Connect with us

More

‘കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍’; ഞെട്ടിക്കാനൊരുങ്ങി ജിയോ

കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ടഫോണ്‍ കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു

Published

on

റിലയന്‍സ് ജിയോ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന രംഗത്തും വിപ്ലവം സൃഷ്ടിച്ചേക്കും. ഹാന്‍ഡ്‌സെറ്റ് നിര്‍മാണം തുടങ്ങാനായി അവര്‍ യുണൈറ്റ്ഡ് ടെലി ലിങ്ക്‌സ് എന്ന പ്രാദേശിക കമ്പനിയെ ഏറ്റെടുക്കുകയോ, ആ കമ്പനിയുമായി ധാരണയിലെത്തുകയോ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിയോയുടെ പുതിയ പങ്കാളിയായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിച്ചായിരിക്കും ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുക. കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ടഫോണ്‍ കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

ഹാന്‍ഡ്‌സെറ്റുകളും ഡേറ്റയും കോളും എസ്എംഎസും, ഇതര സേവനങ്ങളും അടക്കമുള്ളതെല്ലാം തങ്ങളുടെ കമ്പനിയില്‍ നിന്നു തന്നെ നല്‍കി ഉപയോക്താവിനെ അതില്‍ തളച്ചിടാനുള്ള ശ്രമമാണ് ജിയോ മുന്നോട്ട് വെക്കുന്നതെന്ന് പറയപ്പെടുന്നു. വില കുറഞ്ഞ 4ജി സ്മാര്‍ട് ഫോണുകളായിരിക്കാം ആദ്യം നിര്‍മിക്കുക.
ഇതിലൂടെ ഇപ്പോഴും, 2ജി, 3ജി ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാമെന്ന പദ്ധതിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു പറയുന്നു. ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയും ധാരാളം പണം വാരാവുന്ന മേഖലയാണെന്നാണ് പറയുന്നത്. 2023ല്‍ തങ്ങള്‍ക്ക് 500 ദശലക്ഷം ഉപയോക്താക്കള്‍ കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നീങ്ങുന്നതെന്ന് നേരത്തെ അംബാനി വെളിപ്പെടുത്തിയിരുന്നു. ആദ്യം 4ജിയും തുടര്‍ന്ന് വളരെ വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റുകളും ഇറക്കാനായിരിക്കും അംബാനിയുടെ ലക്ഷ്യം.

നേരത്തെയും ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം ഡേറ്റാ, കോള്‍, എസ്എംഎസ് പാക്കുകള്‍ നല്‍കുന്ന രീതി ജിയോ നടത്തിയിട്ടുണ്ട്. പുതിയ നീക്കം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഉറപ്പാണ്.

kerala

വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി കൊണ്ടു വന്നതാണെന്നും ഭരിക്കുന്നവർ അതിന്റെ അപ്പനാകുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മൻചാണ്ടിയെ അഴിമതിയിൽ മുക്കി എടുക്കാൻ നോക്കിയിട്ടും വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്.

ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

kerala

ലഹരി ഉപയോഗം പിന്തുണക്കില്ല, വേടന്റെ പാട്ടിലെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ സമ്മതിക്കില്ല: ഷാഫി പറമ്പില്‍

Published

on

കോഴിക്കോട്: വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള ആയുധമായി ലഹരിക്കേസ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ എംപി. വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല എന്നാല്‍, അയാള്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി പലരും നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല. പക്ഷെ വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി ഇതിനെ കാണരുത്. അങ്ങനെ പലരും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഉണ്ടാകുന്ന നീതിയും ന്യായവുമല്ല വേടന്റെ കാര്യത്തില്‍ ഉണ്ടാകുന്നതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. ചില ആളുകളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതല്ല ലഹരിക്കെതിരായ പോരാട്ടം എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം’- ഷാഫി പറമ്പില്‍ പറഞ്ഞു.

Continue Reading

Trending