Connect with us

kerala

വിശുദ്ധ ഖുര്‍ആന്‍ വെച്ചുള്ള കളി സിപിഎം അവസാനിപ്പിക്കണം: കെ പി എ മജീദ്

ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീല്‍ ഉപയോഗിക്കുന്നത് കടുത്തപ്രത്യാഘാതം ഉണ്ടാക്കും

Published

on

മലപ്പുറം: ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വിശുദ്ധഖുര്‍ആനെ അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സി.പി.എമ്മും മന്ത്രി കെ.ടി. ജലീലും ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങള്‍ മന്ത്രി ജലീല്‍ പലതവണയും നടത്തിയിട്ടുണ്ട്. അന്ധമായ ലീഗ് വിരോധത്തിന്റെ പേരില്‍ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്റെ കവചംതേടുന്നത് മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്‌റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുര്‍ആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ് അദ്ദേഹം പറഞ്ഞു.

തന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററില്‍ നിന്നാണെന്ന് പറഞ്ഞ്‌നടന്ന മന്ത്രി ജലീല്‍ സംരക്ഷണത്തിന് വേണ്ടി പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്. വിശുദ്ധഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ പോലും അത് മുസ്ലിംങ്ങളെയോ ഖുര്‍ആനിനെയോ ബാധിക്കില്ല. അത് കൊണ്ടുവന്നവരും വാങ്ങിവെച്ചവരും ദുരുപയോഗം ചെയ്തവരുമല്ലാതെ അതിന് ഉത്തരം പറയേണ്ട ബാധ്യതയുമില്ല. ഈ കേസ് ഉപയോഗപ്പെടുത്തി ഇസ്ലാമോഫോബിയ ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ജലീലും സി.പി.എമ്മും പിന്തുണ നല്‍കരുത്.നിയമപരമായി കേസിനെ നേരിടാനും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ഏത് ഏറ്റ് പറയാനും ജലീല്‍ തയ്യാറാകണം. കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീല്‍ ഉപയോഗിക്കുന്നത് കടുത്തപ്രത്യാഘാതം ഉണ്ടാക്കും. മതങ്ങളെയും അതിന്റെ ആചാരങ്ങളെയും ശരീഅത്ത് വിഷയംമുതല്‍ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സി.പി.എം ഒരു മന്ത്രിയെ മതത്തിന്റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. അഴിമതിയും കഴിവ്‌കേടും മൂലമുള്ള പ്രതിസന്ധിയെ അതിജീവീക്കാന്‍ മതത്തെ ദുരുപയോഗം ചെയ്ത പട്ടികയിലായിരിക്കും ജലീലിന്റെ സ്ഥാനം ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

 

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending