Connect with us

Youth

സ്മാര്‍ട് ഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി പോക്കോ എക്‌സ് 3 ഇന്ത്യയില്‍

ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.

Published

on

സ്മാര്‍ട് ഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി പോക്കോ എക്‌സ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. 120 ഹേര്‍ട്‌സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 732 ജി സോസി, ക്വാഡ് ക്യാമറ തുടങ്ങിയവയാണ് ഈ മോഡലിലെ പ്രധാന സവിശേഷത.

ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍പനക്കെത്തുന്നത്. ആറ് ജിബി റാം 64 ജിബി റോം മോഡലിന് 16,999 രൂപയാണ് വില. ആറ് ജിബി റാം 128 ജിബി റോം ഉള്ള മിഡ് വേരിയന്റ് 18,499 രൂപക്ക് ലഭിക്കും. ആറ് ജിബി റാം 256 ജിബി റോം ഉള്ള മോഡലിന് 19,999 രൂപയാണ് വില. സെപ്റ്റംബര്‍ 29 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വൈറലാകാന്‍ വേണ്ടി പൊലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ ഉണ്ടാക്കിയ അഞ്ച് യുവാക്കള്‍ പിടിയില്‍

സിനിമാ സംഭാഷണം ചേര്‍ത്തു തയാറാക്കിയ വീഡിയോയില്‍ പൊലീസ് സ്‌റ്റേഷനില്‍ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു.

Published

on

സമൂഹ മാധ്യമത്തില്‍ വൈറലാകാനായി പൊലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ സ്‌റ്റേഷന്‍ കെട്ടിടത്തില്‍ ബോംബിടുന്ന രീതിയില്‍ വിഡിയോ ചിത്രീകരിച്ച കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടില്‍ മുഹമ്മദ് റിയാസ്(25), ചൊക്രന്‍ വീട്ടില്‍ മുഹമ്മദ് ഫവാസ്(22), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസ്മിന്‍(19), പറച്ചിക്കോട്ടില്‍ സലീം ജിഷാദിയാന്‍(20), മേലേടത്ത് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(19) എന്നിവരെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമാ സംഭാഷണം ചേര്‍ത്തു തയാറാക്കിയ വീഡിയോയില്‍ പൊലീസ് സ്‌റ്റേഷനില്‍ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ ലൈക്ക് നേടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.

ലഹള സൃഷ്ടിക്കല്‍, സമൂഹ മാധ്യമം വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മേലാറ്റൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എസ്‌ഐ ഷരീഫ്, സിപിഒമാരായ രാജന്‍, സുരേന്ദ്ര ബാബു, വിനോദ്, രാകേഷ് ചന്ദ്ര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

Indepth

ഹരിയാനയിലെ മേവാത് മേഖലയില്‍ സന്ദര്‍ശനം നടത്തി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് സംഘം

ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.

Published

on

നൂഹ്: ഹരിയാനയിലെ മേവാത് മേഖലയില്‍ സന്ദര്‍ശനം നടത്തി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് സംഘം. നൂഹ് പ്രദേശത്തെ നല്‍ഹഡ് മെഡിക്കല്‍ കോളേജിന്റെ പരിസരത്തും നല്‍ഹഡ് ഗ്രാമത്തിലും എത്തിയ സംഘം പ്രദേശവാസികളെ നേരില്‍ കണ്ട് വസ്തുതാ ശേഖരണം നടത്തി. മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘം ഹരിയാനയിലെത്തിയത്.

മുസ്‌ലിം ലീഗ് അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, സെക്രട്ടറി അഡ്വ.ചൗധരി അസറുദ്ദീന്‍, എക്‌സിക്യുട്ടീവ് അംഗം സി കെ ഷാക്കിര്‍, അഡ്വ. ആഷ് മുഹമ്മദ് എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു. ‘അരവല്ലി പര്‍വതത്തിന്റെ താഴ് വരയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ വീടുകളാണ് ഇടിച്ചു തകര്‍ത്തത്. ഭക്ഷണ സാധനങ്ങള്‍ പോലും എടുത്തു മാറ്റാന്‍ അനുവദിച്ചില്ലെന്നും അവര്‍ പറയുന്നു. ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നല്‍ഹഡ് ഗ്രാമത്തിലെ പതിനെട്ട് കുടുംബങ്ങള്‍ മരച്ചുവട്ടിലാണ് ഉറങ്ങുന്നതെന്നും ലീഗ് നേതാക്കള്‍ സന്ദര്‍ശന ശേഷം പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു.

നല്‍ഹഡിലേതടക്കം നിരവധി വീടുകളാണ് നുഹ് മേഖലയില്‍ തകര്‍ത്തത്. നല്‍ഹഡ് മെഡിക്കല്‍ കോളേജിനടുത്ത് മെഡിക്കല്‍ സ്റ്റാറ്റുകളും ലാബുകളുമടക്കം 46 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണമായും ഇടിച്ചു തകര്‍ത്തു. 200 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ് ലിം മേഖലകള്‍ മാത്രം ലക്ഷ്യം വക്കുന്ന സംഘ്പരിവാര്‍ ഭരണകൂട ഭീകരതയാണ് നൂഹില്‍ നടന്നത്. അര്‍ദ്ധരാത്രിയില്‍ പോലും വീടുകളില്‍ ഹരിയാന പൊലീസ് കയറിയിറങ്ങി ഭീഷണി തുടരുന്നതായും ലീഗ് നേതാക്കള്‍ പറയുന്നു.

വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ യാത്രക്ക് പിന്നാലെയായിരുന്നു നൂഹ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്.

 

 

Continue Reading

kerala

തൃശൂരില്‍ യൂട്യൂബ് നോക്കി നീന്താന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Published

on

ചെറുതുരുത്തിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി ചെറുളിയില്‍ മുസ്തഫയുടെ മകന്‍ ഇസ്മയില്‍ (15) ആണ് മുങ്ങി മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

സ്‌ക്കൂള്‍ കഴിഞ്ഞ് വന്നതിന് ശേഷം നീന്തല്‍ പഠിക്കുന്നതിനായി പഞ്ചായത്ത് കുളത്തില്‍ ഇറങ്ങിയപ്പോഴാണ് ഇസ്മായില്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി കുട്ടിയെ പുറത്തെടുത്തു. ശേഷം പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഇസ്മയില്‍.

 

Continue Reading

Trending