Connect with us

More

നിങ്ങളുടെ പ്രദേശത്തെ കോവിഡ് ബാധിതരുടെ എണ്ണം അറിയാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

ഉപയോക്താക്കള്‍ക്ക് ‘കോവിഡ്19 ഇന്‍ഫോ’ എന്ന ടാബിലൂടെ ഡാറ്റ ലെയര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും

Published

on

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്. ഒരു പ്രദേശത്തെ കേസുകളുടെ എണ്ണം മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ് പുതിയ സേവനം. ഉപയോക്താക്കള്‍ക്ക് ‘കോവിഡ്19 ഇന്‍ഫോ’ എന്ന ടാബിലൂടെ ഡാറ്റ ലെയര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

ഒരു ലക്ഷം ആളുകള്‍ക്ക് കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കളര്‍കോഡെഡ് മാപ്പ് കാണാനുള്ള സവിശേഷതകളും ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചറിലുണ്ട്. അതോടൊപ്പം നിങ്ങളുടെ പ്രദേശത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ എത്രത്തോളം വര്‍ധനവ് ഉണ്ടാകുന്നുണ്ടെവന്നും മാപ്പ് കാണിക്കും.

കളര്‍ കോഡിംഗ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്:

ഗ്രേ കളര്‍; ഒരു കേസും ഇല്ല.

മഞ്ഞ: 1 – 10 കേസുകള്‍

ഓറഞ്ച്: 10 – 20 കേസുകള്‍

ഇരുണ്ട ഓറഞ്ച്: 20 – 30 കേസുകള്‍

ചുവപ്പ്: 30 – 40 കേസുകള്‍

കടും ചുവപ്പ്: 40+ കേസുകള്‍

ഗൂഗിള്‍ മാപ്‌സ് നിലവില്‍ പ്രവര്‍ത്തിക്കുന്ന 220 രാജ്യങ്ങളിലും ഈ സേവനം ലഭ്യമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

Published

on

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

 

Continue Reading

india

ബിഹാറില്‍ ദലിതരുടെ വീടുകള്‍ തീയിട്ടത് അപലപനീയം: ദലിത് ലീഗ്‌

നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം

Published

on

ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയ സംഭവം അപലപനീയമാണന്ന് ദലിത് ലീഗ് സ്റ്റേറ്റ് കമ്മറ്റി ആരോപിച്ചു. നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഭൂമി കച്ചവടക്കാരനായ നന്ദു പാസ്വാൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയുടെ ദലിത് വിരുദ്ധ വികാരമാണ് പ്രശ്നത്തിന് കാരണമാക്കിയത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെയും യോഗത്തിൽ അഭിനന്ദിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഇ.പി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശശിധരൻമണലായ, ട്രഷർ എസ്. കുമാരൻ ഭാരവാഹികളായ പി.ബാലൻ, പ്രകാശൻ പറമ്പൻ, സുധാകരൻ കുന്നത്തൂർ, വി. എം സുരേഷ് ബാബു, പ്രകാശൻ മൂച്ചിക്കൽ, ശ്രീദേവി പ്രാകുന്ന്, സോമൻ പുതിയാത്ത്, വേലായുധൻ മഞ്ചേരി, യു. വി മാധവൻ, ആർ. ചന്ദ്രൻ, കലാഭവൻ രാജു, സജിത വിനോദ്, ആർ. വാസു, പോൾ എം.പീറ്റർ, കെ. എ ശശി എന്നിവർ സംസാരിച്ചു.

Continue Reading

Health

എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published

on

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Continue Reading

Trending