Connect with us

kerala

പ്രസവിക്കാതെ പാല്‍ ചുരത്തുന്നു; പാലക്കാട് ചിറ്റൂരില്‍ അദ്ഭുത പശു

Published

on

ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ മല്ലന്‍ചളയില്‍ പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നത് അദ്ഭുത കാഴ്ച്ചയാകുന്നു. നാരായണന്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുമ്പേ പാല്‍ ചുരത്തുന്നത്. ദിവസേന രണ്ടു ലിറ്ററോളം പാല്‍ കിട്ടുന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണന്‍ പറയുന്നു. പശുവിന്റെ അകിടില്‍ മാറ്റം വന്ന് തുടങ്ങിയപ്പോള്‍ മറ്റെന്തെങ്കിലും രോഗം ആകുമെന്നാണ് കരുതിയത്. എന്നാല്‍ പാല്‍ ചുരത്തി തുടങ്ങിയതോടെ അത്ഭുതമായി. ഹോര്‍മോണിലുള്ള വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്നും ഇത് അപൂര്‍വ്വമാണെന്നും മൃഗസംരക്ഷണ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ശുദ്ധോധനന്‍ പറഞ്ഞു.

മാര്‍ച്ച് മുതല്‍ ദിവസേന പാല്‍ കറക്കുന്നുണ്ട് നാരായണന്‍. എന്നാലിപ്പോള്‍ പശു രണ്ടു മാസം ഗര്‍ഭിണിയാണെന്നും ഒരു മാസം കൂടി കഴിഞ്ഞാല്‍ കറവ നിര്‍ത്തുമെന്നും ഇദ്ദേഹം പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.

നവംബര്‍ എട്ടിനാണ് നിരവധി വൈകല്യങ്ങളോടെ ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്

Published

on

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. റോഡില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലുള്ള സ്ഥലക്ക് വെച്ചാണ് ആക്രമണമുണ്ടായത് ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാന്‍ പോയത്.

ദിവസങ്ങള്‍ക്ക് മുമ്പ് കരുളായി വനത്തിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Continue Reading

kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം

മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി

Published

on

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു സുപ്രീം കോടതി ജാമ്യം അനുവധിച്ചത്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. കേസില്‍ ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2014 ഏപ്രില്‍ 16നായിരുന്നു സംഭവം. മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്.

Continue Reading

Trending