Connect with us

kerala

ജലീല്‍ വിഷയത്തില്‍ തുറന്ന പോര്; കാനത്തെ തള്ളി പിണറായി

സ്റ്റേറ്റ് കാറില്‍ത്തന്നെ ചോദ്യംചെയ്യലിന് പോകണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നത്

Published

on

തിരുവനന്തപുരം: കെ.ടി ജലീല്‍ ഇഡി ഓഫിസില്‍ ഒളിച്ചുപോയത് ശരിയായില്ലെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് കാറില്‍ത്തന്നെ ചോദ്യംചെയ്യലിന് പോകണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മന്ത്രി ജലീല്‍ നടത്തിയത് വിവേകപൂര്‍ണമായ നടപടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.ചോദ്യംചെയ്യലിനായി മന്ത്രി ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്നും കാനം പറഞ്ഞു. എന്നാല്‍ കാനത്തെ തള്ളി കെ.ടി.ജലീലിനെ ശരിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
സിപിഐ നിര്‍വ്വാഹക സമിതി യോഗത്തില്‍ മന്ത്രിക്കെതിരെ കടുത്തവിമര്‍ശനമുയര്‍ന്നിരുന്നു. എന്‍.ഐ.എ ചോദ്യം ചെയ്യലിന് പുലര്‍ച്ചെ പോയതിലും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വ്യവസായിയുടെ കാറില്‍ യാത്ര ചെയ്തതിനുമാണ് വിമര്‍ശനം.

വ്യവസായിയുടെ കാറില്‍ മന്ത്രി ചോദ്യം ചെയ്യലിന് പോയത് നാണക്കേടുണ്ടാക്കി. പുലര്‍ച്ചെ ചോദ്യം ചെയ്യലിന് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും സിപിഐ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള മനസ് ജലീലിന് ഉണ്ടാകണമായിരുന്നുവെന്ന നിലപാടും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്നാട് കെഎംസിസി-യുടെ വോട്ട് വണ്ടി

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

Published

on

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജോലി, പഠനാവശ്യാർഥം കഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ആളുകൾക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി എത്താൻ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുന്നു. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോഡിനേറ്റർ മുസ്തഫഹാജി :9840018278.

അഷ്‌റഫ്‌ പടിഞ്ഞാറേക്കര 9562644429.

Continue Reading

kerala

നിയന്ത്രണം വിട്ട ടിപ്പര്‍ ഒന്നിലേറെ വാഹനങ്ങളിലിടിച്ചു; രണ്ട് മരണം

വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം.

Published

on

മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്.

ടിപ്പര്‍ എതിരെ വന്ന കാറിലും, കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു.
സ്‌കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു മരിച്ച രണ്ട് പേരും.

സമീപത്തുണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.

 

