Connect with us

india

ചോദ്യോത്തരവേള: സര്‍ക്കാര്‍ ഒളിച്ചോടുകയല്ലെന്ന് ബിജെപി എംപി; സഹകരിക്കണമെന്ന് രാജ്‌നാഥ് സിങ്

Published

on

ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ മോദി സര്‍ക്കാറിനെതിര പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതുടങ്ങി.

കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇരു സഭകളും സമ്മേളിക്കുന്നത്. ചൈനീസ് പ്രകോപനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെയടക്കം രാഷ്ട്രീയ നേതാക്കളെ പ്രതിചേര്‍ക്കാനുള്ള പൊലീസ് ശ്രമങ്ങള്‍ക്കെതിരെ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റിലും സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം അന്തരിച്ച പ്രമുഖര്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

അതിനിടെ, മണ്‍സൂണ്‍ സെഷനില്‍ ചോദ്യാവലി റദ്ദാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപി രംഗത്തെത്തി. സഭയിലെ ചോദ്യോത്തരവേള സത്യത്തില്‍ ഒരു സുവര്‍ണ വേളയാണ്. എന്നാല്‍ പ്രത്യേത സാഹചര്യങ്ങള്‍ കാരണം ചോദ്യോത്തര വേള നടത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ മറ്റു നടപടികള്‍ നടത്തുന്നു, ചോദ്യങ്ങള്‍ക്ക് മാത്രമാണ് സമയമില്ലാത്തത്. നിങ്ങള്‍ ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്, അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നാണ് ബിജെപി എംപി പ്രഹദ് ജോഷി പറഞ്ഞത്. ഇത് അസാധാരണമായ അവസ്ഥയാണ്. ഏകദേശം 800-850 എംപിമാരുമായി ഇവിടെ കൂടിക്കാഴ്ച നടത്തുന്നു. സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ല, ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്, ലോക്സഭയില്‍ പ്രഹദ് ജോഷി പറഞ്ഞു.

അതേസമയം, അസാധാരണമായ സാഹചര്യത്തില്‍ നടക്കുന്ന സെക്ഷനോട് എല്ലാ സഭാംഗങ്ങളോടും സഹകരിക്കാന്‍ പ്രതിരോധ മിന്‍ രാജ്‌നാഥ് സിങ് അഭ്യര്‍ത്ഥിച്ചു. മിക്ക പാര്‍ട്ടികളുടെയും നേതാക്കള്‍ 30 മിനുട്ടിലേക്ക് നീണ്ട ചോദ്യോത്തര വേളയും സീറോ അവറും വേണ്ടന്ന് തീരുമാനിച്ചതായും അസാധാരണമായ സാഹചര്യത്തില്‍ സെഷന്‍ നടക്കുന്നതിനാല്‍ സഹകരിക്കാന്‍ ഞാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞ അഭൂതപൂര്‍വമായ സമയത്താണ് സെഷന്‍ ചേരുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ ലോക്‌സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര്‍ തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്‍ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര്‍ ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രധാനമന്ത്രി മൂന്ന് കാര്യങ്ങളില്‍ മറുപടി തന്നാല്‍ മതിയെന്ന പരിഹാസവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ സഭാ ചീഫ് വിപ്പുമായ ജയറാം രമേഷ് രംഗത്തെത്തി. ദേശീയ താല്‍പ്പര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രധാനമന്ത്രിക്ക് ഇരുന്നു കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യാം. കോവിഡ് -19, സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, ചൈന എ്ന്നീ മൂന്ന് വിഷയങ്ങളിലാണ് ഉത്തരം വേണ്ടത്, ജയറാം രമേശ് പറഞ്ഞു, ‘

കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

india

അന്തമാനില്‍ ബോട്ടില്‍നിന്ന് അഞ്ച് ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരിവേട്ട. അന്തമാനിന് സമീപം മത്സ്യബന്ധന ബോട്ടില്‍നിന്ന് 5500 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

രണ്ടുകിലോ വീതമുള്ള മൂവായിരത്തോളം പാക്കറ്റുകളാക്കിയാണ് ലഹരിമരുന്ന് ബോട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയും അയല്‍രാജ്യങ്ങളും ലക്ഷ്യമിട്ടാണ് ലഹരിക്കടത്ത് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

അദാനി ഗ്രൂപ്പിനെതിരായ നടപടി; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍

ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

Published

on

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നടത്തിയെന്നും യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.

Continue Reading

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

Trending