Connect with us

india

നടി കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടി ആരംഭിച്ചത്

Published

on

മുംബൈ: നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കങ്കണയുടെ പരാതിയില്‍ വിശദീകരണം നല്‍കാനും മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ കോര്‍പ്പറേഷന്‍ ആരോപിക്കുന്നത്. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പൊളിച്ചുനീക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോര്‍പ്പറേഷന്‍ നടപടി സ്‌റ്റേ ചെയ്തത്.

അതിനിടെ, കങ്കണ ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തി. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള മുദ്രാവാക്യങ്ങളുമായി നിരവധി പ്രതിഷേധക്കാരാണ് വിമാനത്താവളത്തിന് പുറത്തുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.

india

വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരിച്ചു

ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.

Published

on

വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം മൂലം ശ്രീനഗര്‍- ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പൈലറ്റ് മരിച്ചു. ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അര്‍മാന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് വിശ്രമിക്കാന്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. എയര്‍ലൈന്‍ ഡിസ്പാച്ച് ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു പൈലറ്റ് കുഴഞ്ഞു വീണത്.

Continue Reading

india

പ്രവാചക വിരുദ്ധ പരാമര്‍ശം; കര്‍ണാടക ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

Published

on

രാമനവമി പരിപാടിക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസെടുത്തു.

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

ഏപ്രില്‍ 7 ന് ഹുബ്ബള്ളിയിലെ ബന്നി ഓനിയില്‍ ഒരു പൊതു പരിപാടിയില്‍ വെച്ചാണ് യത്‌നാല്‍ ഇക്കാര്യം പറഞ്ഞത്. ‘മുഹമ്മദ് പ്രവാചകന്‍ ബാലാസാഹെബ് താക്കറെയുടെ വീട്ടിലാണ് ജനിച്ചത്’ എന്ന് അദ്ദേഹം പറഞ്ഞതായി ആരോപിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തെ ‘സങ്കരയിനം’ എന്ന് വിളിക്കുകയും ചെയ്തു.

യത്‌നാലിന്റെ പരാമര്‍ശം മുസ്‌ലിംകങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാര്‍ദത്തിന് ഭീഷണിയാണെന്നും പരാതിക്കാരന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിജയപുര പോലീസ് സ്ഥിരീകരിച്ചു.

 

 

Continue Reading

india

ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ

Published

on

പൂനെ: ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ. സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയെ സലൂണിലെ ജീവനക്കാരൻ നിർബന്ധിച്ചുവെന്ന് ബിജെപി പ്രവർത്തകയായ ഉജ്വല ഗൗഡ് ആരോപിച്ചു. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌ലാം സ്വീകരിക്കാനും അവളെ നിർബന്ധിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറുത്ത പെയ്ന്റുമായി സലൂണിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ സലൂൺ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.

സലൂൺ ഉടമയായ ജാവേദിനെ പ്രവർത്തകർ മർദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കോത്രുഡ് ഡിസിപി സന്ദീപ് ദേശ്മാനെ പറഞ്ഞു. സലൂൺ ഉടമയായ ജാവേദും വനിതാ ജീവനക്കാരിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആരോപണമുന്നയിച്ച യുവതി സലൂൺ ഉടമയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ഇവർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ലവ് ജിഹാദ് ആരോപണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending