ഒരു കാരണവുമില്ലാതെ പെട്ടെന്ന് നിങ്ങള്‍ക്ക് തലവേദന വരാറുണ്ടോ? തലവേദന ഉണ്ടാകാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല എന്നാണ് പൊതുവേ പറയാറ്. ഒരു തലവേദന വന്നാല്‍ അത് നമ്മള് ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളേയും ഏറ്റവും മോശപ്പെട്ട രീതിയില്‍ തന്നെ ബാധിക്കും. ഉറക്കക്കുറവ്, ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങള്‍, മാനസ്സിക സമ്മര്‍ദ്ദം എന്നിവയൊക്കെ ഒരാള്‍ക്ക് തലവേദന ഉണ്ടാക്കുന്നതിനുള്ള ഏറ്റവും സാധാരണ കാരണങ്ങളാണ്. എന്നാല്‍ തലവേദനയുണ്ടാക്കുന്ന കാര്യത്തില്‍ ഇവയെ കൂടാതെ നാം ശ്രദ്ധിക്കാതെ വിട്ടു കളയുന്ന മറ്റൊരു സാധാരണ കാര്യം കൂടിയുണ്ട്. അതിനെ തിരിച്ചറിയുന്നതില്‍ പലപ്പോഴും നാം പരാജയപ്പെട്ടു പോകുന്നു. നമ്മുടെ ഭക്ഷണ ശീലമാണത്.
ഒരാള്‍ക്ക് തലവേദന സമ്മാനിക്കുന്നതിന് പിന്നില്‍ ചില ഭക്ഷണങ്ങളും കാരണമായേക്കാം. തലവേദന ഉണ്ടാക്കുന്നതിന് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
മദ്യം
ചില വൈനുകളും മറ്റ് ലഹരിപാനീയങ്ങളും പുതുമയോടെ സൂക്ഷിക്കുന്നതിനായി സള്‍ഫൈറ്റുകള്‍ ചേര്‍ക്കപ്പെടുന്നു. മൈഗ്രെയ്ന് പ്രശ്നമുള്ള ആളുകളില്‍ ഇത് കടുത്ത തലവേദനയുടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ നിങ്ങള്‍ കുടിക്കുന്ന നിങ്ങളുടെ ലഹരി പാനീയങ്ങളില്‍ സള്‍ഫൈറ്റുകള്‍ ഇല്ലായെല്ലെങ്കിലും, മദ്യം മൂലം ശരീരത്തിന് സംഭവിക്കുന്ന നിര്‍ജ്ജലീകരണം പലപ്പോഴും നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
സോഡയും കോളയും
കൃത്രിമ മധുരപലഹാരങ്ങള്‍ പലതും തലവേദന, തലകറക്കം, ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സോഡ കുടിക്കുന്ന എല്ലാവര്ക്കും തലവേദന ഉണ്ടാകാറില്ലെങ്കിലും ചില ആളുകള്‍ക്ക് തലവേദന ഉണ്ടാകുന്നതിന് ഇതൊരു കാരണമാകാം.
ചിലതരം മാംസ ഭക്ഷണങ്ങള്‍
ഹോട്ട് ഡോഗ്, ബേക്കണ്‍ എന്നിവ പോലുള്ള ആധുനിക ശൈലി ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മാംസങ്ങള്‍ (Cured meats) കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതാണ്. എന്തുകൊണ്ടാണിതെന്നും ഇതിനു പിന്നില്‍ എന്തെങ്കിലും ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമോ എന്നും എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണ നിര്‍മ്മാതാക്കള്‍ ഇവയെ സംരക്ഷിക്കുന്നതിനായി നൈട്രേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. ഈ സംയുക്തങ്ങള്‍ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് തലവേദന ഉണ്ടാക്കുന്നതിന് കാരണമാകും. ഇതുകൂടാതെ ഇത്തരം മാംസങ്ങളില്‍ അമിതമായ അളവില്‍ ഉപ്പും അടങ്ങിയിട്ടുണ്ടാവും. ഇതും ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിനും തലവേദനയ്ക്കുമൊക്കെ കാരണമാകും.
സോയാ സോസ്
സോയ സോസില്‍ സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലാണുള്ളത് ഇത് നിങ്ങളുടെ ശരീരത്തെ മുഴുവന്‍ എളുപ്പത്തില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ശരീരത്തില്‍ ഉണ്ടാവുന്ന നേരിയ നിര്‍ജ്ജലീകരണം പോലും അസഹനീയമായ തലവേദനയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ.
ച്യൂയിംഗ് ഗം
ഇടയ്ക്കിടെ ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍, ഇത് നിങ്ങളുടെ പതിവ് തലവേദനയ്ക്കുള്ള ഒരു കാരണമാകും എന്നറിയാമോ? ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനമനുസരിച്ച്, മുഖത്തും കഴുത്തിലുമൊക്കെ നീണ്ടുനില്‍ക്കുന്ന പേശികളുടെ അമിതമായ സങ്കോചങ്ങളാണ് തലവേദന ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നത്.
അവോക്കാഡോ
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യഫലങ്ങളില്‍ ഒന്നാണ് അവോക്കാഡോ. എന്നാല്‍ ചിലര്‍ക്ക് അവോക്കാഡോ കഴിച്ചു കഴിഞ്ഞാല്‍ തലവേദനയുടെ ലക്ഷണങ്ങള്‍ രൂപപ്പെടുന്നത് കാണാറുണ്ട്. ഇതിനും കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ടൈറാമൈനുകളാണ്. ഇത് രക്തക്കുഴലുകളെ ചുരുക്കാനും പിന്നീട് വികസിപ്പിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നു. അവക്കാഡോ കഴിച്ചു കഴിഞ്ഞാല്‍ ഒരാളില്‍ തലവേദനകള്‍ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്.
വാഴപ്പഴം ചീസ്
എറ്റവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിലൊന്നായ വാഴപ്പഴവും ചിലപ്പോഴൊക്കെ ചില തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. കുറേക്കാലം ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചീസിലും ടൈറാമൈനുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ഉള്ളില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ രക്തക്കുഴലുകളെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടുകൊണ്ട് രക്തക്കുഴലുകളുടെ വികസനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്നതിലേക്ക് നയിക്കും.
MSG അടങ്ങിയ ഭക്ഷണവസ്തുക്കള്‍
രാസപരമായി അമിനോ ആസിഡുകളായി വിഭജിക്കപ്പെടുന്ന ഒരു തരം സസ്യ പ്രോട്ടീനാണ് ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍. നാം നിത്യേന കഴിക്കുന്ന ചില ഭക്ഷണങ്ങളുടെ രുചിയും സുഗന്ധവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു. ഇതില്‍ നിന്നും പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകളിലൊന്നായ ഗ്ലൂട്ടാമിക് ആസിഡിന് ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഗ്ലൂട്ടാമേറ്റുകളെ പുറപ്പെടുവിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തോടൊപ്പം കൂടിചേര്‍ന്നുകൊണ്ട് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) രൂപപ്പെടുന്നതിന് കാരണമാകുന്നു. കുറെ നേരത്തേക്ക് ഓക്കാനം, തലവേദന എന്നിവയുണ്ടാക്കുന്നതിന്റെ ഒരു രാസസങ്കലനമാണ് MSG.