Magazine
ട്രംപിന്റെ ഹെയര്‍സ്റ്റൈലിന് 51 ലക്ഷം രൂപ, ഇവാന്‍കയ്ക്ക് മേക്കപ്പിടാന്‍ 73 ലക്ഷം! – ട്രംപിന്റെ നികുതി വെട്ടിപ്പുകള്‍ പുറത്ത്
യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.

വാഷിങ്ടണ്‍: വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹെയര്‍ സ്റ്റൈലിനായി ഒരിക്കല്‍ ചെലവഴിച്ചത് എഴുപതിനായിരം യുഎസ് ഡോളറാണ്. നിലവിലെ മൂല്യപ്രകാരം 5,194,223 ഇന്ത്യന്‍ രൂപ. വിഖ്യാത യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ദ അപ്രന്റിസില്‍ മുഖം കാണിക്കാനാണ് അരക്കോടി രൂപ ചെലവഴിച്ച് ട്രംപ് മുടിയും മുഖവും സ്റ്റൈലാക്കിയത്. ഷോയിലെ ഹോസ്റ്റായിരുന്നു ട്രംപ്. ഇതു കൂടാതെ മകള്‍ ഇവാന്‍ക ട്രംപിന്റെ മുടിക്കും മേയ്ക്ക് അപ്പിനുമായി ട്രംപിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ ചെലവഴിച്ചത് ഒരു ലക്ഷം യുഎസ് ഡോറളാണ്. 73 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ!
ട്രംപിന്റെ നുകുതി വെട്ടിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. തെരഞ്ഞെടുപ്പ് ജയിച്ച 2016 ലും തൊട്ടടുത്ത വര്‍ഷത്തിലുംട്രംപ് ആദായ നികുതി അടച്ചത് വെറും 750 ഡോളറാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തില്‍ പത്തു വര്‍ഷമായി ട്രംപ് നികുതിയടച്ചിട്ടില്ലെന്നും ലോങ് കണ്‍സീല്‍ഡ് റെക്കോര്‍ഡ് ഷോ ട്രംപ്സ് ക്രോണിക് ലോസക് ആന്‍ഡ് ഇയേഴ്സ് ഓഫ് ടാക്സ് അവോയ്ഡന്‍സ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 18 വര്‍ഷത്തെ പ്രസിഡണ്ടിന്റെ നികുതി റിട്ടേണുകളാണ് പത്രം പരിശോധിച്ചത്. ഇതില്‍ 11 വര്‍ഷവും ട്രംപ് നികുതി അടച്ചിട്ടില്ല.
യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്. ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ വിവരങ്ങല്ല ഇതെന്നും പത്രം വ്യക്തമാക്കി. 2018ലെ ഫോബ്സിന്റെ ശതകോടീശ്വര പട്ടികയില്‍ 766-ാം സ്ഥാനത്താണ് ട്രംപ്.
india
മോദികാലത്ത് ഇന്ത്യ വലിയതോതില്‍ വിഭജിക്കപ്പെട്ടതായി ബിബിസി ഡോക്യുമെന്ററി രണ്ടാം ഭാഗം
ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്.

നരേന്ദ്രമോദി 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യ വലിയതോതില്‍ പൗരാവകാശരംഗത്ത് മാറുമെന്നാണ ്കരുതപ്പെട്ടതെന്നും എന്നാല്‍ മോദികാലത്ത് രാജ്യം വലിയതോതില്‍ വിഭജിക്കപ്പെടുകയാണുണ്ടായതെന്നും ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം . ഇന്നലെ രാത്രിയാണ് രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ആദ്യഭാഗം ജനുവരി 17നായിരുന്നു. ആദ്യഭാഗത്ത് ഗുജറാത്ത് കലാപത്തിന് മോദി നേരിട്ടുത്തരവാദിയാണെന്ന് പറയുമ്പോള്‍ ഇതില്‍ മോദിക്ക് കീഴിലെ മുസ്ലിംവിരുദ്ധതയുടെ ചുരുളുകളൊന്നൊന്നായി അഴിച്ചെടുക്കുകയാണ് ബിബിസി. മുഹമ്മദ് അഖ്ലാഖ്, അലിമുദ്ദീന്‍, മുസ്ലിം സ്ത്രീകള്‍ തുടങ്ങിയവരെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യമെന്ററിയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇന്ത്യയിലെ മൃഗസമ്പത്ത് നശിപ്പിക്കുകയാണ് ഇറച്ചി കയറ്റുമതിയിലൂടെ ചെയ്യുന്നതെന്ന് മോദിയാണ് ആദ്യമായി പ്രസംഗിച്ചതെന്ന് ഡോക്യുമെന്ററി പറയുന്നു. ഇതാണ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമായത്. ബി.ജെ.പി ക്കാരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. 2014ന് ശേഷം അമ്പതോളം പേരാണ് ആള്‍ക്കൂട്ടക്കൊലകളില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് കാരണം.
