Connect with us

india

അങ്ങേയറ്റത്തെ നിയമലംഘനമെന്ന് സുപ്രിംകോടതി, തെളിവില്ലെന്ന് വിചാരണക്കോടതി- ബാബരിയിലെ രണ്ടു വിചിത്ര വിധികള്‍ ഇങ്ങനെ

അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് സുപ്രിം കോടതി അന്ന് പള്ളി പൊളിച്ചതിനെ വിശേഷിപ്പിച്ചിരുന്നത്.

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ വിമര്‍ശനം ശക്തം. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങളുടെ കടകവിരുദ്ധമാണ് വിചാരണക്കോടതി വിധി എ്ന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2019 നവംബറില്‍ രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവം നടത്തവെയാണ് പള്ളി പൊളിച്ചത് നിയമലംഘനമാണ് എന്ന് പരമോന്നത കോടതി വിശേഷിപ്പിച്ചിരുന്നത്.

അങ്ങേയറ്റത്തെ നിയമലംഘനം(egregious violation of the rule of law) എന്നാണ് സുപ്രിം കോടതി അന്ന് പള്ളി പൊളിച്ചതിനെ വിശേഷിപ്പിച്ചിരുന്നത്. ഇതോടൊപ്പം ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി ക്ഷേത്രത്തിനായി വിട്ടു കൊടുക്കാനും കോടതി ഉത്തരവിട്ടു. പകരം അയോധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം പള്ളിക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ടായിരുന്നു.

‘1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപ്പെട്ടു. ഈ കോടതി നല്‍കിയ ഉറപ്പിന്റെയും സ്റ്റാറ്റസ്‌കോ ഉത്തരവിന്റെയും ലംഘനമായിരുന്നു പള്ളിയുടെ തകര്‍ച്ച. പള്ളി പൊളിച്ചത് അങ്ങേയറ്റത്തെ നിയമലംഘനമായിരുന്നു’ – എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചിരുന്നത്.

ഇതിന് കടകവിരുദ്ധമായാണ് ഇന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ന്യായം. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു, പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമായിരുന്നില്ല എന്നാണ് പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് നിരീക്ഷിച്ചത്.

രണ്ടായിരം പേജ് വരുന്നതാണ് വിധി. ഇതില്‍ പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്നതാണ് സുപ്രധാന നിരീക്ഷണം. പള്ളി പൊളിക്കുന്ന വേളയില്‍ നേതാക്കള്‍ ആള്‍ക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചില്ല എന്നും വിധിയില്‍ പറയുന്നു. ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സ്വകാര്യഭാഗത്ത് മുളകുപൊടി തേക്കുകയും, വടികയറ്റയും ചെയ്തു; യു.പിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

പരിക്കേറ്റ യുവതി ചികിത്സയിലാണ്.

Published

on

ഉത്തര്‍പ്രദേശിലെ ജലൗനില്‍ നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തുടര്‍ന്ന് രണ്ടുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി മുറിവേല്‍പ്പിച്ചെന്നും മുളകുപൊടി തേച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണില്‍വിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഒരാളും അയാളുടെ ബന്ധുക്കളും ചേര്‍ന്ന് ഭാര്യയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 4 പേര്‍ പിടിച്ചുവെയ്ക്കുകയും രണ്ടുപേര്‍ പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മര്‍ദിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. യുവതിക്ക് മര്‍ദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.

എന്നാല്‍, ഇപ്പോള്‍ യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗന്‍ എ.എസ്.പി. പ്രദീപ്കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

യുപി സംഭാല്‍ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണം വേണം: മുസ് ലിം ലീഗ്

വെടിവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

Published

on

ന്യൂ ഡൽഹി: യുപിയിലെ സംഭാലില്‍ പൊലീസ് വെടിവെപ്പിൽ ആറു പേർ മരിക്കാനിടയായതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷണം നടത്താൻ നിലവിലുള്ള സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കന്മാരുടെയും എംപിമാരുടെയും യു.പി സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളുടേയും ഡൽഹിയിൽ വെച്ചു നടന്ന യോഗം ആവശ്യപ്പെട്ടു.

വെടിവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി. തുടർന്നുള്ള നിയമ സഹായത്തിന്റെ കാര്യത്തിൽ ഉന്നത നിയമ വിദഗ്ദന്മാരുമായി ചർച്ച നടത്തി വരികയാണെന്നും നേതാക്കൾ വ്യക്തമാക്കി.

എംപിമാരായ ഇ.ടി മുഹമ്മദ്‌ ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ.എംപി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ, യു.പി സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ഡോ. മതീൻ ഖാൻ, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഉവൈസ്, സെക്രട്ടറി നയീം അൻസാരി, റിസ് വാൻ അൻസാരി, ഷാഹിദ് ശഹസാദ്, മുഹമ്മദ്‌ ഇദ്രീസ്, സൽമാൻ സൈഫി എന്നിവർ പങ്കെടുത്തു.

Continue Reading

india

വഖഫ് ബിൽ മുസ്‌ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കും: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബില്ലിനെ ‘മതേതര വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച മമത ബാനർജി, വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബിൽ മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബില്ലിനെ ‘മതേതര വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച മമത ബാനർജി, വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു.

‘വഖഫ് ഭേദഗതി ബിൽ ഫെഡറൽ വിരുദ്ധവും ഒരേസമയം മതേതര വിരുദ്ധവുമാണ്. ഒരു പ്രത്യേക വിഭാഗത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. അത് മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കും. വഖഫ് ബില്ലി​ന്‍റെ കാര്യത്തിൽ കേന്ദ്രം ഞങ്ങളോട് കൂടിയാലോചിച്ചിട്ടില്ല. ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാൽ അതിനെ മുഴുഹൃദയത്തോടെ അപലപിക്കും’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികൾ മുസ്‍ലിംകളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു. എന്നാൽ ഭരണകക്ഷിയായ ബിജെപി ഭേദഗതികളെ ന്യായീകരിച്ചു.

വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ ഭേദഗതി സുതാര്യത കൊണ്ടുവരുമെന്നും ഉത്തരവാദിത്തമുള്ളവരാക്കുമെന്നുമാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരി​ന്‍റെ വാദം. അതേസമയം വിവാദമായ വഖഫ് ഭേദഗതി ബിൽ പരിശോധിക്കാൻ പാർലമെന്‍ററി സമിതി രൂപീകരിച്ചിട്ടുണ്ട്.

Continue Reading

Trending