Connect with us

india

ഇന്ത്യ-ചൈന അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്നത് ചൈന അംഗീകരിക്കു്ന്ന കാര്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

പാര്‍ലമെന്‍ന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ലോകസഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ സംസാരിക്കുകയാരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രിയുടെ പ്രസ്താവനയോടെയാണ് സഭ തുടങ്ങിയത്. ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.

ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ വിന്യാസം ഭൂമിശാസ്ത്രപരമായ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി നന്നായി സ്ഥാപിതമായ ഒന്നാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനായി ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതല്‍ വികാസം അത്യാവശ്യമാണെന്ന് കരുതുന്നു. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചാനലുകളിലൂടെ ഞങ്ങള്‍ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും, രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം, ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള്‍ സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.

കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് യോഗം വീണ്ടും ചേര്‍ന്നത്. കിഴക്കന്‍ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്‍ ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

india

വിവാഹസമ്മാനം കൈമാറുന്നതിനിടെ ഹൃദയാഘാതം; വരന്റെ സുഹൃത്ത് കുഴഞ്ഞുവീണു മരിച്ചു

ആമസോണ്‍ ജീവനക്കാരനായ വംശിയാണ് മരിച്ചത്

Published

on

ആന്ധ്രാപ്രദേശ്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വരന്റെ സുഹൃത്ത് വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ആമസോണ്‍ ജീവനക്കാരനായ വംശിയെന്ന യുവാവാണ് മരിച്ചത്. മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം വധൂ വരന്‍മാര്‍ക്ക് വിവാഹസമ്മാനം കൈമാറുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ബെംഗളൂരു ആമസോണില്‍ ജോലി ചെയ്യുന്ന വംശി സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുര്‍ണൂലിലെ പെനുമട ഗ്രാമത്തിലെത്തിയതായിരുന്നു. വരന്‍ സമ്മാനപ്പൊതി അഴിക്കാന്‍ തുടങ്ങുമ്പോള്‍ വംശി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ധോന്‍ സിറ്റി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്

 

 

 

 

Continue Reading

Trending