Connect with us

kerala

ജേക്കബ് എബ്രഹാമിന് കുട്ടനാട്ടില്‍ രണ്ടാമൂഴം; ഒരു മുഴം മുമ്പെ യുഡിഎഫ്

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ജേക്കബ് അബ്രഹാമിന് 45223 വോട്ടും വിജയിച്ച തോമസ് ചാണ്ടിക്ക് 50114 വോട്ടുമാണ് ലഭിച്ചിരുന്നത്

Published

on

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കുട്ടനാട്ടില്‍ വീണ്ടും ജേക്കബ് എബ്രഹാമിന് നറുക്ക്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കിടെയാണ് ജോസഫ് വിഭാഗത്തിലെ പ്രധാനിയായ ജേക്കബ് എബ്രഹാമിനെ യുഡിഎഫ് ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരെ മത്സരിച്ചതിന്റെ അനുഭവക്കരുത്തുമായാണ് ജേക്കബ് ഗോദയിലിറങ്ങുന്നത്. വീഴ്ചകള്‍ പരിഹരിച്ചാല്‍ കുട്ടനാട് പിടിക്കാമെന്ന് തന്നെയാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

സര്‍ക്കാറിനെതിരെ നിലവിലുള്ള പ്രശ്നങ്ങളും ജനവിധിയില്‍ പ്രതിഫലിക്കും. സ്വര്‍ണക്കള്ളക്കടത്ത് കേസും ബാര്‍കോഴക്കേസിലെ എല്‍ഡിഎഫ് മലക്കം മറിച്ചിലും മണ്ഡലത്തില്‍ ചര്‍ച്ചയാകും. അവസരവാദ നിലപാടുകള്‍ സ്വീകരിക്കുന്ന സിപിഎം നിലപാടും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തും.

കേരള കോണ്‍ഗ്രസ് എം വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ ഏകദേശം അവസാനിച്ചിട്ടുണ്ട്. ഇടതുഭാഗത്തേക്ക് ചാഞ്ഞുനില്‍ക്കുകയാണിപ്പോള്‍ ജോസ് കെ മാണിയും സംഘവും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 18 ന് ശേഷം മാത്രമേ ഉണ്ടാകൂ. എന്നാല്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തോമസ് കെ തോമസ് അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തോമസിനെ എല്‍ഡിഎഫ് പിന്തുണച്ചേക്കും എന്ന സൂചനയുമുണ്ട്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ജേക്കബ് അബ്രഹാമിന് 45223 വോട്ടും വിജയിച്ച തോമസ് ചാണ്ടിക്ക് 50114 വോട്ടുമാണ് ലഭിച്ചിരുന്നത്. 4891 വോട്ടാണ് തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം.

എന്‍.ഡി.എയ്ക്ക് വേണ്ടി ആര് മത്സരത്തിനിറങ്ങും എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ തവണ ബിഡിജെഎസിനായിരുന്നു സീറ്റ്. കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസു നേതൃത്വവുമായി ഇപ്പോള്‍ നല്ല നിലയില്ല. വെള്ളാപ്പള്ളി-സുഭാഷ് വാസു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് മത്സരിക്കാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ സുഭാഷ് വാസു മുപ്പത്തിമുവ്വായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.

കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.

കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.

Continue Reading

kerala

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

Published

on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Continue Reading

kerala

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

Published

on

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമന്ന് നാട്ടുകാർ.

Continue Reading

Trending