Connect with us

Football

സീസണ്‍ തുടങ്ങാനിരിക്കെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി; രണ്ട് താരങ്ങള്‍ക്ക് കോവിഡ്

റിയാദ് മെഹ്‌റെസ്, ഐമെറിക് ലപോര്‍ട്ടെ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published

on

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. റിയാദ് മെഹ്‌റെസ്, ഐമെറിക് ലപോര്‍ട്ടെ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രണ്ട് താരങ്ങള്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും സെല്‍ഫ് ഐസൊലേഷനിലാണ്. സിറ്റി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.സെപ്റ്റംബര്‍ 12നാണ് പ്രീമിയര്‍ ലീഗ് 2020-21 സീസണ്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 21ന് വോള്‍വര്‍ഹാംപ്ടണെതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം.

നേരത്തെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ആറു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ബ്രസീലിയന്‍ താരം മാര്‍ക്വീഞ്ഞോസ്, അര്‍ജന്റീനയുടെ സ്‌െ്രെടക്കര്‍ മൗറോ ഇകാര്‍ഡി, കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ്, നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ് എന്നിവരാണ് കോവിഡ് ബാധിച്ച പി.എസ്.ജി താരഗങ്ങള്‍.സ്പാനിഷ് സ്‌െ്രെടക്കര്‍ ഡീഗോ കോസ്റ്റയ്ക്കും ഡിഫന്‍ഡര്‍ സാന്റിയാഗോ അരിയസിനുമാണ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

എഫ്.എ കപ്പ്: എട്ടടിച്ച് സിറ്റി, ചെല്‍സിക്കും ലിവര്‍പൂളിനും മിന്നും വിജയം

അക്രിങ്ടണ്‍ സ്റ്റാന്‍ലിയെ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

Published

on

എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ലിവര്‍പൂളിനും തകര്‍പ്പന്‍ വിജയം. സാല്‍ഫോര്‍ഡ് സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത 8 ഗോളുകള്‍ക്കും മോര്‍കാമ്പയെ ചെല്‍സി എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കും തകര്‍ത്തു. അക്രിങ്ടണ്‍ സ്റ്റാന്‍ലിയെ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഫോമിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ല്യൂട്ടണ്‍ ടൗണിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കും തോല്‍പ്പിച്ചു.

ജെയിംസ് മക്കാറ്റിയുടെ ഹാട്രിക്കും ജെര്‍മി ഡോക്കുവിന്റെ ഇരട്ടഗോളുകളും ഡിവിന്‍ മുബാമ, നിക്കോ ഒറേലി, ജാക്ക് ഗ്രീലിഷ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് ഗംഭീര വിജയം നല്‍കിയത്.

ജാവോ ഫെലിക്‌സിന്റെയും ടോസിന്‍ അഡറാബിയോയുടെയും ഇരട്ട ഗോളുകളും ക്രിസ്റ്റഫര്‍ എന്‍കുകുവിന്റെ ഗോളുമാണ് ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം നല്‍കിയത്. ഡിയഗോ ജോട്ട, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ജെയ്ഡന്‍ ഡാന്‍സ്, ഫെഡറിക്കോ ചിയേസ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ നേട്ടക്കാര്‍.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും നേര്‍ക്കുനേര്‍ പോരടിക്കും. ഗണ്ണേഴ്‌സ് തട്ടകമായ എമിറേറ്റ്‌സില്‍ ഇന്ത്യന്‍ സമയം 8.30നാണ് മത്സരം.

Continue Reading

Football

പോയ വര്‍ഷം ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ, മെസി രണ്ടാമത്‌

263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

Published

on

2024-ല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

124 മില്യണ്‍ യൂറോ (1094 കോടി രൂപ) യുമായി ലയണല്‍ മെസ്സി രണ്ടാമതും 101 മില്യണ്‍ യൂറോ (891 കോടി രൂപ) യുമായി നെയ്മര്‍ മൂന്നാമതുമായി പട്ടികയിലുണ്ട്. സെനഗല്‍ താരം സാഡിയോ മനെക്കും പിറകിലായി, ബെല്‍ജിയം താരമായ കെവിന്‍ ഡി ബ്രൂയിന്‍ ആണ് പത്താം സ്ഥാനക്കാരന്‍. 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ) ആണ് സാദിയോ മനെ 2024-ല്‍ വരുമാനമുണ്ടാക്കിയത്.

