Connect with us

kerala

മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു

Published

on

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ്(56)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്.

സംസ്‌കാരം ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഉച്ചക്ക് 2.30 മുതല്‍ 45 മിനിറ്റ് പ്രസ് ക്ല്ബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. ഭാര്യ പരേതയായ ശ്രീകല. മകന്‍: ഹരികൃഷ്ണന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിടുന്നവര്‍ അനാഥരാവില്ല; ‘അസംതൃപ്തരെ’ സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍

ഇതുറപ്പാണ്.’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Published

on

ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷണം.

‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്.’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിക്കകത് വലിയ രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യറുടെ പോസ്റ്റ് വരുന്നത്.

Continue Reading

crime

വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

Published

on

വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു.

കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.

Continue Reading

kerala

കശ്മീരികളോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട സര്‍പഞ്ചിന്റെ ഭാര്യ മാപ്പ് പറഞ്ഞു

കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Published

on

ഷാള്‍ വില്‍ക്കാന്‍ ഷിംലയില്‍ എത്തിയ മുസ്ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സര്‍പഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ആരും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും ഹിന്ദുക്കളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വാങ്ങുക എന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം. ‘ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങള്‍ ഹിന്ദു ജനങ്ങളില്‍ നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,’അവര്‍ പറഞ്ഞു.

രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയില്‍ അവര്‍ കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തില്‍ കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറല്‍ ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.

ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവര്‍ എത്തിയത്. ‘ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂര്‍വമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങള്‍ അപരിചിതരെ ഭയക്കുന്നതിനാലും എന്റെ വീട്ടിലേക്ക് വരരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു,’ അവര്‍ പറഞ്ഞു. മുസ്ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിര്‍പൂര്‍ അല്ലെങ്കില്‍ കാന്‍ഗ്ര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണെന്നും സ്ത്രീ സര്‍പഞ്ചിന്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.

Continue Reading

Trending