Connect with us

india

അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ല; പുതിയ ഇന്ത്യയിലെ നീതിയിതെന്ന് പ്രശാന്ത് ഭൂഷണ്‍

അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്‍. അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.


പ്രത്യേക സിബിഐ കോടതി ജഡ്ജ്  സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി.

അതേസമയം, എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തെത്തി.

സംഘപരിവാര്‍ നേതാക്കള്‍ ഒരു രഥയാത്ര നടത്തി, ആയുധങ്ങള്‍ ശേഖരിച്ചു, ആയിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി. ബാബ്രി മസ്ജിദ് ഇടിച്ചു തകര്‍ക്കൂ എന്ന് ആഹ്വാനം നടത്തി. എന്നാല്‍, ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നില്ല! ബാബരി മസ്ജിദ് സ്വയം വീണു എന്ന് പറയാന്‍ കോടതികള്‍ക്ക് 28 വര്‍ഷമെടുത്തു, യൂത്ത് കോണ്‍ഗ്രസ് നോതാവ് ശ്രീവാസ്ത ട്വീറ്റ് ചെയ്തു.

ആരും പള്ളി തകര്‍ത്തിട്ടില്ലെന്നാണ് കശ്മീരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തത്.

അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തു.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാണ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

india

യുപിയിലെ ആശുപത്രി തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിലുണ്ടായ തീപിടത്തത്തില്‍ രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നെന്നും മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ്് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് അപകടമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. അപകടത്തില്‍ നിന്ന് 39 ഓളം കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരില്‍ രണ്ട് പേരാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

Continue Reading

Cricket

കിംഗ് കോലി ഈസ് ബാക്ക്; എറിഞ്ഞു തളർന്ന ഓസീസിന്റെ വിജയലക്ഷ്യം 534 റൺസ്

Published

on

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ വിരാട് കോലി സെഞ്ചുറി തികച്ചു. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടുന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനിൽ തന്നെ സിക്സറടിച്ച് യശസ്വി സെഞ്ചുറി തികച്ചു. പിന്നാലെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ ടീം ടോട്ടലിനോട് 29 റൺസ് കൂടി കൂട്ടിച്ചേർക്കവെ കെഎൽ രാഹുൽ പുറത്താവുകയായിരുന്നു. 77 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി. മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ ജയ്സ്വാളിന് ഉറച്ച പിന്തുണ നൽകി. 74 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ദേവ്ദത്തിനെ (25) ഹേസൽവുഡ് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ കോലി മികച്ച ഫോമിലായിരുന്നു. ആധികാരികമായി ക്രീസിലുറച്ച കോലി ഓസീസ് ബൗളർമാരെ അനായാസം നേരിട്ടു. ഇതിനിടെ, ടോപ്പ് സ്കോറർ യശസ്വി ജയ്സ്വാൾ നിർഭാഗ്യകരമായി പുറത്തായി. മിച്ചൽ മാർഷിൻ്റെ പന്തിൽ ഒരു തകർപ്പൻ കട്ട് ഷോട്ട് കളിച്ചെങ്കിലും പന്ത് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ ഋഷഭ് പന്ത് (1) ലിയോണിൻ്റെ പന്തിലും ധ്രുവ് ജുറേൽ (1) കമ്മിൻസിൻ്റെ പന്തിലും പവലിയനിലേക്ക് മടങ്ങി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിൽ നിന്ന് ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ കോലിക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. 89 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷം വാഷിംഗ്ടൺ മടങ്ങി. 29 റൺസ് നേടിയ താരത്തെ നതാൻ ലിയോൺ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. കോലി സെഞ്ചുറിക്കരികെ ആയതിനാൽ സെഞ്ചുറിക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരുന്നു ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നീക്കം. അതുകൊണ്ട് തന്നെ സുന്ദറിന് ശേഷം എട്ടാം നമ്പരിൽ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ടി20 മൂഡിലാണ് ബാറ്റ് ചെയ്തത്. ഡിക്ലയർ നിർദ്ദേശമുള്ളതുകൊണ്ട് തന്നെ കോലിയും ആക്രമിച്ചുകളിച്ചു. കോലിയുടെ സെഞ്ചുറി വൈകിക്കാൻ നെഗറ്റീവ് ബൗളിംഗ് വരെ പരീക്ഷിച്ച ഓസ്ട്രേലിയയെ അമ്പയർ താക്കീത് ചെയ്യുകയും ചെയ്തു. ഒടുവിൽ മാർനസ് ലബുഷെയ്നെ സ്വീപ്പ് ചെയ്ത് ബൗണ്ടറി കണ്ടെത്തിയ കോലി തൻ്റെ സെഞ്ചുറി തികച്ചു. കരിയറിലെ 80ആം സെഞ്ചുറിയാണ് കോലി തികച്ചത്. ടെസ്റ്റ് കരിയറിൽ താരത്തിൻ്റെ 30ആം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. കോലിയും (100) നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 38) നോട്ടൗട്ടാണ്.

ഈ ഇന്നിംഗ്സോടെ ഓസീസിനെതിരെ തൻ്റെ 9ആം സെഞ്ചുറിയാണ് കോലി തികച്ചത്. ഇതിൽ ഏഴെണ്ണവും ഓസ്ട്രേലിയയിലാണ്. തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിവിധ റെക്കോർഡുകളും കോലി സ്വന്തമാക്കി.

Continue Reading

Trending