചിയിലെ ഓം പ്രകാശ് താമസിച്ചിരുന്ന ആഢംബര ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് നേരത്തെ എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നു.

 

Continue Reading

Trending