2017ല്‍ ഝാര്‍ഖണ്ടിലെ കൊല്ലപ്പെട്ട അലിമുദ്ദീന്റെ ഭാര്യ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ആക്രമണങ്ങളെക്കുറിച്ച് അമിതമായ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ബി.ജെ.പി എം.പി പറയുമ്പോള്‍ , സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് പിന്നിലെന്ന് അരുന്ധതി റോയ് ്പറഞ്ഞു. 2019ല്‍ വലിയ ഭൂരിപക്ഷത്തോടെയാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്. ഇതിനെ പക്ഷേ പേശീബലത്തിനുള്ള അംഗീകാരമായാണ് ബി.ജെ.പി വ്യാഖ്യാനിച്ചത്. ഭൂരിപക്ഷമേധാവിത്വ രാഷ്ട്രത്തിനുവേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് അരുന്ധതിറോയ് പറയുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഏകാധിപത്യസ്വരത്തിലുള്ള ഭരണം രൂപപ്പെടുന്നതെന്ന് പറയുന്ന ബിബിസി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും വെളിപ്പടുത്തുന്നു.
2019 ഓഗസ്റ്റ് 5നായിരുന്നു ഇത്. മുസ്ലിംകള്ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായതുകൊണ്ടാണ് ഇത് ചെയ്തത്. 370 ആക്ട് എന്തിനെന്ന് സുബ്രഹ്മണ്യംസ്വാമി ചോദിക്കുന്നു. ഭീകരവേട്ടയെന്ന പേരിലാണ് സൈനികശക്തിയുപയോഗിച്ച് കശ്മീരിനെ വരുതിയിലാക്കിയത്. പുറംലോകവുമായി ബന്ധവുമില്ലാത്ത രീതിയിലാണ് കശ്മീരിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍നിന്നാണ് ഇപ്പോള്‍ ജമ്മുകശ്മീരിനെ ഭരിക്കുന്നത്. ചരിത്രപരമെന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്.
ആയിരക്കണക്കിന് മുസ്ലിംകളെ ഒറ്റയടിക്ക് പൗരന്മാരല്ലാതാക്കി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി. പൗരത്വഭേദഗതിനിയമവും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ പ്രക്ഷോഭങ്ങളും കാണുക്കുന്നുണ്ട്. ആരെയും ബാധിക്കില്ലെന്ന് അമിത്ഷാ പറയുന്നതും കോണ്‍ഗ്രസ് എം.പിയായിരുന്ന കപില്‍ സിബല്‍ ഭരണഘടനാവിരുദ്ധമാണെന്ന് പാര്‍ലമെന്റില്‍ വാദിക്കുന്നതും ചിത്രീകരിക്കുന്നു. ഡല്‍ഹി കലാപം, പൗരത്വപ്രക്ഷോഭം എന്നിവ പറയുമ്പോള്‍ സഫൂറ സര്‍ഗാരിനെപോലുള്ളവരെ അഭിമുഖം ചെയ്യുന്നു. അഹമ്മദാബാദില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും പങ്കെടുത്ത പൊതുയോഗവും കാണിക്കുന്നുണ്ട്. ‘കൊല്ലൂ അവന്മാരേ’ എന്ന് നിലവിളിക്കുന്ന സംഘപരിവാര്‍ ആക്രോശങ്ങളുടെ ഭീകരദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പൊലീസ് മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി വേണമെന്ന് ബി.ജെ.പി എം.പി വാദിക്കുന്നതും കാണാം. സിദ്ദാര്‍ത്ഥ് വരദരാജനെന്ന മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖത്തില്‍ പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി പറയുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായി. ആംനസ്റ്റി ഇന്റര്നാഷനലിനെ പുറത്താക്കിയതും എടുത്തുപറയുന്നുണ്ട്. മോദി വന്നതിന് ശേഷം രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെട്ടു. രണ്ടാംതരം പൗരന്മാരായി ജീവിക്കാനാണ് മുസ്ലിംകളോട് പറയുന്നത്. അലിമുദ്ദീനെ കൊന്ന കേസിലെ പ്രതി ഇപ്പോഴും പുറത്താണ്. ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്. ‘ഹര ഹര മഹാദേവ് .’എന്ന മോദിയുടെ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെയാണ് ഡോക്യുമെന്ററി സമാപിക്കുന്നത്.