Continue Reading

kerala

പെട്ടി…. ഒടുവില്‍ പൊട്ടി

Published

on

കടിച്ച പാമ്പിനെ ഉപയോഗിച്ച് തന്നെ വിഷം ഇറക്കുക എന്ന തന്ത്രം പണ്ട് കാലത്ത് വിഷ വൈദ്യന്‍മാര്‍ ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഏതാണ്ട് ഇപ്പോള്‍ പാലക്കാട് വിഷം വമിപ്പിച്ച ഇടതന്‍മാരെ കൊണ്ട് തന്നെ വിഷം ഇറക്കിവെപ്പിക്കുന്ന ചികിത്സയാണ് യു.ഡി.എഫ് ചെയ്യുന്നത്. പല തരത്തിലുള്ള തന്ത്രങ്ങളും പയറ്റി നോക്കിയിട്ടും പാലക്കാട് മണ്ഡലത്തില്‍ ഏല്‍ക്കാതായതോടെ ബി.ജെ.പിയുടെ വാതിലില്‍ മുട്ടി നോക്കിയ പഴയ കോണ്‍ഗ്രസുകാരനെ തന്നെ സ്റ്റെതസ്‌കോപ്പും കൊടുത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കി. എന്നിട്ടും രക്ഷയില്ലാതായതോടെ പാര്‍ട്ടിയുടെ തന്ത്രജ്ഞരും ബുദ്ധിജീവികളുമായ രാജ്യസഭാ എം.പി എ.എ റഹിമിനേയും പാലക്കാട്ടുകാരനായ മന്ത്രിയേയും ഇറക്കി. പിന്നെ പറയണ്ടല്ലോ തന്ത്രത്തിന്റെ ഏഴു കളിയായിരുന്നു. അതില്‍ ഏറ്റവും വലിയ തന്ത്രം ഒരു നില ട്രോളി ബാഗില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി കോടികള്‍ കൊണ്ടുവരുന്നുവെന്ന ഭയങ്കരമാന വാര്‍ത്തയായിരുന്നു. ആദ്യം പാര്‍ട്ടി ചാനലിലെ മുഖ്യനെ വിവരം അറിയിച്ചു. പണ്ട് ചാനല്‍ നടത്തി സ്വന്തം അച്ഛന് ചെരിപ്പ് മാലയിട്ടവരുടെ തോളത്ത് കൈയ്യിട്ട പഴയ കീണര്‍ പരിശോധകനും കൂടി ചേര്‍ന്നു. പിന്നെ പുതിയ കൂട്ടുകാരായ സംഘപരിവാര്‍ നേതാക്കളും കൂടി ചേര്‍ന്നതോടെ സംഘം തയ്യാര്‍. പിന്നെ ഒന്നും ആലോചിച്ചില്ല. രായ്ക്കു രാമാനം പൊലീസിനെ കൊണ്ട് യു.ഡി.എഫ് നേതാക്കള്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നാടകം. റെയ്‌ഡോഡ് റെയ്ഡ്. മഫ്ടി പൊലീസ്, പാര്‍ട്ടി ചാനല്‍, ഇടത്, ബി.ജെ.പി നേതാക്കള്‍ എല്ലാം റെഡി. എവിടെ പരിശോധിക്കണമെന്ന കാര്യം പോലും നിര്‍ദേശിക്കുന്നത് ഈ കൂട്ടരായിരുന്നു. അവിടെ പരിശോധിക്ക്, ഇവിടെ പരിശോധിക്ക് എന്നലറിയവര്‍ക്കായി വനിതാ നേ താക്കളുടെ മുറിയില്‍ വരെ പരിശോധിച്ചു. ഒടുവില്‍ പ്ലിങ്ങോട് പ്ലിങ്. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല. നാട്ടാര് മുഴുവന്‍ ബി.ജെ.പി. -സി.പി.എം സംയുക്ത പരിശോധകരുടെ സംഘത്തെ കാണുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളായ മാധ്യമങ്ങള്‍ക്കു മുഴുവന്‍ ചോര്‍ത്തി നല്‍കിയ സി.പി.എമ്മുകാര്‍ പക്ഷേ പുറത്ത് വന്ന വിഡിയോകളില്‍ തോളില്‍ കെയ്യിട്ടും കൊഞ്ചിയും ചിരിച്ചും ഒരുമിച്ച് നില്‍ക്കുന്ന ബി.ജെ.പി-സി.പി.എം നേതാക്കളുടെ ദൃശ്യങ്ങള്‍ ഇതുപോലെ പുറത്ത് വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

