Connect with us

Sports

സൂപ്പർ ഓവറിൽ റബാദ; പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹി

ഈ ഐപിഎല്ലിലെ ആദ്യ സൂപ്പർ ഓവറിൽ ഡല്‍ഹിക്കായി പന്തെറിഞ്ഞ കഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കി. മുഹമ്മദ് ഷമിയാണ് പഞ്ചാബിനായി സൂപ്പർ ഓവർ എറിഞ്ഞത്. ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി. 

Published

on

സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐപിഎൽ 2020ലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ റബാദയുടെ ഓവറിൽ ഡല്‍ഹിക്ക് ജയം. 158 റൺസ് പിന്തുടർന്ന പഞ്ചാബിനും 20 ഓവറിൽ നേടാൻ സാധിച്ചത് 158 റൺസാണ്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്. ഈ ഐപിഎല്ലിലെ ആദ്യ സൂപ്പർ ഓവറിൽ ഡല്‍ഹിക്കായി പന്തെറിഞ്ഞ കഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കി. മുഹമ്മദ് ഷമിയാണ് പഞ്ചാബിനായി സൂപ്പർ ഓവർ എറിഞ്ഞത്. ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി.

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറായേക്കും

ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

Published

on

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

 

Continue Reading

Football

ഹൈദരാബാദിനോടും തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.

Published

on

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിഴെരയും തോല്‍വി ആരാധകരെ നിരാശരാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഹൈദരാബാദ് എഫ്‌സിക്കായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി ഹെസൂസ് ഹിമെനെയുമാണ് ഗോള്‍ നേടിയത്.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പുകതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴസ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 13 ആം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി. ഹെസൂസ് ഹിമെനെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.

രണ്ടാം പകുതിയുടെ 43 ആം മിനിറ്റില്‍ ആല്‍ഡ്രി ആല്‍ബെയിലൂടെയാണ് ഹൈദരാബാദ് സമനില ഗോള്‍ നേടിയത്. തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴസ് ശ്രമിച്ചെങ്കിലും ഗോള്‍ വീണില്ല. പിന്നീട് 70 ആം മിനിറ്റില്‍ ഹൈദരാബാദ് രണ്ടാമത്തെ ഗോളും നേടി ആധിപത്യം ഉറപ്പിച്ചു.

വിവാദത്തോടെ ആയിരുന്നു ആ ഗോള്‍. ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കു നടത്തിയ മുന്നേറ്റത്തില്‍ എഡ്മില്‍സന്റെ ഗോള്‍ശ്രമം തടയാന്‍ ബോക്‌സില്‍ വീണുകിടന്ന ഹോര്‍മിപാമിനെതിരെ റഫറി ഹാന്‍ഡ്‌ബോള്‍ വിളിച്ചു. ഹോര്‍മിപാമിന് മഞ്ഞക്കാര്‍ഡും ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റിയും. പെനല്‍റ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിനായി കിക്കെടുത്ത ആന്ദ്രെ ആല്‍ബ അനായാസം ലക്ഷ്യം കണ്ടു.

വിജയത്തോടെ ഏഴു കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി 11ാം സ്ഥാനത്തുതന്നെ തുടരുന്നു. എട്ടു മത്സരങ്ങളില്‍നിന്ന് സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് എട്ടു പോയിന്റുമായി 10ാം സ്ഥാനത്തും.

Continue Reading

News

യുവേഫ ചാമ്പ്യന്‍സ് ലീഗ്  മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍

കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ബാനര്‍ ഉയര്‍ന്നത്.

അല്‍ അഖ്‌സ പള്ളിയുടെയും ഫലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറില്‍ നല്‍കിയിട്ടുണ്ട്. ‘മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം ‘എന്നിങ്ങനെ ബാനറില്‍ എഴുതിയിട്ടുണ്ട്. ഫ്രീ പലസ്തീനിലെ ‘i’ എന്ന അക്ഷരം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയയയുടെ മാതൃകയില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നു.

ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലേക്കും പ്രതിഷേധം നടന്നു. പാരീസിലെ ഫുട്ബാള്‍ അസോസിയേഷന്‍ ആസ്ഥാനത്തേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഫ്രഞ്ച് -ഇസ്രായേല്‍ ടീമുകള്‍ തമ്മിലുള്ള മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

 

Continue Reading

Trending