Celebrity
വിശ്വസുന്ദരി കിരീടം; അമേരിയ്ക്കക്കാരി ആര്‍ബണി ഗബ്രിയേലിന്
വിശ്വസുന്ദരി കിരീടം ചൂടി അമേരിയ്ക്കക്കാരി ആര്‍ബണി ഗബ്രിയേല്‍

വിശ്വസുന്ദരി കിരീടം ചൂടി അമേരിയ്ക്കക്കാരി ആര്‍ബണി ഗബ്രിയേല്‍. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആര്‍ബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. ണേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ മോറിയല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാംസ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കന്‍ റിപബ്ലിക്കും സ്വന്തമാക്കി. വെനസ്വേലയുടെ അമാന്‍ഡ ഡുഡമലാണ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയത്. ഡൊമിനിക്കല്‍ റിപബ്ലിക്കിന്റെ ആന്‍ഡ്രീന മാര്‍ട്ടീനസ് രണ്ടാം റണ്ണറപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദിവിത റായ്ക്ക് ആദ്യ അഞ്ചില്‍ പോലും എത്താന്‍ സാധിച്ചില്ല. എന്നാല്‍ ആദ്യ പതിനാറില്‍ ഇന്ത്യ ഇടം നേടി.
The new Miss Universe is USA!!! #MISSUNIVERSE pic.twitter.com/7vryvLV92Y
— Miss Universe (@MissUniverse) January 15, 2023
india
നമസ്കരിക്കുന്ന മുസ്ലിംകള്ക്ക് ഐക്യദാര്‍ഢ്യവുമായി നില്ക്കുന്ന സിഖുകാര്‍; കര്‍ഷക പ്രതിഷേധത്തിലെ ഈ ചിത്രമാണ് ഇന്ത്യ!
പ്രതിഷേധ ഭൂമിയില്‍ നമസ്കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.

ന്യൂഡല്‍ഹി: ധാരാളം മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഭൂമിയാണ് ഇന്ത്യ. വൈവിധ്യവും ബഹുസ്വരതയുമാണ് രാജ്യത്തിന്റെ മുദ്രവാക്യം. പരസ്പരം ബഹുമാനിച്ച് മുമ്പോട്ടു പോകുന്ന ജനമാണ് ഇന്ത്യയുടെ കാതല്‍. അത്തരമൊരു കാഴ്ച കാണാനായി ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ നിന്ന്.
പ്രതിഷേധത്തിനെത്തിയ മുസ്ലിംകള് നമസ്കരിക്കുമ്പോള്‍ അവര്‍ക്ക് നിന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സിഖുകാരുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
യൂട്യൂബില്‍ ഡെക്കാല്‍ ഡൈജസ്റ്റ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഈ മനോഹര ദൃശ്യം പുറംലോകത്തെത്തിച്ചത്. പ്രതിഷേധ ഭൂമിയില്‍ നമസ്കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.
This made me emotional. Sikh brothers standing in solidarity with Muslims while they offer namaz at the farmers protest. pic.twitter.com/1QqC03vKR0
— Rana Ayyub (@RanaAyyub) December 7, 2020
മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവച്ചു. ഇതെന്നെ വികാരഭരിതയാക്കി എന്നാണ് അവര്‍ കുറിച്ചത്. ജാതി-മത ഭേദമെന്യേ ലക്ഷക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്.
ഇന്ത്യന്‍ എക്സ്പ്രസിലെ പ്രവീണ്‍ ഖന്ന പകര്‍ത്തിയ ചിത്രം
പ്രതിഷേധത്തിന് നാള്‍ക്കുനാള്‍ പിന്തുണ വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. സര്‍ക്കാറുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
More3 days ago
മെയ് 12 ഇന്ന് ലോക നഴ്സസ് ദിനം
-
india3 days ago
രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്