കൊടകര കുഴല്‍പ്പണ കേസിലും കണ്ണൂരിലെ എ.ഡി.എമ്മിനെ അപമാനിച്ച് ജീവനൊടുക്കാന്‍ നിര്‍ബന്ധിപ്പിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചെയ്തിയിലും പെട്ട് നിലയില്ലാ കയത്തില്‍ മുങ്ങി നില്‍ക്കുന്ന പാര്‍ട്ടി കച്ചിത്തുരുമ്പാകുമെന്ന് കരുതി ഇറക്കിയതായിരുന്നു നീല ട്രോളി ബാഗ് ആരോപണം. എന്നാല്‍ എ.എ റഹിം എവിടെ പരിപാടി അവതരിപ്പിച്ചാലും എന്തു സംഭവിക്കുന്നുവോ അത് ഇവിടേയും സംഭവിച്ചു. എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ ഒഴിവില്ലാതെ ഇക്ക കു ന്തത്തില്‍ പറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാതിരാ റെയ്ഡ് നടത്തിയത് ഷാഫി പറമ്പില്‍ എം.പിയാണെന്ന ആരോപണവുമായി പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി കൂടി രംഗത്തു വന്നു. ഇതോടെ പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയെ തിരുത്തി ജില്ലാ സെക്രട്ടറി രംഗത്തു വന്നു. ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നായി ജില്ലാ സെക്രട്ടറി സംഗതി ഇവിടം കൊണ്ടും തീര്‍ന്നില്ല. ജില്ലാ സെക്രട്ടറി പറഞ്ഞതല്ല ഷാഫി തന്നെയാണ് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി. രണ്ട് സെക്രട്ടറിമാരും പറഞ്ഞതല്ല ശരി നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാന്‍ നാണമില്ലേ എന്ന് മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ്. കൃഷ്ണദാസ് എപ്പോഴും ശരി മാത്രമേ പറയൂ എന്ന് ഡമ്മി സ്ഥാനാര്‍ത്ഥി. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കയ്യില്‍ കിട്ടിയെന്ന് വച്ച് വട്ട് കളിപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.

പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാന്‍ ഷാഫി പറമ്പില്‍ കളിച്ച കളിയാണ് ‘ട്രോളിയിലെ കള്ളപ്പണം’ എന്ന വ്യാജവാര്‍ത്ത എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ പറയുന്നു. ഇതോടെ മാലോകര്‍ക്കൊക്കെ ഒരു കാര്യം വ്യക്തമായി സി.പി.എം ബി.ജെപി ബന്ധം എന്നൊന്നുണ്ട്. എഎ റഹിമും വിവി രാജേഷും ടിവി രാജേ ഷും പ്രഫുല്‍കൃഷ്ണയും വിജിനും ആര്‍ഷോയും ‘കൈ രളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോ ഒരമ്മ ലെ ഒരു രാത്രി മുഴുവന്‍ നിറഞ്ഞാടിയിട്ടും കൊക്കിനു വെച്ചത് ചക്കിനു കൊണ്ടെന്ന അവസ്ഥയിലാണ് സി.പി.എ മ്മും ബി.ജെ.പിയും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ല്‍ എല്‍ കെ അദ്വാനിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേര്‍ന്ന് തുടങ്ങിവെച്ചത് പിന്നീട് 1990കളില്‍ നഗരസ ഭാ ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ എംഎസ് ഗോപാല കൃഷ്ണനും എന്‍ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എന്‍എന്‍ കൃഷ്ണദാസും സി കൃഷ്ണകുമാ റും എംബി രാജേഷും ദൃഢപ്പെടുത്തിയ അതേ കല പുതു തലമുറ ഏറ്റെടുക്കുന്നുവെന്ന പച്ചയായ വസ്തുത കാട്ടിത്തരാന്‍ പാതിരാ നാടകം സഹായിച്ചുവെന്നതാണ് ആകെത്തുക. പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി വാ തുറന്നാല്‍ സെല്‍ഫ് ഗോളാവുമെന്ന് അറിയാവുന്നതിനാല്‍ സി പിഎം ജില്ലാ സെക്രട്ടറി കൂടുതല്‍ അബദ്ധങ്ങള്‍ വിളിച്ചു പറയരുതെന്ന് സ്ഥാനാര്‍ത്ഥിയെ ശാസിക്കുകയാണ്. ആരോപണത്തില്‍ സിപിഎം ജില്ലാ നേതൃത്വം തന്നെ രണ്ടു തട്ടിലായതോടെ പെട്ടി പൂട്ടി തടിയൂരാനാണ് സി.പി.എമ്മിന്റെ ശ്രമം.

 

Continue Reading

Trending