Connect with us

india

സുരേഷ് റെയ്‌നയുടെ ബന്ധുക്കള്‍ക്ക് നേരെയുള്ള അക്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

Published

on

ചണ്ഡീഗഢ്: സുരേഷ് റെയ്‌നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്‍, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്‌നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന്‍ അശോക് കുമാറും മകനും കൊല്ലപ്പെട്ടിരുന്നു. റെയ്‌നയുടെ അമ്മായിക്കും ബന്ധുക്കള്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലെ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, പതിനൊന്ന് പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു.

ഓഗസ്റ്റ് 19ന് അര്‍ധരാത്രിയായിരുന്നു ആക്രമണമുണ്ടായത്. റെയ്‌നയുടെ പിതൃസഹോദരി ആശാ ദേവിയുടെ കുടുംബമാണ് പത്താന്‍കോട്ടില്‍ താമസിക്കുന്നത്. കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് റെയ്‌ന ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയത്.

ആക്രമണത്തിന് പിന്നാലെ, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നൂറിലധികം പേരെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. സെപ്റ്റംബര്‍ 15നാണ് അക്രമി സംഘത്തിലെ മൂന്ന് പേരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയ സംഘത്തില്‍ നിന്നും എകെ എന്നെഴുതിയ സ്വര്‍ണ മോതിരം, സ്വര്‍ണമാല, 1530 രൂപ, അടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് വടികള്‍ എന്നിവയും ഇവര്‍ താമസിച്ച സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സൂചന. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും പഞ്ചാബിലുമായി സമാനമായ നിരവധി കവര്‍ച്ചകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളാണ് മൂന്നു പേരും. കവര്‍ച്ചയ്ക്ക് ശേഷം മൂന്ന് പേരടങ്ങുന്ന ചെറു സംഘമായി പിരിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തി. കവര്‍ച്ചയില്‍ ലഭിച്ച സ്വര്‍ണവും പണവും വീതം വെച്ച് സംഘം പലവഴിക്ക് പരിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പതിനൊന്ന് പേരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി പറയുന്നു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

india

വിവാഹസമ്മാനം കൈമാറുന്നതിനിടെ ഹൃദയാഘാതം; വരന്റെ സുഹൃത്ത് കുഴഞ്ഞുവീണു മരിച്ചു

ആമസോണ്‍ ജീവനക്കാരനായ വംശിയാണ് മരിച്ചത്

Published

on

ആന്ധ്രാപ്രദേശ്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വരന്റെ സുഹൃത്ത് വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ആമസോണ്‍ ജീവനക്കാരനായ വംശിയെന്ന യുവാവാണ് മരിച്ചത്. മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം വധൂ വരന്‍മാര്‍ക്ക് വിവാഹസമ്മാനം കൈമാറുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ബെംഗളൂരു ആമസോണില്‍ ജോലി ചെയ്യുന്ന വംശി സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുര്‍ണൂലിലെ പെനുമട ഗ്രാമത്തിലെത്തിയതായിരുന്നു. വരന്‍ സമ്മാനപ്പൊതി അഴിക്കാന്‍ തുടങ്ങുമ്പോള്‍ വംശി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ധോന്‍ സിറ്റി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്

 

 

 

 

Continue Reading

Trending