പട്ടികയിലുള്‍പ്പെട്ട പത്ത് താരങ്ങളും അവരുടെ വരുമാനകണക്കും ഇപ്രകാരമാണ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 263 ദശലക്ഷം യൂറോ (2321 കോടി രൂപയില്‍ അധികം)
ലയണല്‍ മെസ്സി – 124 ദശലക്ഷം യൂറോ (1094 കോടി രൂപയിലധികം)
നെയ്മര്‍ – 101 മില്യണ്‍ യൂറോ (891 കോടി രൂപയിലധികം)
കരിം ബെന്‍സെമ – 96 ദശലക്ഷം യൂറോ (847 കോടിയിലധികം രൂപ)
കിലിയന്‍ എംബാപ്പെ – 83 ദശലക്ഷം യൂറോ (732 കോടിയിലധികം രൂപ)
എര്‍ലിംഗ് ഹാലാന്‍ഡ് – 55 ദശലക്ഷം യൂറോ (485 കോടിയിലധികം രൂപ)
വിനീഷ്യസ് ജൂനിയര്‍ – 51 ദശലക്ഷം യൂറോ (480 കോടിയില്‍ അധികം രൂപ)
മുഹമ്മദ് സലാ – 49 ദശലക്ഷം യൂറോ (432 കോടിയിലധികം രൂപ)
സാദിയോ മനെ – 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ)
കെവിന്‍ ഡി ബ്രൂയിന്‍ – 36 ദശലക്ഷം യൂറോ (317 കോടിയലധികം രൂപ)

Continue Reading

Football

സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളം പശ്ചിമബംഗാളുമായി കൊമ്പുകോര്‍ക്കും

നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് കൊമ്പുകോര്‍ക്കും.

Published

on

38 ടീമുകള്‍ മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്‍ പശ്ചിമബംഗാളും കേരളവും ഏറ്റുമുട്ടും.നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് കൊമ്പുകോര്‍ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന പശ്ചിമ ബംഗാള്‍ തങ്ങളുടെ 47-ാം ഫൈനലിനാണ് കച്ചമുറുക്കുന്നത്. 32 തവണ സന്തോഷ് ട്രോഫി നേടിയ പശ്ചിമ ബംഗാളിന് ടൂര്‍ണമെന്റില്‍ സമാനതകളില്ലാത്ത റോക്കര്‍ഡ് ആണ് ഉള്ളത്. മറുവശത്ത് കേരളമാകട്ടെ ഏഴ് തവണ കിരീടം നേടിക്കഴിഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ ശക്തരായ ടീം ആയി വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. 2017-18, 2021-22 ഫൈനലുകളില്‍ ബംഗാളിനെ കേരളം പരാജയപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ ഫൈനല്‍ റൗണ്ടില്‍ 32 തവണ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും വിജയം ബംഗാളിനൊപ്പമായിരുന്നു. കേരളം ഒമ്പത് മത്സരങ്ങള്‍ ജയിച്ചു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

78-ാം എഡിഷനില്‍ ഇരു ടീമുകളും തങ്ങളുടെ പത്ത് മത്സരങ്ങളില്‍ 9 ജയവും ഓരോ സമനിലയും നേടി. ഇതുവരെയുള്ള മത്സരങ്ങളില്‍ ഗോള്‍വേട്ടയില്‍ കേരളം തന്നെയാണ് മുന്നില്‍. പത്ത് മത്സരങ്ങളില്‍ നിന്നായി കേരളം 35 ഗോളുകള്‍ നേടിയപ്പോള്‍ ബംഗാള്‍ 27 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. കന്നി സന്തോഷ് ട്രോഫിയില്‍ തന്നെ 11 ഗോളുകളുമായി ബംഗാള്‍ സ്ട്രൈക്കര്‍ റോബി ഹന്‍സ്ഡയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

കലാശപോരിലേക്കെത്തുന്നത്് മറ്റുള്ളവരെ സംബന്ധിച്ച് നേട്ടമായിരിക്കാമെന്നും എന്നാല്‍ ബംഗാളിനെ സംബന്ധിച്ച് മത്സരം വിജയിക്കുകയെന്നതാണ് പ്രധാനമെന്നും ബംഗാള്‍ മുഖ്യ പരിശീലകന്‍ സഞ്ജയ് സെന്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ലോക കപ്പാണ് സന്തോഷ് ട്രോഫി. ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം. കേരളത്തിന്റെ മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു.

Continue Reading

Trending