Connect with us

india

റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേസില്‍ റിയ ചക്രവര്‍ത്തിയെയും സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയെയും മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷന്‍സ് കോടതിയെ സമീപിച്ചത്.

Published

on

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക സെഷന്‍സ് കോടതിയാണ് തള്ളിയത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിക്കും ജാമ്യം നിഷേധിച്ചു.

കേസില്‍ റിയ ചക്രവര്‍ത്തിയെയും സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയെയും മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷന്‍സ് കോടതിയെ സമീപിച്ചത്.

കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിയ ചക്രവര്‍ത്തി കോടതിയില്‍ വാദിച്ചു. പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ടായിരുന്നതെന്നും കുറ്റപ്പെടുത്തി. പ്രോസിക്യൂഷന്റെയും കൂടി വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷകളില്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷൻ സിന്ദൂർ; സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

പഹൽഗാമും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യണം

Published

on

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിൽ പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടി നിർത്തൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്കും ജനപ്രതിനിധികൾക്കും അറിയാൻ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. രാജ്യ സഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. വെടി നിർത്തൽ കരാറിലെ മധ്യസ്ഥതയും ചർച്ച ചെയ്യാൻ ആവശ്യം

Continue Reading

india

ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; വ്യോമസേന

ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു.

Published

on

ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് അറിയിച്ച് വ്യോമസേന. ഉചിതമായ സമയത്ത് വാര്‍ത്താസമ്മേളനത്തിലൂടെ വിവരങ്ങള്‍ അറിയിക്കുമെന്നും ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെയാണ് പ്രസ്താവന. അതേസമയം, ഇന്നലെ ഏറെ വൈകിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.

Continue Reading

india

ഇരയുടെ മകനടക്കം മൊഴിമാറ്റി; ഹൃദയവേദനയോടെ പ്രതികളെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി

പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോര്‍ത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി

Published

on

കൊലപാതക കേസ് പ്രതികളെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി. ഇരയുടെ മകനടക്കമുള്ള സാക്ഷികള്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് പ്രതികളായ ആറുപേരെ കുറ്റവിമുക്തരാക്കിയത്. പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോര്‍ത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2023 സെപ്റ്റംബറിലെ കര്‍ണാടക ഹൈകോടതി വിധിച്ച വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിചാരണ കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.

87 സാക്ഷികളുണ്ടായിരുന്നതില്‍ 71 പേരും മൊഴിമാറ്റി. പ്രധാന ദൃക്‌സാക്ഷികളടക്കമുള്ളവര്‍ ഇതില്‍ ഉള്‍പെടും. വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികള്‍ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇരയുടെ കൊച്ചുകുട്ടിക്കടക്കം തന്റെ പിതാവിന്റെ കൊലയാളിയെ തിരിച്ചറിയാന്‍ ഈ അവസാന നിമിഷം സാധിക്കുന്നില്ലായെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.

ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ തീര്‍ത്തും അവഗണിച്ച് തികഞ്ഞ അനാസ്ഥയോടെയാണ് അന്വേഷണം നടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനെ പരിഹസിക്കുന്ന നിലപാടാണിതെന്നും കോടതി ആരോപിച്ചു.

2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. പരസ്പരം ശത്രുതയിലായിരുന്ന രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന രാമകൃഷ്ണന്‍ ഏതിര്‍ സഹോദരനൊപ്പം ചേര്‍ന്നതാണ് പ്രശ്‌നമായത്. ഇതിന്റെ വിരോധത്തിലാണ് നടക്കാനിറങ്ങിയ രാമകൃഷ്ണനെ ആറംഗ സംഘം കൊലപ്പെടുത്തിയത്.

Continue Reading

Trending