Connect with us

india

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഭീഷണി; നിരവധി യുവതികളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

കാമുകന്‍മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയ ശേഷം പൊലീസായോ മാധ്യമപ്രവര്‍ത്തകനായോ യുവതികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ രീതി. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Published

on

ലക്‌നൗ: കാമുകനുമൊപ്പമുള്ള പങ്കിട്ട സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി യുവതികളെ ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിച്ച യുവാവ് പൊലീസ് വലയിലായി. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ കല്ലു യാദവ് എന്ന പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാമുകന്‍മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയ ശേഷം പൊലീസായോ മാധ്യമപ്രവര്‍ത്തകനായോ യുവതികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ രീതി. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കാന്‍പൂരിലെ അസലാട്ട്ഗഞ്ച് വനത്തോടടുത്ത പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇത്തരത്തില്‍ വീഡിയോകള്‍ പൊലീസ് പിടിച്ചെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബീജാപൂരില്‍ സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം

Published

on

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം. ബുധനാഴ്ച രാത്രി സുക്മയില്‍ നിന്ന് ആരംഭിച്ച ഓപ്പറേഷനില്‍ 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബീജാപൂരിലും ഉണ്ടായത്. ജനുവരി ആറിന് നാരായണ്‍പൂര്‍, ദന്തേവാഡ, ബീജാപൂര്‍ ജില്ലയുടെ അതിര്‍ത്തിയിലുള്ള അബുജ്മദ് മേഖലയില്‍ നടന്ന ഓപ്പറേഷനില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് വിവിധ ഓപ്പറേഷനുകളിലായി 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

Continue Reading

india

നീറ്റ് യു.ജി 2025; ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനം

സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക

Published

on

ന്യൂഡല്‍ഹി: 2025ലെ നീറ്റ് യു.ജി പരീക്ഷ ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനം. സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കല്‍ കമീഷന്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.

2025ലെ നീറ്റ് യു.ജി പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാക്കണോ അതോ പേന, പേപ്പര്‍ മോഡില്‍ നടത്തണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ സാധാരണ പോലെ പേന-പേപ്പര്‍ മോഡില്‍ തുടരാനാണ് തീരുമാനമായത്.

അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.

Continue Reading

india

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു

Published

on

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച അക്രമിയെ തിരിച്ചറിഞ്ഞു. ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. മോഷണത്തിനായി വീട്ടില്‍ കയറിക്കൂടിയ പ്രതി കെട്ടിടത്തില്‍ മണിക്കൂറുകളോളം നിന്ന ശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാന്‍ ശസ്ത്രക്രിയക്ക് വിധേയനായി. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമി വീട്ടില്‍ കയറിയ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴി 11-ാം നിലയിലെത്തിയ പ്രതി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അക്രമിയുമായി ഏറ്റുമുട്ടലുണ്ടായതോടെയാണ് താരത്തിന് കുത്തേറ്റത്. ആറ് തവണ കുത്തേറ്റതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ഓടിയ അക്രമിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാനായി പത്ത് സംഘത്തെ രൂപവത്കരിച്ചെന്നും ഡി.സി.പി ദീക്ഷിത് ഗെതാം അറിയിച്ചു.

വീട്ടുജോലിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സെയ്ഫിന് പുറമെ ഒരു ജോലിക്കാരിക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പരിക്ക് ഗുരുതരമല്ല. ജോലിക്കാരില്‍ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും വിവരമുണ്ട്. ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവൃത്തികള്‍ക്കായി എത്തിയ ജോലിക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. അനധികൃതമായി ആരെങ്കിലും പ്രവേശിക്കുന്നതായി ഹൗസിങ് സൊസൈറ്റിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടിട്ടില്ല. സെയ്ഫിന്റെ വീട്ടിലെത്തിയ ഫൊറന്‍സിക് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Continue Reading

Trending